Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4076 INR  1 EURO=108.9681 INR
ukmalayalampathram.com
Sun 22nd Mar 2026
 
 
UK Special
  Add your Comment comment
യുകെ മലയാളികള്‍ക്ക് തിരിച്ചടി: എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വീണ്ടും ഉയരും
reporter

ലണ്ടന്‍: ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രഖ്യാപിച്ച പുതിയ നികുതി ഭാരങ്ങളില്‍, യുകെയിലെ മലയാളികള്‍ക്ക് തിരിച്ചടിയായി എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി (APD) വര്‍ധന. വിമാനയാത്രാ ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്ന ഈ നികുതി അടുത്ത വര്‍ഷവും 2027-ലും ഉയരുമെന്നാണ് റീവ്സിന്റെ പ്രഖ്യാപനം.

- യാത്രാ വിമാന നിരക്ക് ഉയരുന്നതിനൊപ്പം പ്രൈവറ്റ് ജെറ്റുകളുടെ നികുതി നാലിരട്ടിയായി വര്‍ധിപ്പിച്ചു.

- ബ്രിട്ടീഷ് വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതിയാണ് APD. ഇത് യാത്രാ നിരക്കുകളായി യാത്രക്കാരില്‍ നിന്ന് പിരിച്ചെടുക്കും.

- യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാകും.

2026-ല്‍ APD ഉയരുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഇത് 2027-ലും ആവര്‍ത്തിക്കുമെന്നതാണ് പുതിയ പ്രഖ്യാപനം. റീട്ടെയില്‍ പ്രൈസ് ഇന്‍ഫ്‌ലേഷന്‍ അനുസരിച്ചാണ് നിരക്ക് ഉയരുന്നത്.

- ഇന്ത്യയിലേക്കുള്ള വിമാനയാത്രകള്‍ ബാന്‍ഡ് ബി വിഭാഗത്തിലാണ്. (2001-5500 മൈല്‍ ദൂരം)

- നിലവില്‍ ഇക്കണോമി ക്ലാസില്‍ £90, ഫസ്റ്റ് ക്ലാസില്‍ £216 ആണ് പാസഞ്ചര്‍ ഡ്യൂട്ടി.

- 2027-ല്‍ ഇത് ഇക്കണോമിയില്‍ £105, ഫസ്റ്റ് ക്ലാസില്‍ £251.95 ആയി ഉയരും.

ഇതോടെ നാലംഗ കുടുംബം നാട്ടിലേക്കുള്ള യാത്രയ്ക്ക് ഇറങ്ങിയാല്‍ £1000-ത്തിലേറെ അധിക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഏവിയേഷന്‍ നികുതി ചുമത്തുന്ന രാജ്യമാണ് യുകെ. ഇത് ബിസിനസ് യാത്രകളെയും ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

റീവ്സിന്റെ മറ്റു നികുതി പ്രഖ്യാപനങ്ങളുടെ ബഹളത്തിനിടയില്‍, എയര്‍ പാസഞ്ചര്‍ ഡ്യൂട്ടി വര്‍ധന അധികം ശ്രദ്ധ നേടിയിരുന്നില്ല.

 
Other News in this category

 
 




 
Close Window