Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
UK Special
  09-01-2024
പോളാര്‍ ബ്ലാസ്റ്റ് പ്രതിസന്ധി സൃഷ്ടിക്കും, ബ്രിട്ടനിലെ താപനില മൈനസ് ഒമ്പതിലേക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ മഞ്ഞുവീഴ്ച ശക്തി പ്രാപിക്കുന്നു. ഇന്നലെ രാത്രിയോടെ മഞ്ഞ് കൂടുതല്‍ വ്യാപകമായ തോതില്‍ പെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെ താപനില -9 സെല്‍ഷ്യസിലേക്ക് താഴ്ന്നു. ബ്രിട്ടനില്‍ ദിവസങ്ങളായ കനത്ത മഴ പെയ്യിക്കുന്ന ഹെന്‍ക് കൊടുങ്കാറ്റില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 2000 പ്രോപ്പര്‍ട്ടികള്‍ മുങ്ങിയതായി സ്ഥിരീകരണവും പുറത്തുവന്നു. യുകെയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ 2000 പ്രോപ്പര്‍ട്ടികള്‍ വെള്ളത്തില്‍ മുങ്ങിയതായി എന്‍വയോണ്‍മെന്റ് മന്ത്രി റോബി മൂര്‍ പറഞ്ഞു. ഐസും, മഞ്ഞും മൂലം പ്രതലങ്ങള്‍ തെന്നിക്കിടക്കുന്ന അവസ്ഥയിലാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. റോഡുകളിലെ ഐസ് പാച്ചുകളില്‍ ജാഗ്രത പാലിക്കാന്‍ ഡ്രൈവര്‍മാരോട്

Full Story
  09-01-2024
ലിംഗം തെറ്റിച്ച് രോഗികളെ അഭിസംബോധന ചെയ്താല്‍ നഴ്‌സുമാര്‍ക്ക് പണികിട്ടും

ലണ്ടന്‍: രോഗികളെ മനഃപ്പൂര്‍വ്വം ലിംഗം തെറ്റിച്ച് അഭിസംബോധന ചെയ്താല്‍ നഴ്സുമാരും, മിഡ്വൈഫുമാരും ജോലിയില്‍ നിന്നും പുറത്താകും. നഴ്സിംഗ് & മിഡ്വൈഫറി കൗണ്‍സില്‍ പുറത്തുവിട്ട പുതിയ ഗൈഡ്ലൈന്‍സ് പ്രകാരമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏത് വിധത്തില്‍ തങ്ങളുടെ വിശ്വാസങ്ങള്‍ പ്രകടിപ്പിക്കാമെന്ന് വ്യക്തമാക്കുന്നത്. കൂടാതെ ഏതെല്ലാം വഴികളിലൂടെ ജോലി തെറിക്കാമെന്നും ഗൈഡന്‍സ് ചൂണ്ടിക്കാണിക്കുന്നു. ഗവണ്‍മെന്റ് ഹെല്‍ത്ത് സര്‍വ്വീസിനെ നശിപ്പിക്കുന്നതായി ഒരു മിഡ്വൈഫ് ഡിന്നര്‍ സമയത്ത് അഭിപ്രായപ്പെടുന്നത് പോലും പ്രശ്നമാണെന്ന് അപ്ഡേറ്റ് വ്യക്തമാക്കുന്നു. രോഗിയുടെ രാഷ്ട്രീയ നിലപാടുകള്‍ അനുസരിച്ച് ഇവരെ വ്യത്യസ്തമായി ചികിത്സിക്കുമെന്ന് മിഡ്വൈ നിലപാടെടുത്താലാണ്

Full Story
  09-01-2024
എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് വന്‍ പ്രതിസന്ധിയിലേക്ക്

ലണ്ടന്‍: എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് സൃഷ്ടിച്ച പ്രതിസന്ധി ജിപി സര്‍ജറികളിലേക്കും പടരുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നതോടെ തങ്ങള്‍ക്ക് അധിക സമ്മര്‍ദം നേരിടേണ്ടി വരുന്നതായാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങളുടെ സ്വന്തം പ്രതിസന്ധിയില്‍ മുങ്ങുമ്പോഴും ഉയരുന്ന ഡിമാന്‍ഡിന് അനുസരിച്ച് കൂടുതല്‍ അപ്പോയിന്റ്മെന്റ് നല്‍കാന്‍ പ്രാക്ടീസുകള്‍ നിര്‍ബന്ധിതമാകുന്നതായാണ് അവകാശവാദം. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് ആറ് ദിവസത്തെ പണിമുടക്ക് നടത്തിവരുന്നത്. എന്‍എച്ച്എസിന്റെ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരങ്ങളാണ് ഇത്. ഇന്ന് രാവിലെ 7 മണിക്ക് ഈ സമരങ്ങള്‍ക്ക് അവസാനമാകും. ആശുപത്രികളില്‍

Full Story
  08-01-2024
പ്രഖ്യാപിച്ച ട്രെയിന്‍ സമരം പൊടുന്നനെ പിന്‍വലിച്ച് ആര്‍എംടി യൂണിയന്‍: കൂടുതല്‍ ഫണ്ട് കിട്ടിയെന്ന് യൂണിയന്‍ നേതാക്കള്‍
ലണ്ടന്‍ ട്യുബ് ഗതാഗതത്തെ പാടെ സ്തംഭിപ്പിക്കുമായിരുന്ന സമരത്തില്‍ നിന്നും ആര്‍ എം ടി യൂണിയന്‍ താത്ക്കാലികമായി പിന്മാറി. ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (ടി എഫ് എല്‍) മായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷകള്‍ ഉള്ളതും ലണ്ടന്‍ മേയര്‍ കൂടുതല്‍ ഫണ്ടുകള്‍ ലഭ്യമാക്കിയതുമാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനുള്ള കാരണമായി ആര്‍ എം ടി പറയുന്നത്. സമരം നടന്നിരുന്നെങ്കില്‍ ട്യുബ് സര്‍വ്വീസ് പൂര്‍ണ്ണമായി തന്നെ നിലച്ചു പോകുന്ന അവസ്ഥ വരുമായിരുന്നു.

ഇത് ലണ്ടനിലെ ഗതാഗതത്തെ തന്നെ പ്രതികൂലമായി ബാധിക്കുമായിരുന്നു. സമരം പിന്‍വലിച്ചതോടെ വലിയൊരു തലവേദനയാണ് ഒഴിഞ്ഞു പോയിരിക്കുന്നത്. എന്നിരുന്നാലും, അവസാന നിമിഷത്തിലാണ് സമരം പിന്‍വലിച്ചത് എന്നതിനാല്‍, ഇന്ന് (തിങ്കള്‍) രാവിലത്തെ സര്‍വ്വീസുകളില്‍ ചില
Full Story
  08-01-2024
ഫെയര്‍ഹാമിലെ വീട്ടില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍: ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഫെയര്‍ഹാം മലയാളി കുഴഞ്ഞു വീണു മരിച്ചു. പൂര്‍ണ ആരോഗ്യവാനായിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി വിശ്രമിക്കവേ അസ്വസ്ഥത തോന്നുകയും പിന്നാലെ കുഴഞ്ഞു വീഴുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാര്‍ ഗുരുവായൂര്‍ സ്വദേശിയാണ്. ഒരു വര്‍ഷം മുമ്പാണ് കൃഷ്ണകുമാര്‍ യുകെയില്‍ എത്തിയത്. ഭാര്യ സൗമ്യ തൃശൂരുകാരിയാണ്. രണ്ടു മക്കളുണ്ട്. കൃഷ്ണകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളി സമൂഹം.

Full Story
  08-01-2024
ജനനനിരക്കില്‍ ഇടിവ്, ബ്രിട്ടനില്‍ പെന്‍ഷന്‍ പ്രായം 74 കടന്നേക്കും

ലണ്ടന്‍: യുകെയില്‍ യുവാക്കളുടെ എണ്ണം കുറയുകയാണ്, വൃദ്ധരുടെ എണ്ണം കൂടിവരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായവും വര്‍ദ്ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട് . പെന്‍ഷന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 2024 നും 2026 നും ഇടയിലായി പുരുഷന്മാരുടെയും സ്ത്രീകളുടെയും പെന്‍ഷന്‍ പ്രായം 66 ആക്കുന്നതിനുള്ള നിയമം 2007-ല്‍ കൊണ്ടുവന്നിരുന്നു. പിന്നീട് അത് മുന്‍പോട്ട് കൊണ്ടുവന്ന് 2018 നും 2020 നും ഇടയിലായി പെന്‍ഷന്‍ പ്രായം 66ആക്കി ഉയര്‍ത്താന്‍ തീരുമാനമായി. അത് ഇപ്പോള്‍ നിലനില്‍ക്കുകയാണ്. 2034 നും 2036 നും ഇടയിലായി പെന്‍ഷന്‍ പ്രായം 67 വയസ്സ് ആയേക്കുമെന്നാണ് ഇപ്പോള്‍ കരുതിയിരുന്നത്. എന്നാല്‍, 2014 -ലെ പെന്‍ഷന്‍സ് ആക്ട് ഈ കലാവധി 2026 നും 2028 നും ഇടയിലേക്ക്

Full Story
  08-01-2024
ട്യൂബ് സമരം റദ്ദാക്കി, സേവനം പൂര്‍ണതോതില്‍ ലഭിക്കാന്‍ സമയമെടുക്കും

ലണ്ടന്‍: യുകെയിലെ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സേവനങ്ങളെ തകര്‍ക്കുമായിരുന്ന സമരങ്ങള്‍ പിന്‍വലിച്ച് യൂണിയന്‍. തിങ്കള്‍ മുതല്‍ വ്യാഴം വരെ നീളുന്ന ട്യൂബ് ശൃംഖലയിലെ സമരങ്ങളാണ് ജോലിക്കാര്‍ പിന്‍വലിക്കുന്നതായി ആര്‍എംടി അറിയിച്ചത്. 5% പേ ഓഫറിനെതിരായ സമരങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായതോടെയാണ് നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. അതേസമയം പണിമുടക്ക് പിന്‍വലിക്കാന്‍ വൈകിയതിനാല്‍ തിങ്കളാഴ്ച പല ഭാഗത്തും ചെറിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുമെന്ന് ടിഎഫ്എല്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 'ചര്‍ച്ചകള്‍ പോസിറ്റീവായി മാറുന്ന ഘട്ടത്തില്‍ ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് അംഗങ്ങള്‍ക്കായുള്ള പേ ഡീല്‍

Full Story
  08-01-2024
ഹെങ്ക് കൊടുങ്കാറ്റ് മൂലമുള്ള ദുരിതത്തില്‍ നിന്ന് കരകയറാന്‍ കഴിയാതെ ബ്രിട്ടന്‍

ലണ്ടന്‍: മഞ്ഞ് മഴയും, ആലിപ്പഴ വര്‍ഷവും ഒത്തുചേര്‍ന്ന് യുകെയുടെ ചില ഭാഗങ്ങളില്‍ കാലാവസ്ഥ മോശമാക്കുമെന്ന് മെറ്റ് ഓഫീസ്. ഐസ് രൂപപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 വരെയാണ് ലണ്ടനിലും, സൗത്ത് ഈസ്റ്റിലും മുന്നറിയിപ്പ് നിലവിലുള്ളത്. ഐസ് പാച്ചുകള്‍, ശൈത്യകാല മഴ, പൂജ്യത്തിന് അരികിലുള്ള താപനില എന്നിവയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഇത് ഗ്രേറ്റര്‍ ലണ്ടന്‍, കെന്റ്, സറേ, ഈസ്റ്റ് സസെക്സ്, വെസ്റ്റ് സസെക്സ് എന്നിവിടങ്ങളിലെ റോഡ്, റെയില്‍ സേവനങ്ങളെ ബാധിക്കും. സസെക്സ് നോര്‍ത്ത് ഡൗണ്‍സ് ഉള്‍പ്പെടെ ചെറിയ പ്രദേശങ്ങളില്‍ 1 മുതല്‍ 3 സെന്റിമീറ്റര്‍ വരെ മഞ്ഞിനും സാധ്യതയുണ്ട്.

Full Story
[79][80][81][82][83]
 
-->




 
Close Window