|
|
|
|
|
| രണ്ടായിരം പൗണ്ട് വായ്പ വാങ്ങി കുട്ടികള്‍ക്കായി സെന്റര്‍ തുടങ്ങി, ഇന്ന് കോടികളുടെ ആസ്തി |
ലണ്ടന്‍: കുട്ടികളുടെ കൂടെ അല്പനേരം ഇരിക്കാന്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടിയെന്ന് വരില്ല. എന്നാല്‍ അവര്‍ക്ക് വേണ്ടി എന്തും വാങ്ങാന്‍ മാതാപിതാക്കള്‍ തയ്യാറാണ്. അച്ഛനമ്മമാരുടെ കുട്ടികളോടുള്ള കരുതലാണ് 43-കാരിയായ കാറ്റ് ഡോഡിന്റെ ബിസിനസ് എന്ന് ഏറ്റവും ചുരുക്കി പറയാം. 2013 ല്‍ വെറും 2000 പൗണ്ട് വായ്പയില്‍ (ഏകദേശം 2 ലക്ഷം രൂപ) തുടങ്ങിയ ഡോഡിന്റെ ബിസിനസ് ഇന്ന് കോടിമൂല്യമുള്ള ബിസിനസായി ലോകമെങ്ങും പടര്‍ന്നു കഴിഞ്ഞു. എന്താണ് ഡോഡിന്റെ ബിസിനസ് എന്നല്ലേ ഒരു അഭിമുഖത്തില്‍ ഡോഡ് പറഞ്ഞത് മറ്റേതൊരു സ്ത്രീയെയും പോലെ സ്വന്തം കുട്ടികളെ കൈകാര്യം ചെയ്യേണ്ടി വന്ന ഒരു അമ്മയാനും അവിടെ നിന്നാണ് തന്റെ ബിസിനസ് മോഹത്തിന്റെ തുടക്കവുമെന്നാണ്. അന്ന് ക്ഷീണം തന്റെ കൂടെപ്പിറപ്പായിരുന്നു. |
|
Full Story
|
|
|
|
|
|
|
|
|
| യുകെയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് |
ലണ്ടന്‍: റൂട്ടീന്‍ ഹെല്‍ത്ത് ചെക്കപ്പില്‍ എച്ച്‌ഐവി ഉണ്ടെന്ന് കണ്ടെത്തി. സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഷെഫീല്‍ഡില്‍ നിന്നുള്ള 37 കാരിയായ ബെക്കിയാണ് രോഗം ചെക്കപ്പിന് ശേഷം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ സ്വീകരിച്ചതിനാല്‍ ഇപ്പോള്‍ രോഗമുക്തയായിരിക്കുകയാണ്. രാജ്യത്തെ രോഗ പരിശോധന നടത്തുന്നവരുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിക്ക് മുന്‍പുള്ള കണക്കുകളിലേക്ക് എത്തിയിട്ടില്ലെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) പറഞ്ഞു. എച്ച്‌ഐവി രോഗത്തെകുറിച്ചും രോഗ പരിശോധനയെ കുറിച്ചും അവബോധം ജനങ്ങള്‍ക്ക് നല്‍കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എച്ച്‌ഐവി രോഗനിര്‍ണയങ്ങളുടെ എണ്ണം 2021-ലെ 2,313-ല്‍ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ഭൂരിഭാഗം മേഖലയിലും രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന മഞ്ഞുവീഴ്ചയ്ക്ക് സാധ്യത |
ലണ്ടന്‍: രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളെയും രണ്ട് ദിവസം നീളുന്ന മഞ്ഞുവീഴ്ച ബാധിക്കുമെന്ന് മെറ്റ് ഓഫീസ്. 24 മണിക്കൂറില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ആഴ്ചാവസാനത്തോടെ ഈ തണുപ്പേറിയ കാലാവസ്ഥ പ്രതീക്ഷിക്കാം. വെസ്റ്റ് മിഡ്ലാന്‍ഡ്സ്, പീറ്റര്‍ബറോ, നോട്ടിംഗ്ഹാം, മാഞ്ചസ്റ്റര്‍, ഹള്‍, ന്യൂകാസില്‍, നോര്‍ത്ത് വെയില്‍സിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശൈത്യകാല കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെ 3 മുതല്‍ വെള്ളിയാഴ്ച രാവിലെ 3 വരെയാണ് മഞ്ഞിനുള്ള മഞ്ഞ ജാഗ്രത നല്‍കിയിരിക്കുന്നത്.
തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന മഞ്ഞ് |
|
Full Story
|
|
|
|
|
|
|
| യുകെ ദന്ത ആരോഗ്യമേഖല തകര്‍ന്നടിഞ്ഞു, ഉദാഹരണം ബ്രിസ്‌റ്റോളിലെ പുതിയ ഡെന്റല്‍ പ്രാക്റ്റീസ് |
ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് ഡെന്റല്‍ സേവനങ്ങള്‍ രോഗികളുടെ എണ്ണത്തിനൊപ്പം പര്യാപ്തമായ തോതില്‍ ലഭ്യമാകുന്നില്ലെന്ന് പരസ്യമായ കാര്യമാണ്. ഈ ദുരവസ്ഥയുടെ നേര്‍ചിത്രം വരച്ചിട്ട് കൊണ്ടാണ് ബ്രിസ്റ്റോളിലെ പുതിയ ഡെന്റല്‍ പ്രാക്ടീസിന് മുന്നില്‍ നീണ്ടനിര രൂപപ്പെട്ടത്. പുതുതായി തുറന്ന ഡെന്റല്‍ പ്രാക്ടീസില്‍ ചികിത്സ തരപ്പെടുത്താമെന്ന പ്രതീക്ഷയില്‍ വന്‍തോതില്‍ ജനം ഒഴുകിയെത്തിയതോടെ നിയന്ത്രിക്കാനായി പോലീസിന് രംഗത്തിറങ്ങേണ്ടി വന്നു. മുന്‍പ് ബ്യൂപാ ഡെന്റല്‍ സെന്ററായിരുന്ന ഡെന്റിസ്റ്റാണ് സെന്റ് പോള്‍സ് ഡെന്റല്‍ പ്രാക്ടീസ് എന്ന് പുനര്‍നാമകരണം ചെയ്ത് തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ ജൂണില്‍ ഈ ഡെന്റിസ്റ്റ് അടച്ചുപൂട്ടിയ ശേഷം ഏഴ് മാസത്തോളമായി |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചു, മകന്‍ ഹാരി യുകെയിലേക്ക് |
ലണ്ടന്‍: ബ്രിട്ടന്റെ രാജാവ് ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ച വാര്‍ത്ത രാജ്യത്തിന് ഞെട്ടല്‍ സമ്മാനിച്ചെങ്കിലും രോഗി ഇക്കാര്യങ്ങളെയും, ചികിത്സയെയും പോസിറ്റീവായാണ് കാണുന്നതെന്ന് ബക്കിംഗ്ഹാം കൊട്ടാരം. ചികിത്സ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് പൊതുമുഖത്ത് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് രാജാവെന്നും കൊട്ടാരം കൂട്ടിച്ചേര്‍ത്തു. 75-കാരനായ രാജാവിന് രോഗസ്ഥിരീകരണത്തെ തുടര്‍ന്ന് ഔദ്യോഗിക ഡ്യൂട്ടികള്‍ മാറ്റിവെയ്ക്കേണ്ടതായി വരും. ഇതിന്റെ ഭാഗമായി ബാധിക്കപ്പെടുന്നവരോട് രാജാവ് ഖേദം പ്രകടിപ്പിക്കുന്നതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ഔട്ട് പേഷ്യന്റായാണ് ചാള്‍സ് ക്യാന്‍സര്‍ ചികിത്സ ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിന |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പ്രാക്റ്റീസ് ചെയ്യാനുള്ള പരീക്ഷ പാസായി മലയാളി നഴ്‌സ് |
ലണ്ടന്‍: വിദേശ നഴ്സുമാര്‍ക്ക്, പ്രത്യേകിച്ച് മലയാളി നഴ്സുമാര്‍ക്ക് ബ്രിട്ടന്‍ നല്‍കുന്ന സ്വീകാര്യത തന്നെയാണ് ഇവിടൊരു ജോലി ലഭിക്കാനുള്ള നഴ്സുമാരുടെ ആഗ്രഹത്തിന് പിന്നിലെ പ്രധാന കാരണം. നഴ്സിംഗ് പ്രൊഫഷണിലുള്ളവര്‍ക്ക് ഈ രാജ്യം നല്‍കുന്ന സവിശേഷമായ സ്ഥാനം ഏതൊരു നഴ്സിനെ സംബന്ധിച്ചും സ്വപ്നതുല്യമാണ്. വിദേശ നഴ്സുമാരെ സംബന്ധിച്ച് യുകെയില്‍ പ്രാക്ടീസ് ചെയ്യാന്‍ സുപ്രധാന കടമ്പയാണ് ഒബ്ജക്ടീവ് സ്ട്രക്ചേര്‍ഡ് ക്ലിനിക്കല്‍ എക്സാമിനേഷന്‍- ഒഎസ്സിഇ. ഈ പരീക്ഷ പാസായ ഒരു മലയാളി നഴ്സിന്റെ സന്തോഷത്തില്‍ പങ്കുചേരുന്ന ട്രസ്റ്റിന്റെ ആഘോഷമാണ് ഇപ്പോള്‍ ജനശ്രദ്ധ നേടുന്നത്. ഡെര്‍ബിഷയര്‍ എന്‍എച്ച്എസാണ് തങ്ങളുടെ അന്താരാഷ്ട്ര നഴ്സിന്റെ നേട്ടം ആഘോഷമാക്കുന്നത്. മലയാളിയായ രാഖി |
|
Full Story
|
|
|
|
|
|
|
| ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്‌സ്, ഇന്‍ഷൂറന്‍സ് വര്‍ധനവ് നിലവില്‍ വരും |
ലണ്ടന്‍: ഇന്ധന വില വര്‍ധനയ്ക്ക് പുറമെ ഡ്രൈവര്‍മാരെ ബുദ്ധിമുട്ടിക്കാന്‍ ഏപ്രില്‍ മുതല്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ ടാക്‌സ്, ഇന്‍ഷുറന്‍സ് വര്‍ധനവും. ഏപ്രില്‍ 1 മുതല്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യുട്ടി (വി ഇ ഡി) വര്‍ദ്ധിക്കാന്‍ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആവശ്യം. പല കാര്‍ ഉടമകള്‍ക്കും നൂറുകണക്കിന് പൗണ്ട് അധികമായി ചെലവാക്കേണ്ടി വരുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാവുക. പെട്രോളിന്റെയും ഡീസലിന്റെയും വില രണ്ട് വര്‍ഷം മുന്‍പ് രേഖപ്പെടുത്തിയ വിലയേക്കാള്‍ മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്. അതേസമയം കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ചില ഉടമകള്‍ക്ക്, തനിക്ക് സ്വന്തമായി ഒരു കാര്‍ ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ട ഘട്ടം |
|
Full Story
|
|
|
|
| |