Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.439 INR  1 EURO=109.0156 INR
ukmalayalampathram.com
Sat 21st Mar 2026
UK Special
  30-12-2025
യോര്‍ക്ക്‌ഷെയറില്‍ ക്രിസ്മസ് ദിനത്തില്‍ ദാരുണാന്ത്യം; കുളത്തില്‍ വീണ് രണ്ട് വയസ്സുകാരി മരിച്ചു

യോര്‍ക്ക്‌ഷെയര്‍: സൗത്ത് യോര്‍ക്ക്‌ഷെയറിലെ ഡോണ്‍കാസ്റ്ററില്‍ ക്രിസ്മസ് ദിനത്തില്‍ പൂന്തോട്ടത്തിലെ കുളത്തില്‍ വീണ് രണ്ട് വയസ്സുകാരി മരിച്ചു. ഇസോബെല്‍ എന്ന കുഞ്ഞിനാണ് ദാരുണാന്ത്യം സംഭവിച്ചത്.

കുടുംബാംഗങ്ങള്‍ വീടിനുള്ളില്‍ ഒത്തുകൂടിയിരിക്കുമ്പോഴാണ് ഇസോബെല്‍ അപ്രതീക്ഷിതമായി പൂന്തോട്ടത്തിലേക്ക് ഇറങ്ങിയത്. അടുത്തിടെ താമസം മാറിയ ഈ വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. പൂന്തോട്ടത്തിലെ കുളത്തിന് ചുറ്റും താല്‍ക്കാലിക വേലി ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് അതിനുള്ളിലേക്ക് വീണു.

കുറച്ച് സമയത്തേക്ക് കുഞ്ഞിനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വീണ

Full Story
  30-12-2025
ഡോര്‍സെറ്റില്‍ 71കാരന് ജീവന്‍ രക്ഷിച്ചത് വളര്‍ത്തുനായ 'ബ്യൂ'

ഡോര്‍സെറ്റ് (ഇംഗ്ലണ്ട്): കടല്‍ത്തീരത്ത് കുഴഞ്ഞുവീണ എഴുപത്തിയൊന്നുകാരന് ജീവന്‍ തിരികെ കിട്ടാന്‍ കാരണമായത് വളര്‍ത്തുനായയുടെ സമയോചിതമായ ഇടപെടലാണ്. ഡോര്‍സെറ്റിലെ സാന്‍ഡ്ബാങ്ക്‌സ് ബീച്ചില്‍ നടന്ന സംഭവത്തില്‍, ഡേവിഡ് ഹോവാര്‍ത്ത് എന്ന വ്യക്തി ഹൃദയാഘാതത്തെ തുടര്‍ന്ന് മണല്‍പ്പരപ്പില്‍ കുഴഞ്ഞുവീണപ്പോള്‍, അദ്ദേഹത്തിന്റെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ 'ബ്യൂ' രക്ഷകനായി.

കടലില്‍ കുളിച്ച് ബീച്ചിലൂടെ നടക്കുന്നതിനിടെ ഡേവിഡ് പെട്ടെന്ന് നിലത്ത് വീണെങ്കിലും, വിജനമായ സ്ഥലമായതിനാല്‍ ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ അഞ്ചു വയസ്സുകാരനായ ബ്യൂ ഉടന്‍ പ്രതികരിച്ചു. യജമാനന്റെ ചുറ്റും ഓടുകയും കുരയ്ക്കുകയും ചാടുകയും ചെയ്തതോടെ

Full Story
  30-12-2025
ലണ്ടനിലെ ഫ്രൈഡ് ചിക്കന്‍ ഔട്ലെറ്റില്‍ ഇന്ത്യക്കാരന് വംശീയ വേര്‍തിരിവ്; 81 ലക്ഷം രൂപ നഷ്ടപരിഹാരം

ലണ്ടന്‍: സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഒരു ഫ്രൈഡ് ചിക്കന്‍ ഫ്രാഞ്ചൈസി ഔട്ലെറ്റില്‍ മാനേജര്‍ വംശീയമായി വേര്‍തിരിച്ചുനിര്‍ത്തിയെന്നും പിരിച്ചുവിട്ടെന്നും പരാതി നല്‍കിയ ഇന്ത്യക്കാരന് 81 ലക്ഷം രൂപ (67,000 പൗണ്ട്) നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

തമിഴ്‌നാട്ടില്‍ നിന്നുള്ള മധേഷ് രവിചന്ദ്രന്‍ നല്‍കിയ പരാതിയില്‍, ശ്രീലങ്കന്‍ തമിഴ് വംശജനായ മാനേജര്‍ തനിക്കെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ആരോപിച്ചു. 'അടിമ' എന്നുവിളിച്ചതിനൊപ്പം, 'ഇന്ത്യക്കാര്‍ തട്ടിപ്പുകാരാണ്' എന്ന പരാമര്‍ശവും നടത്തിയതായി അദ്ദേഹം പറഞ്ഞു.

അധികനേരത്തെ ഷിഫ്റ്റുകള്‍ നല്‍കി ഉപദ്രവിച്ചതിനാല്‍

Full Story
  29-12-2025
തിരഞ്ഞെടുപ്പ് കേസില്‍ നൈജല്‍ ഫറാഷിന് ക്ലീന്‍ ചിറ്റ്

ലണ്ടന്‍: റിഫോം യുകെ നേതാവ് നൈജല്‍ ഫറാഷിനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളുമായി ബന്ധപ്പെട്ട കേസില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. നിയമലംഘനത്തിന് വിശ്വസനീയമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയ ഇലക്ടറല്‍ കമ്മീഷന്‍, അന്വേഷണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.

ക്ലാക്റ്റണ്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ ഫറാഷ്, പ്രചാരണത്തിന് നിശ്ചയിച്ചിട്ടുള്ള 20,660 പൗണ്ടില്‍ കൂടുതല്‍ ചെലവഴിച്ചുവെന്നായിരുന്നു പ്രധാന ആരോപണം. ഫെരാജിന്റെ പ്രചാരണ ടീമിലെ മുന്‍ അംഗമായിരുന്ന റിച്ചഡ് എവററ്റാണ് പരാതി ഉന്നയിച്ചത്. ലഘുലേഖകള്‍, ബാനറുകള്‍, ഓഫിസ് നവീകരണം എന്നിവയ്ക്കായി ചെലവഴിച്ച തുക കൃത്യമായി വെളിപ്പെടുത്തിയില്ലെന്നായിരുന്നു ആരോപണം.
Full Story

  29-12-2025
ബ്രിട്ടനില്‍ മദ്യപാനം ഗണ്യമായി കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ മദ്യപാന ശീലം ഗണ്യമായി കുറഞ്ഞതായി പുതിയ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുപ്പത്തഞ്ചു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ രാജ്യത്ത് നിലവില്‍ ഏറ്റവും കുറഞ്ഞ അളവിലാണ് മദ്യപാനം.

ഗവേഷണ സ്ഥാപനമായ IWSR പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഒരു ബ്രിട്ടിഷ് പൗരന്‍ ആഴ്ചയില്‍ ശരാശരി 10.2 ഡ്രിങ്കുകള്‍ മാത്രമാണ് കഴിച്ചത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇത് 14 ഡ്രിങ്കുകളായിരുന്നു. പ്രായമായവരുടെ എണ്ണം വര്‍ധിച്ചതും, ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള പുതിയ തലമുറയുടെ അവബോധവും, കൂടാതെ ഉയര്‍ന്നുവരുന്ന ജീവിതച്ചെലവ് മൂലം പബ്ബുകളിലും റസ്റ്ററന്റുകളിലും പോകുന്നത് കുറയുന്നതുമാണ് ഈ

Full Story
  29-12-2025
അനധികൃത കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാത്ത രാജ്യങ്ങള്‍ക്ക് ബ്രിട്ടനില്‍ വീസ വിലക്ക്

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാരെയും വിദേശ ക്രിമിനലുകളെയുംതിരെയുള്ള നടപടികള്‍ കടുപ്പിക്കുന്ന ബ്രിട്ടന്‍, സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് വീസ വിലക്ക് പ്രഖ്യാപിച്ചു. ഹോം സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ നേതൃത്വത്തിലാണ് ട്രംപിന്റെ മാതൃകയില്‍ വിദേശ രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടി ആരംഭിച്ചത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആര്‍.സി)യാണ് ബ്രിട്ടന്റെ പുതിയ നടപടിക്ക് ഇരയായ ആദ്യ രാജ്യം. അനധികൃതമായി ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കാത്ത പക്ഷം അവിടെനിന്നുള്ള എല്ലാ വീസ അപേക്ഷകളുടെയും പ്രോസസിങ് നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പും നടപടിയും ഷബാന മഹ്‌മൂദ് പ്രഖ്യാപിച്ചു.

Full Story
  29-12-2025
ബ്രിട്ടനില്‍ യുവാക്കള്‍ക്കായി പുതിയ 'ഗ്യാപ് ഇയര്‍' സൈനിക പരിശീലന പദ്ധതി

ലണ്ടന്‍: ആഗോളതലത്തില്‍ യുദ്ധഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യരക്ഷയ്ക്കായി യുവജനങ്ങളെ സജ്ജരാക്കാന്‍ ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം പുതിയ 'ഗ്യാപ് ഇയര്‍' (Gap Year) സൈനിക പരിശീലന പദ്ധതി പ്രഖ്യാപിച്ചു. 25 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പൈലറ്റ് പ്രോജക്റ്റ് 2026 മാര്‍ച്ചില്‍ ആരംഭിക്കും.

സൈനിക ജീവിതം പരിചയപ്പെടുത്തുന്നതിനൊപ്പം അച്ചടക്കവും പ്രായോഗിക നൈപുണ്യങ്ങളും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ 150 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളത്തോടു കൂടിയ രണ്ട് വര്‍ഷത്തെ പ്ലേസ്മെന്റാണ് ആര്‍മിയില്‍ ലഭിക്കുക. റോയല്‍

Full Story
  29-12-2025
യുകെ തൊഴില്‍ ട്രൈബ്യൂണല്‍: ഇന്ത്യന്‍ പൗരന് വംശീയ വിവേചനത്തിനും അന്യായ പിരിച്ചുവിടലിനും നഷ്ടപരിഹാരം

ലണ്ടന്‍: ജോലിസ്ഥലത്ത് വംശീയ വിവേചനവും അന്യായമായ പിരിച്ചുവിടലും നേരിട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന് യുകെ തൊഴില്‍ ട്രൈബ്യൂണല്‍ 66,800 പൗണ്ട് (ഏകദേശം 81 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. തമിഴ്നാട് സ്വദേശിയായ മധേഷ് രവിചന്ദ്രനാണ് നഷ്ടപരിഹാരം ലഭിച്ചത്.

നെക്സസ് ഫുഡ്സ് ലിമിറ്റഡിലെ എല്ലാ ജീവനക്കാരും തൊഴിലിടങ്ങളിലെ വിവേചനം സംബന്ധിച്ച പരിശീലനത്തിന് വിധേയരാകണമെന്ന് ട്രൈബ്യൂണല്‍ ശുപാര്‍ശ ചെയ്തു.

2023 ജനുവരിയില്‍ വെസ്റ്റ് വിക്ക്ഹാമിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച മധേഷ്, മാനേജര്‍ 'അടിമ' എന്ന് വിളിക്കുന്നതടക്കമുള്ള വംശീയ അധിക്ഷേപങ്ങള്‍ നേരിട്ടതായി

Full Story
[56][57][58][59][60]
 
-->




 
Close Window