Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
UK Special
  09-12-2023
നോര്‍ത്ത് ലണ്ടനില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ചയാള്‍ക്ക് 9 വര്‍ഷം ജയില്‍ ശിക്ഷ
നോര്‍ത്ത് ലണ്ടന്‍ ട്യൂബ് ട്രെയിനില്‍ യാത്രക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവിന് 9 വര്‍ഷം ജയില്‍ശിക്ഷ. കുറ്റവാളിക്ക് ശിക്ഷ. പിക്കാഡിലി ലെയിനില്‍ വെച്ചായിരുന്നു യുവതിക്ക് നേരെ അക്രമം. ഞെട്ടലിലായ ഒരു യാത്രികയും, ഇവരുടെ 11 വയസ്സുള്ള മകനുമാണ് സംഭവത്തിന് സാക്ഷികളായത്. പ്രതി 37-കാരന്‍ റയാന്‍ ജോണ്‍സ്റ്റന് ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്.


പുലര്‍ച്ചയോടെ പിക്കാഡിലി ലെയിന്‍ ട്രെയിനില്‍ ഹീത്രൂ ടെര്‍മിനല്‍ 5ല്‍ വെച്ചാണ് ഇരയുടെ അരികിലെത്തിയത്. ഇവര്‍ ഉറക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച ശേഷമാണ് പ്രതി 20-കാരിയെ ലൈംഗികമായി അക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്.


സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിയ ശേഷം മടങ്ങുകയായിരുന്ന
Full Story
  09-12-2023
യുകെയ്ക്ക് പിന്നാലെ കാനഡയിലേക്കും ഇനി ചേക്കേറാന്‍ ചെലവേറും

ന്യൂഡല്‍ഹി: കാനഡയിലേക്ക് ചേക്കേറേന്‍ ഇനി മുതല്‍ ചെലവേറും. വിദ്യാര്‍ത്ഥികള്‍, സന്ദര്‍ശകര്‍, കാനഡയില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍ എന്നിവര്‍ക്ക് തല്‍സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് കൂടുതല്‍ ഫീസ് നല്‍കേണ്ടിവരും. ഡിസംബര്‍ 1 മുതല്‍ മുന്‍ കാല പ്രാബല്യത്തോടെയാണ് ഫീസ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഒരു സന്ദര്‍ശകന്‍, തൊഴിലാളി അല്ലെങ്കില്‍ വിദ്യാര്‍ത്ഥി എന്ന നില പുനഃസ്ഥാപിക്കുന്നതിന് നേരത്തെ ഫീസ് 200 ഡോളര്‍ ആയിരുന്നു. 229.77 ഡോളറാണ് പുതിയ ഫീസ്. ഒരു തൊഴിലാളി എന്ന നിലയിലുള്ള പദവി പുനഃസ്ഥാപിച്ച് പുതിയ വര്‍ക്ക് പെര്‍മിറ്റ് നേടുന്നതിന് നേരത്തെ ഫീസ് 355 ഡോളര്‍ ആയിരുന്നു. അത് 384.77 ഡോളറാക്കി. ഒരു വിദ്യാര്‍ത്ഥിയെന്ന നിലയിലുള്ള സ്റ്റാറ്റസ് പുനഃസ്ഥാപിച്ച് പുതിയ പഠന

Full Story
  09-12-2023
ബ്രിട്ടനിലെ ട്യൂബ് ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ബലാത്സംഗം ചെയ്ത സംഭവം, പ്രതിക്ക് ഒമ്പതു വര്‍ഷം തടവ്

ലണ്ടന്‍: രാജ്യത്തെ ട്രെയിന്‍ സര്‍വ്വീസുകളില്‍ സ്ത്രീ യാത്രക്കാരും, ജീവനക്കാരും പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന കണക്കുകള്‍ക്കിടെയാണ് നോര്‍ത്ത് ലണ്ടന്‍ ട്യൂബ് ട്രെയിനില്‍ ഉറങ്ങിക്കിടന്ന യാത്രക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്ക് ശിക്ഷ വിധിച്ചത്.പിക്കാഡിലി ലെയിനില്‍ വെച്ചായിരുന്നു യുവതിക്ക് നേരെ അക്രമം. ഞെട്ടലിലായ ഒരു യാത്രികയും, ഇവരുടെ 11 വയസ്സുള്ള മകനുമാണ് സംഭവത്തിന് സാക്ഷികളായത്. പ്രതി 37-കാരന്‍ റയാന്‍ ജോണ്‍സ്റ്റന് ഒന്‍പത് വര്‍ഷം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. ഈ സംഭവത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ഇയാള്‍ ഒരു വീടിന്റെ ജനലിലൂടെ നോക്കി സ്വയംഭോഗം ചെയ്യുന്നതിന് മറ്റ് രണ്ട് സ്ത്രീകള്‍ സാക്ഷിയായിരുന്നു. ഇവരെ ഇയാള്‍ ഓടിച്ചിടുകയും

Full Story
  09-12-2023
ബ്രിട്ടനില്‍ രണ്ടു വര്‍ഷത്തെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്ക് ആറു ശതമാനത്തില്‍ താഴെയെത്തി

ലണ്ടന്‍: ജൂണ്‍ പകുതിക്ക് ശേഷം ആദ്യമായി ബ്രിട്ടനില്‍ രണ്ടുവര്‍ഷത്തെ ശരാശരിമോര്‍ട്ട്‌ഗേജ് നിരക്ക് 6 ശതമാനത്തില്‍ താഴെ എത്തി. ശരാശരി നിരക്ക് ഇപ്പോള്‍ 5.99% ആണെന്ന് ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അറിയിച്ചു. ഇതോടെ പുതിയ വീട്ടുടമകളെ ആകര്‍ഷിക്കുന്നതിനായി സേവന ദാതാക്കള്‍ക്കിടയില്‍ മത്സരം ആരംഭിച്ചിട്ടുണ്ട്. ലിസ് ട്രസിന്റെ കാലത്ത് സാധാരണ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജിന്റെ നിരക്ക് കുത്തനെ ഉയര്‍ന്നിരുന്നു. പിന്നീട് ചെറിയതോതില്‍ കുറവ് അനുഭവപ്പെട്ടെങ്കിലും ഉയര്‍ന്ന നിലയില്‍ തുടരുകയായിരുന്നു. ജൂലൈ അവസാനത്തോടെ ഇത് 6.86% ആയി ഉയര്‍ന്നു. പിന്നീട് ക്രമാനുഗതമായി കുറഞ്ഞാണ് ഇപ്പോള്‍ 5.99 ശതമാനത്തില്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ ബാങ്ക് ഓഫ്

Full Story
  09-12-2023
യുകെയിലെ പ്രതികൂല കാലാവസ്ഥ ക്രിസ്മസ് ആഘോഷത്തിന് തിരിച്ചടിയാകും

ലണ്ടന്‍: യുകെയിലെ പ്രതികൂല കാലാവസ്ഥ ക്രിസ്മസ് ഒരുക്കത്തിന് പ്രതിസന്ധിയാകുന്നു. 70 മൈല്‍ വേഗത്തില്‍ കാറ്റും മഴയും വെള്ളപ്പൊക്കവും എല്ലാം കൂടി ചേര്‍ന്ന് ക്രിസ്മസ് ഷോപ്പിംഗ് അവതാളത്തിലാക്കി. വീക്കെന്‍ഡില്‍ 70 മൈല്‍ വരെ വേഗത്തിലാണ് കാറ്റ് വീശുക. മോശം കാലാവസ്ഥ റോഡ്, റെയില്‍, എയര്‍, ഫെറി ട്രാന്‍സ്പോര്‍ട്ടുകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കും. കൂടാതെ തീരമേഖലകളില്‍ മഴയും, വലിയ തിരമാലകളും സ്ഥിതി രൂക്ഷമാക്കും. ഐറിഷ് കടല്‍ തീരങ്ങളില്‍ 70 മൈല്‍ വരെ വേഗത്തിലാണ് കാറ്റ് വീശുക. മിഡ്ലാന്‍ഡ്സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 45 മുതല്‍ 55 മൈല്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി. ശനിയാഴ്ച രാവിലെ മുതല്‍ വെസ്റ്റ്

Full Story
  09-12-2023
ഇന്ത്യന്‍ വംശജനായ ഡോ. സമീര്‍ ഷാ ബിബിസി ചെയര്‍മാനാകുന്നു

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ഡോ. സമീര്‍ ഷാ (71) ബി.ബി.സിയുടെ പുതിയ ചെയര്‍മാനാകും. അദ്ദേഹത്തിന്റെ നിയമനത്തിന് ഋഷി സുനക് സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായുള്ള സംഭാഷണം ചോര്‍ന്നതിനെ തുടര്‍ന്ന് റിച്ചാര്‍ഡ് ഷാര്‍പ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. 40 വര്‍ഷത്തിലേറെയായി മാധ്യമ മേഖലയിലുള്ള സമീര്‍ ഷായെ 2019ല്‍ എലിസബത്ത് രാജ്ഞി കമാന്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. 1952 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ജനിച്ച സമീര്‍ ഷാ 1960ലാണ് രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്.ബ്രിട്ടനിലെ സ്വതന്ത്ര ടെലിവിഷന്‍, റേഡിയോ കമ്പനിയായ ജൂനിപ്പര്‍ ടി.വിയുടെ ഉടമയും സി.ഇ.ഒയുമായ അദ്ദേഹം 2007 -2010 കാലയളവില്‍

Full Story
  08-12-2023
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ (ബിബിസി) ചെയര്‍മാന്‍ സ്ഥാനത്ത് സമീര്‍ ഷാ: ഔറംഗാബാദുകാരന്‍ ഏറ്റെടുത്തത് ഡിസിഷന്‍ മേക്കര്‍ പദവി
റിച്ചാര്‍ഡ് ഷാര്‍പ്പ് രാജിവെച്ച് ഒഴിവിലേക്ക് പുതിയ ബിബിസി ചെയര്‍മാനായി സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഔറംഗാബാദില്‍ ജനിച്ച ഡോക്ടര്‍ സമീര്‍ ഷാ എന്ന 72 കാരനെയാണ്. ബി ബി സി ഒരു സ്വതന്ത്ര സ്ഥാപനമാണെങ്കിലും അതിന്റെ ചെയര്‍മാനെ നിയമിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരാണ്.


സമീര്‍ ഷായുടെ അനുഭവപരിചയമാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കള്‍ച്ചറല്‍ സെക്രട്ടറി ലൂസി ഫ്രേസര്‍ പറഞ്ഞു. ബി ബി സി യെ വെല്ലുവിളികള്‍ അതിജീവിച്ച് മുന്‍പോട്ട് കൊണ്ടുപോകാന്‍ ഷായ്ക്ക് കഴിയുമെന്ന ആത്മവിശ്വാസവും കള്‍ച്ചറല്‍ സെക്രട്ടറി പ്രകടിപ്പിച്ചു. സര്‍ക്കാര്‍ നോമിനിയായതില്‍ സന്തോഷമുണ്ടെന്നായിരുന്നു സമീര്‍ ഷായുടെ പ്രതികരണം. സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശത്തെ ഡി സി എം എസ് സെലെക്ട്
Full Story
  06-12-2023
കുട്ടികള്‍ ഓണ്‍ലൈന്‍ പോണ്‍ സിനിമകള്‍ കാണുന്നത് തടയാന്‍ കര്‍ശന നിയമം വരുന്നു

ലണ്ടന്‍: യുകെയില്‍ പോണ്‍ സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ കര്‍ക്കശമായ പ്രായപരിശോധനകള്‍ഏര്‍പ്പെടുത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ച് വാച്ച്ഡോഗായ ഓഫ്കോം . ഇത് പ്രകാരം പോണ്‍ സൈറ്റ് ഉപയോഗിക്കുന്നവര്‍ തങ്ങള്‍ക്ക് 18 വയസ്സായെന്ന് തെളിയിക്കുന്നതിനായി തങ്ങളുടെ മുഖം സ്‌കാന്‍ ചെയ്താല്‍ മാത്രമേ ഇത്തരം സൈറ്റുകള്‍ തുറക്കപ്പെടുകയുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നീലച്ചിത്രങ്ങള്‍ കാണുന്നതിന് തടയിടുന്നതിനായി നിരവധി മാനദണ്ഡങ്ങളാണ് ഓഫ്കോം നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് പോണോഗ്രാഫി ആദ്യമായി കാണുന്ന കുട്ടികളുടെ പ്രായം ശരാശരി 13 വയസ്സാണെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ പോണ്‍

Full Story
[78][79][80][81][82]
 
-->




 
Close Window