Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
UK Special
  31-12-2025
പുതുവത്സര ദിനം ബ്രിട്ടനില്‍ മഞ്ഞ് മൂടും; ശക്തമായ ജാഗ്രതാ മുന്നറിയിപ്പ്

ലണ്ടന്‍: ബ്രിട്ടീഷ് ജനതയുടെ പുതുവത്സര ആഘോഷം കനത്ത മഞ്ഞുവീഴ്ചയില്‍ മൂടപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. ക്രിസ്മസിനിടെ മഞ്ഞിന്റെ ശല്യം ഉണ്ടായില്ലെങ്കിലും പുതുവത്സര ദിനം മുതല്‍ ഒരടി വരെ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത മുന്നറിയിപ്പില്‍ പറയുന്നു. താപനില -8 സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെ അടുത്ത ആഴ്ച മുഴുവന്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് കരുതുന്നത്.

സ്‌കോട്ട്ലണ്ടില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കും കാറ്റിനുമുള്ള മഞ്ഞ ജാഗ്രത 42 മണിക്കൂറിലേക്കാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചത്. ന്യൂഇയര്‍ ദിനത്തില്‍ രാവിലെ 6 മുതല്‍ വെള്ളിയാഴ്ച വരെയാണ് മുന്നറിയിപ്പ്. മുന്നോട്ടുള്ള ദിവസങ്ങളില്‍ തണുപ്പ് കൂടുതല്‍ കടുക്കുമെന്നും മഞ്ഞും ഐസും

Full Story
  31-12-2025
ബ്രിട്ടന്‍ ജയിലുകളില്‍ പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ നിരാഹാര സമരം: ആരോഗ്യനിലയില്‍ ഗുരുതര ആശങ്ക

ലണ്ടന്‍: ബ്രിട്ടനിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ അനുകൂല പ്രവര്‍ത്തകരുടെ നിരാഹാര സമരം 45 ദിവസം പിന്നിടുമ്പോള്‍ ഇവരുടെ ആരോഗ്യനിലയില്‍ കടുത്ത ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയിലെ എട്ട് അംഗങ്ങളാണ് ഇസ്രയേലിന് ആയുധം നല്‍കുന്ന ഫാക്ടറികള്‍ അടച്ചുപൂട്ടുക, വിചാരണ തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ആരംഭിച്ചത്. ഇതില്‍ നാല് പേര്‍ ഇപ്പോഴും നിരാഹാരം തുടരുന്നു.

എച്ച്.എം.പി പീറ്റര്‍ബറോ ജയിലില്‍ കഴിയുന്ന കാമറാന്‍ അഹമ്മദിനെ ഇതിനോടകം നാല് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ശരീരത്തില്‍ അനിയന്ത്രിതമായ വിറയലും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കിലും

Full Story
  31-12-2025
നൈജീരിയയില്‍ കാറപകടം: ബോക്‌സര്‍ ആന്റണി ജോഷ്വയ്ക്ക് പരുക്ക്, രണ്ടു പരിശീലകര്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ ഹെവി വെയ്റ്റ് ബോക്‌സര്‍ ആന്റണി ജോഷ്വ നൈജീരിയയിലെ ലാഗോസില്‍ ഉണ്ടായ കാറപകടത്തില്‍ പരുക്കേറ്റു. ജോഷ്വ സഞ്ചരിച്ചിരുന്ന ലക്‌സസ് ജീപ്പ് ഹൈവേയില്‍ ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇടിച്ചുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന്റെ പരിശീലക സംഘത്തിലെ രണ്ടു പേര്‍ മരിച്ചു.

മരണപ്പെട്ടവര്‍ ആന്റണിയുടെ വ്യക്തിഗത പരിശീലകനായ ലത്തീഫ് അയോഡെലേയും സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ചായ സിന ഗാമിയുമാണ്. അപകടത്തില്‍ ജോഷ്വയ്ക്ക് ഗുരുതര പരുക്കുകളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരുക്കിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഒളിംപിക്‌സ്

Full Story
  30-12-2025
യുകെയില്‍ ബസ്സില്‍ വച്ച് മൂന്നു മലയാളി നഴ്‌സുമാര്‍ക്ക് നേരേ ആക്രമണം: തിരക്കൊഴിഞ്ഞ ബസ്സില്‍ വച്ച് കത്തി ഉപയോഗിച്ചാണ് ആക്രമിച്ചത്
ഞായറാഴ്ച രാവിലെ ലണ്ടനില്‍ ഒരു ബസില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്സുമാര്‍ കത്തിയുമായി എത്തിയ ഒരു സ്ത്രീയുടെ ആക്രമണത്തിന് ഇരയായി. സംഭവം വംശീയ ആക്രമണമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി അന്വേഷണം നടത്തിവരികയാണ്.

താമസ സ്ഥലമായ ക്രോയ്ഡനില്‍നിന്ന് ജോലി സ്ഥലത്തേക്കു പോകാനായി നഴ്‌സുമാര്‍ ബസിലേക്ക് കയറിയപ്പോഴായിരുന്നു വംശീയ അധിക്ഷേപവും ആക്രമണവും നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് സമയം രാവിലെ ഏഴരയോടെ ടൗണ്‍ ബസ്സില്‍ ഡ്യൂട്ടിക്ക് ആയി പോകുന്ന വഴിക്കാണ് യാത്രക്കാരി കയറിയത്. വംശീയ അധിക്ഷേപം നടത്തുന്ന വാക്കുകള്‍ പ്രയോഗിച്ചുകൊണ്ട് യുവതികള്‍ക്ക് നേരെ ഇവര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒരു യുവതിക്ക് വയറ്റിലാണ് ചവിട്ടേറ്റത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് കയ്യിലിരുന്ന കത്തി
Full Story
  30-12-2025
വണ്ണം കുറയ്ക്കാനുള്ള മരുന്ന് കഴിച്ച് വലിയ പ്രശ്‌നങ്ങളില്‍ ചാടരുത്: ആരോഗ്യം നശിക്കുമെന്നു മുന്നറിയിപ്പു നല്‍കി യുകെ
ശരീരഭാരം കുറയ്ക്കാനുള്ള ഇഞ്ചക്ഷനുകാലും മരുന്നുകളും സാമൂഹിക മാധ്യമങ്ങളിലൂടെയോ അനധികൃത മാര്‍ഗങ്ങളിലൂടെയോ വാങ്ങുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മെഡിക്കല്‍ റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കി. വേഗോവി, മൗണ്‍ജാരോ തുടങ്ങിയ വെയിറ്റ് ലോസ് ജാബുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ടെങ്കിലും എന്‍എച്ച്എസില്‍ ലഭ്യത കുറവായതും ഉയര്‍ന്ന വിലയും കാരണം അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ ഇത്തരം മരുന്നുകള്‍ തേടി പോകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് എംഎച്ച്ആര്‍എ (MHRA) അറിയിച്ചു. ഈ മരുന്നുകള്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ഫാര്‍മസികളിലൂടെയോ നിയമാനുസൃത റീറ്റെയ്ലര്‍മാരിലൂടെയോ മാത്രമേ വാങ്ങാവൂ എന്നും ആരോഗ്യവിദഗ്ധരുമായി നിര്‍ബന്ധമായും കൂടിയാലോചിക്കണമെന്നും ഏജന്‍സി നിര്‍ദേശിച്ചു. അനധികൃത വ്യാപാരവും
Full Story
  30-12-2025
2026നെ വരവേല്‍ക്കാന്‍ ഒരുങ്ങി ലണ്ടന്‍ നഗരം: കനത്ത ജാഗ്രത; സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന്റെ നിര
പുതുവത്സരാഘോഷം പരിഗണിച്ചു ലണ്ടനിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷ. ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമുണ്ടാവില്ല. യാത്ര പുറപ്പെടും മുമ്പേ കൃത്യമായ പ്ലാനിങ് വേണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പേ പുറപ്പെടേണ്ട സ്ഥലത്തെ കുറിച്ചും വഴിയിലുള്ള നിര്‍ദ്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.

പുതുവത്സരാഘോഷ വെടിക്കെട്ട് പ്രദര്‍ശനമാണ് സെന്‍ട്രല്‍ ലണ്ടനിലെ പ്രധാന പരിപാടി. ഇതിന്റെ ടിക്കറ്റെല്ലാം വിറ്റുതീര്‍ന്നു. തെംസ് നദിക്കരയില്‍ ടിക്കറ്റില്ലാത്തവര്‍ക്ക് കയറാനാവില്ല. പ്രിംറോസ് ഹില്ലിലെ വ്യൂ പോയന്റും അടച്ചിരിക്കും.ലണ്ടനിലേക്കും പുറത്തേക്കുമുള്ള യാത്രയില്‍ ജാഗ്രത വേണമെന്നും
Full Story
  30-12-2025
ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്മെന്റിനായി റെക്കോര്‍ഡ് കാത്തിരിപ്പ്

ഇംഗ്ലണ്ടില്‍ ഫാമിലി ഡോക്ടറെ കാണുന്നതിനുള്ള കാത്തിരിപ്പ് കാലയളവ് റെക്കോര്‍ഡ് തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഓട്ടം സീസണില്‍ (സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍) നാല് ആഴ്ചയ്ക്കുമുകളില്‍ കാത്തിരിക്കേണ്ടിവന്നത് 7.6 മില്ല്യണ്‍ രോഗികള്‍ക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2024-ലെ സമാന കാലയളവിനെ അപേക്ഷിച്ച് 312,112 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലേബര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന വാഗ്ദാനം പരാജയപ്പെട്ടുവെന്ന ആരോപണവുമായി ലിബറല്‍ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ പരിശോധിച്ച പാര്‍ട്ടി, സ്ഥിതി ഗുരുതരമാണെന്നും, രോഗികള്‍ക്ക് ഏഴ് ദിവസത്തിനുള്ളിലോ അത്യാവശ്യ

Full Story
  30-12-2025
യുകെയില്‍ ബസില്‍ മലയാളി നഴ്‌സുമാര്‍ക്ക് നേരെ വംശീയാക്രമണം
ഞായറാഴ്ച രാവിലെ ലണ്ടനില്‍ ഒരു ബസില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്സുമാര്‍ കത്തിയുമായി എത്തിയ ഒരു സ്ത്രീയുടെ ആക്രമണത്തിന് ഇരയായി. സംഭവം വംശീയ ആക്രമണമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി അന്വേഷണം നടത്തിവരികയാണ്.
താമസ സ്ഥലമായ ക്രോയ്ഡനില്‍നിന്ന് ജോലി സ്ഥലത്തേക്കു പോകാനായി നഴ്‌സുമാര്‍ ബസിലേക്ക് കയറിയപ്പോഴായിരുന്നു വംശീയ അധിക്ഷേപവും ആക്രമണവും നേരിടേണ്ടി വന്നത്. ബ്രിട്ടീഷ് സമയം രാവിലെ ഏഴരയോടെ ടൗണ്‍ ബസ്സില്‍ ഡ്യൂട്ടിക്ക് ആയി പോകുന്ന വഴിക്കാണ് യാത്രക്കാരി കയറിയത്. വംശീയ അധിക്ഷേപം നടത്തുന്ന വാക്കുകള്‍ പ്രയോഗിച്ചുകൊണ്ട് യുവതികള്‍ക്ക് നേരെ ഇവര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഒരു യുവതിക്ക് വയറ്റിലാണ് ചവിട്ടേറ്റത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. തുടര്‍ന്ന് കയ്യിലിരുന്ന കത്തി
Full Story
[55][56][57][58][59]
 
-->




 
Close Window