ലണ്ടന്‍: രണ്ട് വര്‍ഷത്തോളം ചെക്ക്-അപ്പ് കണികാണാന്‍ കിട്ടാത്ത രോഗികളെ ചികിത്സിക്കാന്‍ തയ്യാറാകുന്ന ഡെന്റിസ്റ്റുകള്‍ക്ക് 50 പൗണ്ട് വരെ ബോണസ് പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തേക്ക് പര്യാപ്തമായ സേവനങ്ങള്‍ ലഭ്യമാകാത്ത ഇടങ്ങളില്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്ന ഡെന്റിസ്റ്റുകള്‍ക്ക് 20,000 പൗണ്ട് 'ഗോള്‍ഡന്‍ ഹല്ലോ' തുകയും നല്‍കും. ന്‍എച്ച്എസ് നല്‍കുന്ന തുകയിലും കുതിച്ചുചാട്ടം ഉണ്ടാകും. റിക്കവറി പ്ലാനിന് കീഴില്‍ നല്‍കുന്ന ചികിത്സകള്‍ക്ക് യൂണിറ്റിന് 28 പൗണ്ട് എന്ന നിലയിലാകും ഫീസ്. 22 ശതമാനമാണ് വര്‍ദ്ധന. അടുത്ത വര്‍ഷത്തിനകം 2.5 മില്ല്യണ്‍ അധിക അപ്പോയിന്റ്മെന്റുകള്‍ ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒറ്റപ്പെട്ട മേഖലകളിലേക്ക് ഡെന്റല്‍ വാനുകളാണ് പര്യടനം നടത്തുക. ഇതിന് പുറമെ സ്‌കൂളുകളില്‍ പല്ലുതേക്കുന്നതിന് വിദഗ്ധരുടെ പിന്തുണയും ലഭ്യമാക്കും. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ ടാപ്പ് വെള്ളത്തില്‍ ഫ്ളൂറൈഡ് കൂടി ചേര്‍ത്ത് പല്ലുകള്‍ കേടുവരുന്നത് കുറയ്ക്കാനും പദ്ധതിയുണ്ട്. 1.6 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
പത്തില്‍ എട്ട് എന്‍എച്ച്എസ് ക്ലിനിക്കുകളും പുതിയ രോഗികള്‍ക്ക് മുന്നില്‍ അടഞ്ഞ് കിടക്കുന്നതായി കണക്കുകള്‍ പുറത്തുവരുമ്പോഴാണ് ഈ നീക്കം. ഇംഗ്ലണ്ടിലെ മുതിര്‍ന്നവരില്‍ പത്തില്‍ ആറ് പേരും രണ്ട് വര്‍ഷത്തോളമായി ഒരു ഡെന്റിസ്റ്റിനെ കണ്ടിട്ടില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. പകുതിയോളം കുട്ടികള്‍ ചുരുങ്ങിയത് 12 മാസമായി ചെക്ക്-അപ്പ് സാധ്യമായിട്ടില്ല. മഹാമാരിയാണ് ഡെന്റിസ്ട്രി മേഖലയെ സാരമായി ബാധിച്ചതെന്ന് പ്രധാനമന്ത്രി ഋഷി സുനാക് അവകാശപ്പെട്ടു. രോഗികള്‍ക്ക് എളുപ്പത്തിലും, വേഗത്തിലും സേവനം ലഭ്യമാക്കുകയാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഡെന്റല്‍ മേഖല ആരോഗ്യം തിരിച്ചുപിടിക്കുന്നത് എന്‍എച്ച്എസിന്റെ മുന്‍ഗണനാ വിഷയമാണെന്ന് എന്‍എച്ച്എസ് മേധാവി അമാന്‍ഡ പ്രിച്ചാര്‍ഡും കൂട്ടിച്ചേര്‍ത്തു.