Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  19-02-2024
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണവിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുന്നു

 ലണ്ടന്‍: ഹെഡ്ടീച്ചേഴ്സിനായി പ്രസിദ്ധീകരിച്ച പുതിയ നിബന്ധനകള്‍ പ്രകാരം സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് പരിപൂര്‍ണ്ണ വിലക്കിന് വഴിയൊരുങ്ങുന്നു. സ്‌കൂള്‍ സമയത്ത് മുഴുവനായി ഫോണ്‍ ഉപയോഗം തടയാന്‍ അധ്യാപകര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമങ്ങള്‍. ബ്രേക്ക് സമയത്ത് ഉള്‍പ്പെടെ നിരോധനം പ്രാബല്യത്തിലുണ്ടാകും. സ്‌കൂളില്‍ തടസ്സങ്ങള്‍ പരിമിതപ്പെടുത്താനും, ക്ലാസ്മുറികളില്‍ പെരുമാറ്റം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ തന്നെ പല സ്‌കൂളുകളും മൊബൈല്‍ ഫോണുകള്‍ വിലക്ക് ഏര്‍പ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും പുതിയ നിബന്ധന വരുന്നതോടെ എല്ലാ സ്‌കൂളുകളിലും സമാനമായ രീതി പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുമെന്ന് മന്ത്രിമാര്‍ പ്രതീക്ഷിക്കുന്നു.

Full Story
  19-02-2024
ബ്രിട്ടനില്‍ കാര്‍ മോഷണം വ്യാപകമാകുന്നു, നാലില്‍ മൂന്നു കേസുകളും തെളിയിക്കാന്‍ കഴിയാതെ പൊലീസ്

 ലണ്ടന്‍: ബ്രിട്ടനില്‍ കാര്‍ മോഷണം പോയാല്‍ തിരിച്ച് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ടെന്നതാണ് നിലവിലെ അവസ്ഥ. പോലീസ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടി, കാര്‍ തിരികെ നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നത് ഭൂലോക മണ്ടത്തരമായിരിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന നാല് കാര്‍ മോഷണങ്ങളില്‍ മൂന്ന് കേസുകളും തെളിയിക്കാന്‍ പോലീസ് പരാജയപ്പെട്ടെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 100,000-ലേറെ വാഹനങ്ങളാണ് മോഷണത്തിന് ഇരയായത്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷം കേസുകളിലും പ്രതികളിലേക്ക് എത്താന്‍ പോലീസിന് സാധിച്ചില്ല. കേവലം 2 ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് എതിരെ കുറ്റം

Full Story
  19-02-2024
മൂന്നിലൊന്ന് കെയറര്‍മാരും അടുത്തവര്‍ഷം ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും

 ലണ്ടന്‍: മലയാളികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ കെയറര്‍ ജോലി ലക്ഷ്യമിടുന്നവര്‍ക്ക് ഇതൊരു ശുഭവാര്‍ത്തയാണ്. അടുത്ത വര്‍ഷം ബന്ധുക്കള്‍ക്കായി കെയര്‍ ചെയ്യുന്ന കാല്‍ശതമാനത്തോളം പേരും ജോലി ഉപേക്ഷിക്കാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ഉദ്ദേശിക്കുന്നതായാണ് ഒരു റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്. നികുതിദായകര്‍ക്ക് 6 ബില്ല്യണ്‍ പൗണ്ട് ബാധ്യത വരുത്തുന്ന നീക്കമാണിത്. ജോലി ചെയ്യാന്‍ പ്രായത്തിലുള്ള 41 ശതമാനം കെയറര്‍മാരാണ് ജോലി സ്ഥലത്ത് വിട്ടിറങ്ങാനോ, പ്രവൃത്തിസമയം കുറയ്ക്കാനോ ഉദ്ദേശിക്കുന്നത്. തങ്ങളുടെ ബന്ധുവിനെ പരിപാലിക്കുന്നതിനായാണ് അവര്‍ ജോലി ഒഴിവാക്കുന്നത്. വര്‍ക്ക്ഫോഴ്സില്‍ നിന്നും ഫാമിലി കെയറര്‍മാരുടെ പലായനം ട്രഷറിക്ക് 6.2 ബില്ല്യണ്‍ പൗണ്ട് വരുന്ന നികുതി നഷ്ടവും, അധിക

Full Story
  19-02-2024
ചാള്‍സും പിന്തുണച്ചില്ല, ഹാരി രാജകുമാരന്റെ മടക്കം ഉടന്‍ ഉണ്ടാകില്ല

 ലണ്ടന്‍: ഹാരി രാജകുമാരന്‍ ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രവര്‍ത്തനനിരയിലേക്ക് മടങ്ങി വരുമോ? രാജകുടുംബത്തിലെയും, കൊട്ടാരത്തിലെ അന്തപ്പുരവാസികളെയും ആശങ്കപ്പെടുത്തുന്ന ഒരു ചോദ്യമായി ഇത് പുകയുകയാണ്. എന്നാല്‍ ഇവര്‍ക്ക് സമാധാനം നല്‍കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചാള്‍സ് രാജാവിനും ഇളയ മകന്‍ പ്രവര്‍ത്തനത്തിലേക്ക് മടങ്ങിയെത്തുന്നതില്‍ വലിയ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. സസെക്സ് ഡ്യൂക്കിന് ഏതെങ്കിലും വിധത്തില്‍ രാജകീയ ഡ്യൂട്ടിയിലേക്ക് ഒരു മടങ്ങിവരവ് സാധ്യമാകില്ലെന്നാണ് രാജാവും ഉറച്ച നിലപാട് സ്വീകരിക്കുന്നതെന്ന് ശ്രോതസ്സുകള്‍ പറഞ്ഞു.


അകന്ന് കഴിയുന്ന ഇളയ മകനുമായുള്ള ബന്ധത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ 75-കാരനായ ചാള്‍സിന്
Full Story
  18-02-2024
സ്തനാര്‍ബുദത്തിന് മരുന്ന് നിര്‍മിക്കുന്ന വിഷച്ചെടികളുടെ പൂന്തോട്ടം

നോര്‍ത്തബര്‍ലാന്റ്: അതിമനോഹരമായ ഇലകളോടും പൂക്കളോടും കൂടിയ തോട്ടം. പക്ഷേ ഒരു കുഴപ്പമുണ്ട്. അറിഞ്ഞോ അറിയാതെയോ ചെടികളിലൊന്ന് തൊട്ട് പോയാല്‍ ജീവന്‍ അപകടത്തിലാവും. ഇംഗ്ലണ്ടിലെ നോര്‍ത്തബര്‍ലാന്റിലുള്ള ഒരു ചെടിത്തോട്ടത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. തൊട്ടാല്‍ തട്ടിപ്പോകാന്‍ വരേ സാധ്യതയുള്ള നൂറില്‍ അധികം വിഷ ചെടികളുടേയും ലഹരി ചെടികളുടേയും വീടാണ് ഈ ചെടിത്തോട്ടം. തോട്ടത്തിലേക്കുള്ള കവാടത്തില്‍ തന്നെ ചെടികളില്‍ തൊടുന്നത് ജീവഹാനിക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് സന്ദര്‍ശകര്‍ക്ക് കാണാനാവുക. 2005ലാണ് ഈ തോട്ടം സ്ഥാപിതമാകുന്നത്. അന്‍വിക് ഗാര്‍ഡന്‍ എന്നാണ് ഈ വിഷച്ചെടികളുടെ തോട്ടത്തിന്റെ പേര്. തോട്ടം കാണാനെത്തുന്ന ഓരോ സന്ദര്‍ശകര്‍ക്കും കൃത്യമായ മുന്നറിയിപ്പ്

Full Story
  18-02-2024
വര്‍ഷത്തില്‍ ഒന്നിലേറെ ലൈംഗിക പങ്കാളികള്‍ ഉള്ളതായി അഞ്ചില്‍ ഒരു ബ്രിട്ടീഷ് യുവതിയുടെ മറുപടി, പുരുഷന്മാരില്‍ മൂന്നില്‍ ഒന്നും

ലണ്ടന്‍: ശരാശരി ബ്രിട്ടീഷുകാര്‍ക്ക് ജീവിതകാലത്ത് നാല് ലൈംഗിക പങ്കാളികളെങ്കിലും ഉണ്ടെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇതിനപ്പുറം കടന്നുവെന്നാണ് പുതിയ ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വിശാലമനസ്‌കത കൂടി വരുന്നതിനാല്‍ വര്‍ഷത്തില്‍ ഒന്നിലേറെ ലൈംഗിക പങ്കാളികള്‍ ഉണ്ടെന്ന് അഞ്ചില്‍ ഒരു സ്ത്രീ വീതം സമ്മതിക്കുന്നു. പുരുഷന്‍മാരാകട്ടെ മൂന്നില്‍ ഒന്ന് വീതമാണ് ഇക്കാര്യം അംഗീകരിക്കുന്നത്. ബിഎംസി ഹെല്‍ത്ത് ലൈംഗികമായി ആക്ടീവായ 30,000 സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഇടയിലാണ് പഠനം നടത്തിയത്. 16 മുതല്‍ 44 വരെ പ്രായമുള്ളവരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. 1990 മുതല്‍ 2010 വരെ ലൈംഗിക പെരുമാറ്റത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയുകയായിരുന്നു ഉദ്ദേശം. രണ്ടോ,

Full Story
  18-02-2024
രാജകുടുംബത്തിലേക്ക് ഹാരി തിരികെ എത്തുമെന്ന ചര്‍ച്ച സജീവം, പ്രധാന എതിര്‍പ്പ് സഹോദരന്‍ വില്യമിന്റെ ഭാഗത്ത് നിന്ന്

ലണ്ടന്‍: ചാള്‍സ് രാജാവിന് ക്യാന്‍സര്‍ പിടിപെട്ടതോടെ ആ അഭ്യൂഹങ്ങള്‍ ശക്തമാണ്. ഹാരി രാജകുമാരന്‍ തിടുക്കം പിടിച്ച് പിതാവിനെ കാണാന്‍ എത്തുകയും ചെയ്തു. ഇനി ഈ അവസരം മുതലാക്കി ഹാരി രാജകുടുംബത്തിന്റെ മുന്നണിയിലേക്ക് മടങ്ങിയെത്തുമോ? ഇതാണ് പ്രധാനപ്പെട്ട ആ ചോദ്യം. ഹാരിയുടെ പല എതിരാളികള്‍ക്കും, കൊട്ടാര സഹായികള്‍ക്കും സുഖകരമായ ചോദ്യമല്ല ഇത്. അതുകൊണ്ട് തന്നെ രാജകുടുംബത്തിന്റെ പ്രവര്‍ത്തന ദൗത്യത്തിലേക്ക് ഹാരി മടങ്ങിയെത്താന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് കൊട്ടാരത്തിലെ ശ്രോതസ്സുകള്‍ അവകാശപ്പെടുന്നത്. രാജാവിന്റെ അസുഖ വിവരം തേടാന്‍ വേഗത്തില്‍ യുഎസില്‍ നിന്നും പറന്നെത്തിയതൊന്നും നിലപാട് മാറാന്‍ കാരണമാകില്ലെന്നാണ് ഇവരുടെ വാദം.

Full Story

  18-02-2024
എന്‍എച്ച്എസ് ഡെന്റല്‍ പ്രതിസന്ധി പരിഹരിക്കാന്‍ വിദേശ ഡെന്റിസ്റ്റുകളെ റിക്രൂട്ട് ചെയ്യുന്നു, യോഗ്യത പോലും പരിശോധിക്കുന്നില്ല

ലണ്ടന്‍: എന്‍എച്ച്എസ് ഡെന്റല്‍ സേവനങ്ങള്‍ സര്‍വ്വകാല പ്രതിസന്ധിയിലാണ്. രോഗികള്‍ക്ക് പല്ലുവേദന സഹിക്കാന്‍ കഴിയാതെ സ്വന്തം നിലയില്‍ കാര്യങ്ങള്‍ നേരിടേണ്ട അവസ്ഥയാണ്. എന്നാല്‍ ഡെന്റിസ്റ്റുകള്‍ സ്വന്തം നിലയില്‍ പ്രതിസന്ധിക്ക് ആക്കം കൂട്ടാന്‍ സഹായം നല്‍കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. അടിസ്ഥാന സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന പരിശീലനം നേടിയ സപ്പോര്‍ട്ട് ജീവനക്കാരെ തടഞ്ഞാണ് ഡെന്റിസ്റ്റുകള്‍ പാരവെയ്ക്കുന്നത്. ഇതോടെ എന്‍എച്ച്എസ് ഡെന്റല്‍ അപ്പോയിന്റ്മെന്റ് ബാക്ക്ലോഗില്‍ ഇളവ് ലഭിക്കാതെ ജനം വലയുകയാണ്. യുകെയില്‍ 15,000 സ്‌കില്‍ഡ് ഡെന്റല്‍ ഹൈജീനിസ്റ്റുകളും, തെറാപ്പിസ്റ്റുകളുമാണുള്ളത്. എന്നാല്‍ സ്വയം പ്രഖ്യാപിത സുരക്ഷ പ്രഖ്യാപിക്കുന്ന ഡെന്റിസ്റ്റുകള്‍

Full Story
[537][538][539][540][541]
 
-->




 
Close Window