|
|
|
|
|
| യുകെയടക്കം വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി, മുഖ്യപ്രതി പിടിയില്‍, യുകെ സിം അടക്കം പിടിച്ചെടുത്തു |
ആലുവ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. മൈസൂര്‍, കാഡ്ബഗരുവില്‍ താമസിക്കുന്ന ചാവക്കാട് സ്വദേശി ഷാജഹാന്‍ (36) നെയാണ് മീനാക്ഷിപുരത്തുനിന്ന് കോതമംഗലം പോലീസ് പിടികൂടിയത്.കോതമംഗലം ചേലാട് വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങള്‍ക്ക് യു.കെയില്‍ തൊഴില്‍ വിസ നല്‍കാമെന്നു പറഞ്ഞ് ആറ് ലക്ഷത്തി പതിനാലായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റിലാകുന്നത്. സംസ്ഥാനത്തിനകത്ത് സമാനമായ മുപ്പതിലേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്. വിശാലമായ സൗഹൃദ വലയമാണ് പ്രതിയ്ക്കുള്ളത്. ഇതുപയോഗിച്ചാണ് ആളുകളെ കണ്ടെത്തുന്നത്. കമ്മീഷന്‍ വ്യവസ്ഥയില്‍ സുഹൃത്തുക്കളാണ് വിദേശത്ത് പോകാന്‍ താല്‍പ്പര്യമുള്ള സമീപിച്ച് തൊഴില്‍ |
|
Full Story
|
|
|
|
|
|
|
| ഈസ്റ്റ് സസെക്‌സ് ഉക്ഫീല്‍ഡില്‍ വിഷബാധയേറ്റ് യുവതിയും രണ്ടു മക്കളും ആശുപത്രിയില്‍, യുവതിയുടെ നില അതീവഗുരുതരം |
ലണ്ടന്‍: ഈസ്റ്റ് സസെക്സ് ഉക്ഫീല്‍ഡിലെ ഒരു വീട്ടില്‍ വച്ച് വിഷബാധയേറ്റ സ്ത്രീയും ഒമ്പതും 13ഉം വയസ്സുള്ള രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 38കാരിയായ യുവതിയുടെ നില അതീവ ഗുരുതരമാണെന്നും കുട്ടികളുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നുമാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ ഉക്ക്ഫീല്‍ഡിലെ ഹണ്ടേഴ്സ് വേയിലാണ് സംഭവം. ഇവര്‍ക്ക് വിഷ പദാര്‍ത്ഥം നല്‍കിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 'ഈ സംഭവത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലായെന്ന് പൊലീസ് പറഞ്ഞു. എങ്കിലും വിശദമായ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് പ്രദേശത്ത് ഉയര്‍ന്ന പോലീസ് സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. സമൂഹത്തിന് യാതൊരു ഭീഷണിയും |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത് 2.2 മില്യണ്‍ പൗണ്ട് |
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഏറ്റവും പുതിയ ടാക്‌സ് രേഖകള്‍ പ്രകാരം, അദ്ദേഹം കഴിഞ്ഞ വര്‍ഷം നികുതിയായി അടച്ചത് 508308 പൗണ്ട് തുകയാണെന്ന പുതിയ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഏകദേശം 2.2 മില്യണ്‍ പൗണ്ട് തുകയാണ് അദ്ദേഹം കഴിഞ്ഞവര്‍ഷം സമ്പാദിച്ചത്. ഡൗണിംഗ് സ്ട്രീറ്റ് പ്രസിദ്ധീകരിച്ച രേഖകള്‍ പ്രകാരം, മൊത്തം വരുമാനമായ 432,884 പൗണ്ടിന്മേല്‍ പ്രധാനമന്ത്രി 163,364 പൗണ്ട് നികുതിയായി അടച്ചതായി വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ, യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടില്‍ നിന്നുള്ള മൂലധന നേട്ടമായ 1.8 മില്യണ്‍ പൗണ്ടിന് അദ്ദേഹം 359,240 പൗണ്ട് നികുതിയായി അടച്ചതായും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. 2022 ഒക്ടോബറില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം, ഇത് രണ്ടാം തവണയാണ് അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്, അഞ്ചു ദിവസത്തെ സമരം ഫെബ്രുവരി 24 മുതല്‍ |
ലണ്ടന്‍: ശമ്പളം സംബന്ധിച്ച് സര്‍ക്കാരുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫെബ്രുവരി 24 മുതല്‍ 28 വരെ അഞ്ച് ദിവസങ്ങളില്‍ പണിമുടക്കും. ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് (ബിഎംഎ) 35% ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് വീണ്ടും സമരം പ്രഖ്യാപിച്ചത്.ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നേരത്തെ സംഘടന മുന്നോട്ട് വച്ച നിര്‍ദ്ദേശം മുമ്പ് മന്ത്രിമാര്‍ നിരസിച്ചിരുന്നു.
പണിമുടക്ക് പല സാധാരണ ആശുപത്രി സേവനങ്ങളും തടസ്സപ്പെടാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. ന്യായമായ ഒരു പരിഹാരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്നും ശമ്പള ഓഫറില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ |
|
Full Story
|
|
|
|
|
|
|
| യുകെ ആസിഡ് ആക്രമണക്കേസിലെ പ്രതി തെയിംസ് നദിയില്‍ ചാടി ജീവനൊടുക്കി |
ലണ്ടന്‍: കെമിക്കല്‍ അക്രമണ കേസിലെ കുറ്റവാളി ചെല്‍സി പാലത്തില്‍ നിന്നും ചാടി തെയിംസ് നദിയില്‍ മുങ്ങിത്താണിരിക്കാമെന്ന് പോലീസ്. അബ്ദുള്‍ ഷുക്കൂര്‍ എസേദിയെന്ന 35-കാരനായ അഫ്ഗാന്‍ അഭയാര്‍ത്ഥിയാണ് മൂന്ന് പേര്‍ക്ക് എതിരെ കെമിക്കല്‍ എറിഞ്ഞ ശേഷം ജീവനൊടുക്കിയതായി പോലീസ് കരുതുന്നത്. ഒരു അമ്മയ്ക്കും, രണ്ട് പെണ്‍മക്കള്‍ക്കും എതിരായി കെമിക്കല്‍ വലിച്ചെറിഞ്ഞ പ്രതിയെ ഇതിന് ശേഷം ആരും കണ്ടിട്ടില്ല. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക് എത്തിയതോടെയാണ് ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30-ഓടെയാണ് എസേദിയെ പാലത്തിന് സമീപം അവസാനമായി സിസിടിവിയില്‍ കാണുന്നത്.
സൗത്ത് വെസ്റ്റ് |
|
Full Story
|
|
|
|
|
|
|
| ചികിത്സയിലുള്ളയാള്‍ കുത്തി പരിക്കേല്‍പിച്ചുവെന്ന് നഴ്‌സിന്റെ പരാതി വ്യാജം: നഷ്ടപരിഹാര തുക കിട്ടാനായി സ്വയം മുറിവുണ്ടാക്കി |
|
വ്യാജ പരാതിയിലൂടെ നഷ്ടപരിഹാരം നേടാന്‍ ശ്രമിച്ച എന്‍എച്ച്എസ് നഴ്‌സിന് ഇനി ജയില്‍ വാസം. ഡോണ മാക്‌സ്വെല്‍ നഴ്സിനാണ് കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. 48 വയസ്സുള്ള ഡോണ കോടതി വിധി കേട്ടപ്പോഴും അഭിനയനായകം തുടര്‍ന്നു. വിധി കേട്ടയുടനെ ബോധരഹിതയായി വീണു. കെട്ടിച്ചമച്ച് കേസുണ്ടാക്കി പോലീസിന്റെ സമയവും പണവും ഏറെ പാഴാക്കിയതായി കോടതി നിരീക്ഷിച്ചു. ഏകദേശം 1 ലക്ഷം പൗണ്ടിലധികം ഈ കേസിന്റെ അന്വേഷണത്തിനായി ചെലവഴിച്ചതായി അന്വേഷണ ഏജന്‍സികളും പറഞ്ഞു.
2018 നവംബറില്‍ സ്‌കോട്ട്‌ലാന്‍ഡ്, ഐറിലെ ഐല്‍സ ആശുപത്രിക്ക് പുറത്തു വച്ചായിരുന്നു സംഭവം നടന്നത്. സംഭവം അന്ന് ഏറെ വിവാദമായിരുന്നു. ആശുപത്രികളിലെ ജീവനക്കാരുടെ സുരക്ഷ പോലും ചോദ്യം ചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ് ശക്തമായി അന്വേഷണം നടത്തുകയും ചെയ്തു. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് താത്പര്യം കുറയുന്നു |
ലണ്ടന്‍: അടുത്ത വമ്പന്‍ സംഭവമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട ഇലക്ട്രിക് വാഹനങ്ങളോടുള്ള ബ്രിട്ടന്റെ കമ്പം അവസാനിക്കുന്നുവെന്ന് ആശങ്ക. ബ്രിട്ടനില്‍ പുതിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഇപ്പോള്‍ മെല്ലെപ്പോക്കിലാണ്. ഇതോടെ പൊതുജനങ്ങള്‍ക്ക് പ്രകൃതിസൗഹാര്‍ദ്ദപരമായ വാഹനങ്ങളോടുള്ള 'പ്രേമം' തീര്‍ന്നോയെന്നാണ് ചോദ്യം ഉയരുന്നത്. ഇവി വാഹന വില്‍പ്പന സ്തംഭനാവസ്ഥയിലാണെന്ന് ഹൗസ് ഓഫ് ലോര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. വലിയൊരു ശതമാനം ജനങ്ങള്‍ക്കും ഇവി വാഹനങ്ങളുടെ വില താങ്ങാന്‍ കഴിയുന്നില്ല. കൂടാതെ പബ്ലിക് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ ലഭ്യമാക്കുന്നതും മെല്ലെപ്പോക്കിലാണ്. അതേസമയം പല ഇവി ചാര്‍ജ്ജിംഗ് ബേകളും കാലിയായി കിടക്കുകയാണെന്നും |
|
Full Story
|
|
|
|
|
|
|
| യുകെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ, വര്‍ക്ക് വിസ, പൗരത്വ അപേക്ഷകള്‍ എന്നിവയ്ക്കുള്ള ഇംഗ്ലീഷ് ഭാഷ നിബന്ധനകളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ |
ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യാനും ജീവിക്കാനും സ്വപ്നം കാണുന്ന എല്ലാവര്‍ക്കും നിര്‍ണ്ണായകമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങള്‍. 2024-ല്‍ ഹെല്‍ത്ത് ആന്റ് കെയര്‍ വിസയും, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയും, ഉള്‍പ്പെടെ വിവിധ വിസാ വിഭാഗങ്ങള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളില്‍ സുപ്രധാന മാറ്റങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇമിഗ്രേഷനായി അപേക്ഷിക്കുന്ന വ്യക്തികള്‍ക്കായി രണ്ടുതരം ഇംഗ്ലീഷ് ഭാഷകളാണ് യു കെ മുന്നോട്ട് വയ്ക്കുന്നത്. 2024 ജനുവരി 5 -ന് യുകെ ഗവണ്‍മെന്റിന്റെ വെബ്സൈറ്റിലെ അപ്ഡേറ്റ് ചെയ്ത വിവരങ്ങളിലാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്. വ്യത്യസ്ത അപേക്ഷകള്‍ക്ക് വ്യത്യസ്തമായ രീതിയിലുള്ള ഭാഷാ പ്രാവീണ്യം ആവശ്യമായതിനാലാണ് |
|
Full Story
|
|
|
|
| |