|
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചു. L367 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ രചന, സംവിധാനം വിഷ്ണു മോഹന്‍. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങാന്‍ പോകുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍- ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. ''മേപ്പടിയാന്‍'' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകന്‍ ആണ് വിഷ്ണു മോഹന്‍.
അതേസമയം,
മലയാളത്തില്‍ പുതിയ ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്ന ചിത്രം 'പേട്രിയറ്റ്' ന്റെ റിലീസ് ഡേറ്റ് പോസ്റ്റര്‍ പുറത്ത്. മലയാള സിനിമയിലെ മഹാസംഭവമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റര്‍ നാല്‍പ്പതില്‍ അധികം താരങ്ങള്‍ ചേര്‍ന്നാണ് പുറത്തു വിട്ടത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം 2026 ഏപ്രില്‍ 23 ന് ആഗോള റിലീസായി എത്തും. |