ലണ്ടന്‍: യൂറോപ്യന്‍ യൂണിയനു പുറത്തുനിന്ന് യുകെ വിട്ടുപോകുന്നവരില്‍ ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്ന് ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ONS) റിപ്പോര്‍ട്ട്.
- 2025 ജൂണ്‍ വരെയുള്ള കണക്കുപ്രകാരം, സ്റ്റുഡന്റ് വീസയില്‍ 45,000 ഇന്ത്യക്കാരും തൊഴില്‍ വീസയില്‍ 22,000 പേരും താമസമുപേക്ഷിച്ചു മടങ്ങി.
- മറ്റു വീസകളിലുണ്ടായിരുന്ന 7,000 പേരും ചേര്‍ന്നപ്പോള്‍ ആകെ 74,000 ഇന്ത്യക്കാരാണ് യുകെയില്‍ നിന്ന് മടങ്ങിയത്.
- പട്ടികയില്‍ ചൈന രണ്ടാമത്.
കുടിയേറ്റ നിരക്ക് (കുടിയേറുന്നവരുടെ എണ്ണവും രാജ്യം വിടുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം) 2023നെ അപേക്ഷിച്ച് 80% കുറഞ്ഞു. 2021നുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് ONS വ്യക്തമാക്കി.
അതേസമയം, യുകെയിലേക്കുള്ള കുടിയേറ്റത്തില്‍ ഇന്ത്യക്കാര്‍ക്കാണ് ഒന്നാം സ്ഥാനം.
- 90,000 പേര്‍ പഠനത്തിനും
- 46,000 പേര്‍ തൊഴില്‍ ആവശ്യത്തിനുമായി യുകെയിലെത്തി.
ഇന്ത്യ, പാക്കിസ്ഥാന്‍, ചൈന, നൈജീരിയ എന്നീ രാജ്യക്കാരാണ് യുകെയിലേക്കു കുടിയേറുന്നവരില്‍ മുന്‍പന്തിയില്‍.