Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
UK Special
  24-04-2024
അടിയന്തര സാഹചര്യത്തിന് ഇവിടെ ആംബുലന്‍സ് നോക്കി നിന്നാല്‍ സെമിത്തേരിയില്‍ പോകേണ്ടിവരും

ലണ്ടന്‍: ആംബുലന്‍സ് സേവനം അതിവേഗം ലഭിക്കേണ്ട ഒന്നാണ്. അടിയന്തര ആവശ്യങ്ങള്‍ നേരിടുമ്പോഴാണ് പലപ്പോഴും ആംബുലന്‍സ് സേവനം തേടുന്നത്. ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതികരണം അതിവേഗത്തില്‍ ഉണ്ടായില്ലെങ്കില്‍ രോഗികളുടെ അവസ്ഥ മാരകമായി മാറും. എന്നാല്‍ ഇതൊന്നും അറിയാത്ത മട്ടിലാണ് എന്‍എച്ച്എസ് ആംബുലന്‍സ് സേവനങ്ങളുടെ പ്രവര്‍ത്തനം. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ നേരിട്ട രോഗികള്‍ക്ക് അരികിലേക്ക് ലക്ഷ്യമിട്ട സമയത്തൊന്നും ആംബുലന്‍സുകള്‍ എത്തിച്ചേരുന്നില്ലെന്നാണ് കണക്ക്. ഇംഗ്ലണ്ടിലെ ഒരൊറ്റ മേഖലയില്‍ ഒഴികെ എല്ലാ ഭാഗങ്ങളിലും ആംബുലന്‍സ് സേവനങ്ങള്‍ മെല്ലെപ്പോക്കിലാണെന്ന് കണക്കുകള്‍ വിശദമാക്കുന്നു.

Full Story

  24-04-2024
വിമാനത്തിലെ മുഴുവന്‍ മദ്യവും കുടിച്ച് തീര്‍ത്ത് ബ്രിട്ടീഷ് യാത്രക്കാര്‍

ലണ്ടന്‍: ദീര്‍ഘദൂര യാത്രയ്ക്കാണ് പൊതുവെ യാത്രക്കാര്‍ വിമാനത്തെ ആശ്രയിക്കുന്നത്. ദീര്‍ഘനേരമെടുത്തുള്ള ദീര്‍ഘദൂര യാത്രകളിലെ യാത്രക്കാര്‍ക്ക് മടുപ്പ് ഒഴിവാക്കാനായി വിമാനത്തില്‍ നിയന്ത്രിതമായ അളവില്‍ മദ്യം വിളമ്പുന്നതും സാധാരണമാണ്. എന്നാല്‍, വിമാനം പുറപ്പെട്ട് അരമണിക്കൂറിനുള്ളില്‍ വിമാനത്തിലുണ്ടായിരുന്ന മദ്യം മുഴുവനും ബ്രിട്ടീഷുകാരായ യാത്രക്കാര്‍ കുടിച്ച് തീര്‍ത്തെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയിലേക്ക് പറന്ന സണ്‍ എക്‌സ്പ്രസിന്റെ വിമാനത്തിലാണ് ഇത്തരമൊരു അസാധാര സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോള്‍ഫ് താരങ്ങള്‍ക്കായി പ്രത്യേകമായി സജ്ജീകരിച്ച വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

Full Story

  23-04-2024
യുകെയി്ല്‍ താമസിക്കുന്ന സ്ത്രീകളില്‍ നിരവധി പേര്‍ മദ്യപാനം ശീലമാക്കിയിരിക്കുന്നു: യുവതികള്‍ക്കു വേണ്ടി സ്‌പെഷല്‍ ബ്രാന്‍ഡുകള്‍
യുകെയില്‍ ലഹരി നുകര്‍ന്ന് മദ്യാസക്തിയില്‍ മുഴുകുന്ന സ്ത്രീകളുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. സ്ത്രീകളെ ലക്ഷ്യമിട്ട് ബ്രാന്‍ഡുകള്‍ ബുദ്ധിപരമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് ട്രെന്‍ഡിന് ഉത്തേജനം പകരുകയാണ്. ഇതിന് പുറമെ മഹാമാരി കാലത്തെ നിയന്ത്രണങ്ങള്‍ അപകടകരമായ മദ്യപാന ശീലങ്ങള്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഇടയില്‍ വ്യാപകമാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

വിഷയം എമര്‍ജന്‍സിയാണെന്നാണ് ചാരിറ്റികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. മരണങ്ങള്‍ ഈ വിധം കൈവിട്ട് കുതിക്കാന്‍ അനുവദിക്കരുതെന്നാണ് ഒരു ക്യാംപെയിനര്‍ ചൂണ്ടിക്കാണിക്കുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ ദശകങ്ങളായി വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ 2020 മാര്‍ച്ച് മുതല്‍ ഇത് അതിവേഗം
Full Story
  23-04-2024
പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലര്‍ന്ന വൈറ്റ് വൈപ്പുകള്‍ ബ്രിട്ടന്‍ നിരോധിക്കുന്നു

ലണ്ടന്‍: പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് കലര്‍ന്ന വെറ്റ് വൈപ്പുകള്‍ ബ്രിട്ടന്‍ നിരോധിക്കുന്നു. ഇത്തരം വെറ്റ് വൈപ്പുകളുടെ നിര്‍മ്മാണവും വിതരണവും ലോകത്ത് ആദ്യമായി നിരോധിക്കുന്ന രാജ്യം ബ്രിട്ടനാണ്. പലപ്പോഴും ടോയ്ലറ്റുകളില്‍ ഉപയോഗിക്കുന്ന വൈപ്പുകള്‍ മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുകയും ജലവിതരണത്തെ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു . അഴുക്കുചാലുകള്‍ അടയ്ക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നതായി വെറ്റ് വൈപ്പുകളെ കുറിച്ച് പരാതി ഉയര്‍ന്ന് വന്നിരുന്നു. മൈക്രോപ്ലാസ്റ്റിക് ആയി വിഘടിക്കുന്ന ഈ കണങ്ങള്‍ മറ്റ് ജീവികളെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നും മനുഷ്യന്റെ ആരോഗ്യത്തിന് പോലും

Full Story
  23-04-2024
ബ്രിട്ടനില്‍ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ വര്‍ധിക്കുന്നു, മധ്യവയസ്‌കരായ സ്ത്രീകള്‍ മദ്യപാനികളാകുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ കൈവിട്ട് കുതിച്ച് എക്കാലത്തെയും ഉയരത്തിലെത്തിയെന്ന് കണക്കുകള്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മദ്യപാനം കുതിച്ചുയര്‍ന്നതെന്നാണ് ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നത്. മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളെ ലക്ഷ്യമിട്ട് ബ്രാന്‍ഡുകള്‍ ബുദ്ധിപരമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത് ട്രെന്‍ഡിന് ഉത്തേജനം പകരുകയാണ്. ഇതിന് പുറമെ മഹാമാരി കാലത്തെ നിയന്ത്രണങ്ങള്‍ അപകടകരമായ മദ്യപാന ശീലങ്ങള്‍ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഇടയില്‍ വ്യാപകമാക്കിയെന്നും കണക്കുകള്‍

Full Story
  23-04-2024
യുകെയിലെ റോഡുകളുടെ അവസ്ഥ കണ്ടാല്‍ കേരളം എത്ര ഭേദം

ലണ്ടന്‍: യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍ കോളുകള്‍ ലഭിച്ചതായി ആര്‍എസി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് മുന്‍പത്തെ 12 മാസങ്ങളില്‍ 24,906 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആര്‍എസി പറഞ്ഞു. അതേസമയം ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഗട്ടറുകളുമായി ബന്ധപ്പെട്ട കോളുകളില്‍ 22% കുറവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് റോഡ് നന്നായെന്ന് അര്‍ത്ഥമില്ലെന്ന് ആര്‍എസി പറഞ്ഞു. കാലാവസ്ഥ കടുപ്പമല്ലാത്ത

Full Story
  23-04-2024
റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമാകുന്നു

ലണ്ടന്‍: റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങള്‍. യുകെയില്‍ ചെറുബോട്ടുകളില്‍ കയറി പ്രവേശിക്കുന്ന അനധികൃത അഭയാര്‍ത്ഥികളെ റുവാന്‍ഡയിലേക്ക് നാടുകടത്തിയ ശേഷം അവിടെ നിന്നും പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ ബില്‍ അട്ടിമറിക്കാനാണ് ലോര്‍ഡ്സ് ശ്രമിച്ച് വന്നത്. തങ്ങളുടെ ഭേദഗതികളൊന്നും എംപിമാര്‍ പാസാക്കാതെ വന്നതോടെയാണ് പിയേഴ്സ് പിന്‍മാറിയത്.

പദ്ധതിക്ക് എംപിമാരും,

Full Story
  23-04-2024
ഇന്ത്യയുമായി മികച്ച വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്ന് യുകെ

ലണ്ടന്‍: ഇന്ത്യയുമായി സമഗ്രമായ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്ന് യുകെ അറിയിച്ചു. ഇന്ത്യന്‍ സംഘവുമായി ലണ്ടനില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പ്രതികരണം. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് (ഡിബിടി) ബ്രിട്ടീഷ് ജനതയുടെയും സമ്പദ്വ്യവസ്ഥയുടെയും മികച്ച താല്‍പ്പര്യങ്ങള്‍ക്കായി മാത്രം ഒരു സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ഒപ്പിടുക എന്ന നിലപാട് ആവര്‍ത്തിച്ചു. ജൂണ്‍ 4 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ ചില ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇന്ത്യയുടെ ഘട്ടം ഘട്ടമായുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഗതിക്കായി ഔപചാരിക വ്യാപാര

Full Story
[7][8][9][10][11]
 
-->




 
Close Window