Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
UK Special
  Add your Comment comment
ലണ്ടനില്‍ ഇറാനുമായി ബന്ധപ്പെട്ട ചാരപ്രവര്‍ത്തന കേസില്‍ 10 പേര്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് മെട്രോപൊളിറ്റന്‍ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗം ലണ്ടനില്‍ 10 പേരെ അറസ്റ്റ് ചെയ്തു. പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വിവിധ ഇടങ്ങളില്‍ പൊലീസ് റെയ്ഡുകള്‍ നടത്തിയത്.

വിദേശ രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ചതിന് നാലുപേരെയാണ് പ്രധാനമായും പിടികൂടിയത്. ഇവരില്‍ ഒരാള്‍ ഇറാന്‍ പൗരനും, മൂന്നുപേര്‍ ഇറാന്‍-ബ്രിട്ടിഷ് ഇരട്ട പൗരത്വമുള്ളവരുമാണ്. ഹാരോയിലെ ഒരു വീട്ടില്‍ നിന്ന് ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റവാളികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാണ് ആരോപണം.

വാട്ട്ഫോര്‍ഡ്, ബാര്‍നെറ്റ്, വെംബ്ലി എന്നിവിടങ്ങളിലെ വസതികളില്‍ പരിശോധന തുടരുകയാണ്. 2023ല്‍ നടപ്പിലാക്കിയ പരിഷ്‌കരിച്ച നാഷനല്‍ സെക്യൂരിറ്റി ആക്ട് പ്രകാരമാണ് പ്രതികളെ പിടികൂടിയത്. വിദേശ ഇടപെടലുകള്‍ തടയുന്നതിനും ബ്രിട്ടന്റെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തുന്ന ചാരന്മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനുമാണ് ഈ നിയമം കൊണ്ടുവന്നത്.

ഇറാന്റെ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

നിലവില്‍ കസ്റ്റഡിയിലുള്ള 10 പേരെയും കൂടുതല്‍ ചോദ്യം ചെയ്യലിനായി അതീവ സുരക്ഷയുള്ള കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പക്കല്‍ നിന്ന് സ്‌ഫോടകവസ്തുക്കളോ മറ്റ് ആയുധങ്ങളോ കണ്ടെടുത്തോ എന്ന കാര്യത്തില്‍ പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല

 
Other News in this category

 
 




 
Close Window