|
|
|
|
|
| കാല്‍പ്ഹാം കെമിക്കല്‍ ആക്രമണക്കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത് |
കാല്‍പ്ഹാം കെമിക്കല്‍ അക്രമണ കേസിലെ പ്രതിയുടെ പരുക്കുകള്‍ ഗുരുതരമാണെന്ന് പോലീസ്. ഇത് ചികിത്സിക്കാത്ത പക്ഷം മരണം വരെ സംഭവിക്കുമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. സംഭവം നടന്ന രാത്രിയില്‍ ലണ്ടനിലെ വോക്സ്ഹാള്‍ ബ്രിഡ്ജിലും, ഇതിന് ശേഷം തെയിംസ് നദിക്കരയിലൂടെയും ഇയാള്‍ നടന്നുപോയിരുന്നതായാണ് പുതിയ വെളിപ്പെടുത്തല്‍. കെമിക്കല്‍ അക്രമണം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടിക്കാന്‍ സാധിച്ചിട്ടില്ല. അക്രമത്തിന് ഇരയായ 31-കാരി ആശുപത്രിയില്‍ സെഡേഷനിലാണ് കഴിയുന്നത്. ഗുരുതരമായ പരുക്കുകള്‍ മൂലം ഇവര്‍ക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് ഓഫീസര്‍മാര്‍ വ്യക്തമാക്കി. യുവതിയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് പ്രതി അക്രമം സംഘടിപ്പിച്ചതെന്നാണ് ഇപ്പോള്‍ |
|
Full Story
|
|
|
|
|
|
|
| കൂടുതല്‍ ബ്രിട്ടീഷുകാരെ ജോലിയില്‍ തിരികെ എത്തിച്ചും കടത്തിന്റെ പ്രതിസന്ധി കുറച്ചും രാജ്യത്തെ രക്ഷിക്കാന്‍ ഋഷിക്ക് മുന്നറിയിപ്പ് |
ലണ്ടന്‍: ബ്രിട്ടനിലേക്കുള്ള കുടിയേറ്റം സര്‍വ്വകാല റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ഇത് എങ്ങനെ കുറയ്ക്കാമെന്നും, അതിന്റെ പേരില്‍ എങ്ങനെ വോട്ട് നേടാമെന്നുമാണ് ഇപ്പോള്‍ പ്രധാനമന്ത്രി ഋഷി സുനാകും, മറ്റ് മന്ത്രിമാരും തലപുകയ്ക്കുന്നത്. എന്നാല്‍ കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിന് പകരം യുകെയുടെ കടമെടുപ്പ് പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നതാണ് പ്രധാനമെന്ന് യുകെ ബജറ്റ് വാച്ച്ഡോഗിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. ബെനഫിറ്റ് ബില്ലുകള്‍ വെട്ടിക്കുറച്ചും, കൂടുതല്‍ ആളുകളെ ജോലിക്കായി ഇറക്കിയും മാറ്റം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രദ്ധിക്കേണ്ടതെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി എക്സിക്യൂട്ടീവ് അംഗം ഡേവിഡ് മൈല്‍സ് ചൂണ്ടിക്കാണിച്ചു. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ വിലക്കയറ്റത്തില്‍ ബാധ്യത അനുഭവിക്കുന്നവര്‍ക്ക് 299 പൗണ്ട് ധനസഹായം വിതരണം തുടങ്ങി |
|
വിലക്കയറ്റത്തില്‍ വലിയ ദുരിതം അനുഭഴിക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച 900 പൗണ്ട് കോസ്റ്റ് ഓഫ് ലിവിംഗ് പേയ്മെന്റിന്റെ അവസാന ഗഡു വിതരണം തുടങ്ങി. അവസാന ഗഡുവായ 299 പൗണ്ട് നല്‍കുന്നത് 80 ലക്ഷം കുടുംബങ്ങള്‍ക്ക് ആണ്. ഉയര്‍ന്ന ഭക്ഷണ ചിലവിനും, വര്‍ദ്ധിച്ച ഊര്‍ജ്ജ ബില്ലുകള്‍ക്കും അല്‍പം ആശ്വാസമായി പ്രഖ്യാപിച്ച ഈ ആനുകൂല്യത്തിന്റെ അവസാന ഗഡു ഇന്നലെ മുതല്‍ വിതരണം ചെയ്തു തുടങ്ങി. 900 പൗണ്ട് ധനസഹായത്തിലെ അവസാന ഗഡുവായ 288 പൗണ്ട് ആണ് ഇപ്പോള്‍ ലഭിക്കുക.
ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക എത്തിച്ചേരും. ഫെബ്രുവരി 22 ന് മുന്‍പായി തുക വിതരണം ചെയ്ത് പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇതിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. നേരത്തെയുള്ള ഗഡുക്കള്‍ ലഭിച്ചവര്‍ക്ക് ഇതും |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഡെന്റല്‍ ഡോക്ടറായി മൂന്ന് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് 20000 പൗണ്ട് ബോണസ് വാഗ്ദാനം |
|
യുകെയിലെ ദന്ത ഡോക്ടര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത. മൂന്ന് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടര്‍മാര്‍ക്ക് ബോണസ് വാഗ്ദാനം. ബോണസ് സ്‌കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 200 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്താനാണ് എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. 'ഗോള്‍ഡന്‍ ഹലോ' എന്ന് വിളിക്കപ്പെടുന്ന പദ്ധതിയില്‍ 240 ദന്തഡോക്ടര്‍മാര്‍ക്ക് ഇത് ലഭ്യമാകും.
രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എന്‍എച്ച്എസ്. ഇതോടൊപ്പം വിവിധ സ്‌കൂളുകളില്‍ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നല്‍കാനും സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.
ഇതുകൂടാതെ നിലവില്‍ ദന്ത ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് |
|
Full Story
|
|
|
|
|
|
|
| രോഗം മൂലം 2.8 മില്യണ്‍ ജനങ്ങള്‍ ജോലിക്ക് ഹാജരാകാതെ അവധിയില്‍ |
ലണ്ടന്‍: ദീര്‍ഘകാല കൊവിഡ്, മോശം മാനസിക ആരോഗ്യം, പുറംവേദന എന്നിങ്ങനെയുള്ള വിവിധ തരം രോഗങ്ങളാണ് ബ്രിട്ടനിലെ ജനങ്ങളെ ജോലിയ്ക്ക് എത്താതെ തടയുന്നതില്‍ പ്രധാനമായും സംഭാവന ചെയ്യുന്നതെന്ന് കണക്കുകള്‍. ദീര്‍ഘകാല രോഗങ്ങള്‍ മൂലം 2.8 മില്ല്യണ്‍ ജനങ്ങളാണ് ഓഫ് എടുത്ത് വീട്ടിരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നു. ഇത് റെക്കോര്‍ഡ് നിരക്കാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ 1.3 മില്ല്യണ്‍ പേരാണ് തൊഴിലില്ലാത്തവരായി രജിസ്റ്റര്‍ ചെയ്തവര്‍. ഇതിന്റെ ഇരട്ടി ആളുകളാണ് ഇപ്പോള്‍ ജോലിക്ക് ഹാജരാകാത്തവര്‍. രാജ്യത്തെ 16 മുതല്‍ 64 വയസ്സ് വരെ പ്രായത്തിലുള്ളവരുടെ 6.6 ശതമാനമാണ് ഇത്. ഈ കണക്കുകള്‍ പ്രകാരം 9.3 മില്ല്യണ്‍ ജനങ്ങള്‍ സാമ്പത്തികമായി |
|
Full Story
|
|
|
|
|
|
|
| രണ്ടു വര്‍ഷത്തോളം ചെക്ക് അപ്പ് ലഭിക്കാതെ പോയ രോഗികളെ ചികിത്സിക്കുന്ന ദന്തരോഗ ഡോക്ടര്‍ക്ക് 50 പൗണ്ട് വരെ ബോണസ് |
ലണ്ടന്‍: രണ്ട് വര്‍ഷത്തോളം ചെക്ക്-അപ്പ് കണികാണാന്‍ കിട്ടാത്ത രോഗികളെ ചികിത്സിക്കാന്‍ തയ്യാറാകുന്ന ഡെന്റിസ്റ്റുകള്‍ക്ക് 50 പൗണ്ട് വരെ ബോണസ് പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തേക്ക് പര്യാപ്തമായ സേവനങ്ങള്‍ ലഭ്യമാകാത്ത ഇടങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്ന ഡെന്റിസ്റ്റുകള്‍ക്ക് 20,000 പൗണ്ട് 'ഗോള്‍ഡന്‍ ഹല്ലോ' തുകയും നല്‍കും. ന്‍എച്ച്എസ് നല്‍കുന്ന തുകയിലും കുതിച്ചുചാട്ടം ഉണ്ടാകും. റിക്കവറി പ്ലാനിന് കീഴില്‍ നല്‍കുന്ന ചികിത്സകള്‍ക്ക് യൂണിറ്റിന് 28 പൗണ്ട് എന്ന നിലയിലാകും ഫീസ്. 22 ശതമാനമാണ് വര്‍ദ്ധന. അടുത്ത വര്‍ഷത്തിനകം 2.5 മില്ല്യണ്‍ അധിക അപ്പോയിന്റ്മെന്റുകള്‍ ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒറ്റപ്പെട്ട മേഖലകളിലേക്ക് ഡെന്റല്‍ വാനുകളാണ് പര്യടനം നടത്തുക. ഇതിന് |
|
Full Story
|
|
|
|
|
|
|
| ട്രാക്കില്‍ ബ്രിട്ടീഷ് രാജാവിന്റെ പക്ഷി, ലണ്ടന്‍ ട്രെയിന്‍ നിര്‍ത്തിയിട്ടത് 15 മിനിറ്റ് |
ലണ്ടന്‍: ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ ഒരു വീഡിയോയ്ക്ക് താഴെ ബ്രിട്ടീഷ് രാജഭക്തിക്ക് എതിരെ ട്രോള്‍. സ്വാനുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് നേരെയായിരുന്നു ട്രോളുകളത്രയും. ഇന്ത്യയില്‍ മയിലിനുള്ളതിനേക്കാള്‍ വലിയ പദവിയാണ് ഇംഗ്ലണ്ടില്‍ സ്വാനുകള്‍ക്ക് ഉള്ളത്. അവ രാജവിന്റെ സ്വന്തമാണ്. സ്വാനിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അത് രാജസ്വത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കും. പിന്നെ ജയില്‍ വാസം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നിയമം ഇന്നും ഇംഗ്ലണ്ടില്‍ പാലിക്കപ്പെടുന്നു. അതിനാല്‍ റെയില്‍വേ ട്രാക്കിന് മുന്നില്‍ സ്വാന്‍ ഇരുന്നാല്‍ പിന്നെ അത് പറന്ന് പോകുന്നത് വരെ ആ ട്രാക്കില്‍ ട്രെയിന്‍ ഓടില്ല. അത്രതന്നെ. ഇത് തന്നെയായിരുന്നു വീഡിയോയിലും. ലണ്ടന്‍ നഗരപ്രാന്തമായ |
|
Full Story
|
|
|
|
|
|
|
| വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന വിന്റേജ് ഫിയറ്റ് 500 കാര്‍ വില്‍പ്പനയ്ക്ക്, വില കേട്ടാല്‍ ഞെട്ടും |
ലണ്ടന്‍: നിങ്ങള്‍ ഒരു കാര്‍ പ്രേമിയാണോ പ്രത്യേകിച്ചും വിന്റേജ് കാറുകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണോ എങ്കില്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. അതെ, 31,700 കിലോമീറ്റര്‍ മാത്രം ഓടിയ ഒരു വിന്റേജ് കാര്‍ വില്പനയ്ക്ക്. 1969-ലെ ഫിയറ്റ് 500 ലിറ്റര്‍ കാറാണ് വില്പനയ്ക്ക് എത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വില്പനയ്ക്ക് വച്ചിരിക്കുന്ന വിന്റേജ് കാര്‍ ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. കാറില്‍ ഇപ്പോഴും ഉള്ളത് അതിന്റെ യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റുകളും പിക്‌നിക് ബാസ്‌കറ്റുകളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുകെയിലെ ഒരു ക്ലാസിക് കാര്‍ കളക്ടറുടെ കൈയിലായിരുന്നു ഈ കാര്‍ സൂക്ഷിച്ചിരുന്നത്.
Full Story
|
|
|
|
| |