Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഗാസ യുദ്ധത്തില്‍ ഇസ്രയേലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഡിസൈനര്‍ പുരസ്‌കാരം മാലിന്യത്തില്‍ ഉപേക്ഷിച്ചു
reporter

ലണ്ടന്‍: ഗാസയിലെ യുദ്ധത്തില്‍ ഇസ്രയേലിന് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് എമ്പയര്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ (സിബിഇ) ബഹുമതി പരസ്യമായി ഉപേക്ഷിച്ച് ബ്രിട്ടീഷ് ഡിസൈനര്‍ കാതറിന്‍ ഹാംനെറ്റ്.ബ്രിട്ടീഷുകാരി ആയതില്‍ നാണക്കേട് തോന്നുന്നു എന്നെഴുതിയ ടി-ഷര്‍ട്ട് ധരിച്ച് പുരസ്‌കാരം മാലിന്യകുപ്പയില്‍ ഉപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഹാംനെറ്റ് പങ്കുവെച്ചിരുന്നു. ഈ ടി-ഷര്‍ട്ട് വാങ്ങുവാനുള്ള വെബ്‌സൈറ്റ് ലിങ്കും ഹാംനെറ്റ് വീഡിയോയില്‍ ചേര്‍ത്തിരുന്നു.ഗാസയിലെ വംശഹത്യയിലെ നമ്മുടെ രാജ്യത്തിന്റെ പങ്ക് ആലോചിച്ച് ബ്രിട്ടീഷുകാരി എന്നതില്‍ എനിക്ക് നാണക്കേടുണ്ട്. പുരസ്‌കാരവും സുനകും (ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ) സ്റ്റാമറും (ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ സ്റ്റാമര്‍) അര്‍ഹിക്കുന്നത് ഈ കുപ്പത്തൊട്ടിയാണ്. ഗാസയില്‍ ശാശ്വതമായ വെടിനിര്‍ത്തല്‍ നടപ്പാക്കാതെ നിങ്ങള്‍ ഒരിക്കലും അവര്‍ക്ക് വോട്ട് ചെയ്യില്ലെന്ന് പറയൂ,ഹാംനെറ്റ് പറഞ്ഞു.

1979ല്‍ ആരംഭിച്ച ഹാംനെറ്റിന്റെ പ്രതിഷേധ സൂചകമായ ടി-ഷര്‍ട്ടുകള്‍ക്ക് ഏറെ പ്രചാരമുണ്ട്. ജീവിതം തെരഞ്ഞെടുക്കൂ,വിദ്യാഭ്യാസം, മിസൈലുകളല്ല, ലോകവ്യാപകമായി അണുബോംബ് ഇപ്പോള്‍ നിരോധിക്കുക' തുടങ്ങിയവ ഉദാഹരണങ്ങളാണ്.1980കളില്‍ പോപ്പ് താരങ്ങളായ മഡോണ, വാം, ക്വീന്‍, ജോര്‍ജ് മൈക്കല്‍ തുടങ്ങിയവര്‍ തങ്ങളുടെ സംഗീത വീഡിയോകളിലും പ്രകടനങ്ങളിലും ഹാംനെറ്റ് ഡിസൈന്‍ ചെയ്ത ടി-ഷര്‍ട്ടുകള്‍ ധരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങളില്‍ യു.കെയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ 'എന്റെ പേരില്‍ വേണ്ട' എന്ന മുദ്രാവാക്യത്തോടെയുള്ള ടി- ഷര്‍ട്ടുകള്‍ അവര്‍ പുറത്തിറക്കിയിരുന്നു.2010ല്‍ സിബിഇ പുരസ്‌കാരം നേടിയപ്പോള്‍ എന്തൊരു തമാശ, അവസാനം ഞാനും ബഹുമാനിക്കപ്പെടുന്നു' എന്നായിരുന്നു അവര്‍ ബിബിസിയോട് പറഞ്ഞത്.ഒക്ടോബറില്‍ ഗസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ബ്രിട്ടനിലെ ആയിരക്കണക്കിന് കലാകാരന്മാര്‍ തുറന്ന കത്തില്‍ ഒപ്പുവെച്ചിരുന്നു

 
Other News in this category

 
 




 
Close Window