Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
UK Special
  08-01-2024
പോസ്റ്റ് ഓഫിസ് ഹൊറിസോണ്‍ അഴിമതിയില്‍ ജനരോക്ഷം രൂക്ഷമാകുന്നു

ലണ്ടന്‍: പോസ്റ്റ് ഓഫീസ് അഴിമതി കേസില്‍ തെറ്റായി മുദ്രകുത്തപ്പെട്ട എല്ലാ സബ് പോസ്റ്റ്മാസ്റ്റര്‍മാരെയും കുറ്റവിമുക്തരാക്കണമെന്ന് പ്രധാനമന്ത്രി. സംഭവങ്ങളുടെ വിശദവിവരങ്ങള്‍ പുറത്തുവന്നതോടെ പൊതുജനരോഷം ശക്തമായ സാഹചര്യത്തിലാണ് ഋഷി സുനാകിന്റെ പ്രതികരണം. ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദം ശക്തമായതോടെ ഇത്തരമൊരു നടപടി സാധ്യമാണോയെന്ന് ജസ്റ്റിസ് സെക്രട്ടറി പരിശോധിക്കുന്നതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പോസ്റ്റ് ഓഫീസിന്റെ മുന്‍ സിഇഒ പോളാ വെനെല്‍സിന്റെ സിബിഇ റദ്ദാക്കണമെന്ന ആവശ്യത്തിന് ഒരു മില്ല്യണ്‍ ഒപ്പുകള്‍ ലഭിച്ചു. മോഷ്ടാക്കളെന്ന് ആയിരക്കണക്കിന് മുന്‍ ജീവനക്കാരെ മുദ്ര കുത്തിയ സംഭവങ്ങളുടെ വിവരങ്ങള്‍ ഐടിവി സീരീസ് പുറത്തുവിട്ടതോടെ

Full Story
  08-01-2024
യുകെയിലെ പ്രശസ്ത ഡോക്ടര്‍ ആനി ഫിലിപ്പ് അന്തരിച്ചു
ബ്രിട്ടനിലെ ബെഡ്ഫോര്‍ഡ്ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു.

ഇന്ത്യ, സൗദി അറേബ്യ, ദുബൈ, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ഗൈനക്കോളജി രംഗത്ത് പ്രശസ്തയായിരുന്നു. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍, മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യയിലും വിദേശത്തുമായി ഉപരിപഠനം നടത്തി. ബ്രിട്ടനില്‍ ഗൈനക്കോളജി കണ്‍സള്‍ട്ടാന്റായി
Full Story
  08-01-2024
യുകെയിലെ ഫെയര്‍ഹാമില്‍ താമസിക്കുന്ന കൃഷ്ണകുമാര്‍ അന്തരിച്ചു
കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ബാഡ്മിന്റണ്‍ കളി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് മരണം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പാണ് കൃഷ്ണകുമാര്‍ യുകെയില്‍ എത്തിയത്. ഭാര്യ സൗമ്യ തൃശൂരുകാരിയാണ്. രണ്ടു മക്കളുണ്ട്. പൂര്‍ണ ആരോഗ്യവാനായിരുന്ന കൃഷ്ണകുമാര്‍ വീട്ടിലെത്തി വിശ്രമിക്കവേ അസ്വസ്ഥത തോന്നുകയും പിന്നാലെ കുഴഞ്ഞു വീഴുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാര്‍ നാട്ടില്‍ ഗുരുവായൂര്‍ സ്വദേശിയാണ്.
Full Story
  07-01-2024
ബ്രിട്ടനില്‍ വെള്ളപ്പൊക്ക കെടുതി അഞ്ചു ദിവസം കൂടി നീളുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ബ്രിട്ടന്‍ നേരിടുന്ന വെള്ളപ്പൊക്ക ദുരിതം അഞ്ച് ദിവസം കൂടി നീളുമെന്ന് മുന്നറിയിപ്പ്. നിരവധി വീടുകളും, ബിസിനസ്സുകളും ഇനിയും വെള്ളത്തില്‍ മുങ്ങുമെന്നാണ് ആശങ്കയേകുന്ന വാര്‍ത്ത. ഇന്നലെ 1800-ലേറെ പ്രോപ്പര്‍ട്ടികളാണ് വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്. 191 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി ഇന്നത്തേക്കായി പുറപ്പെടുവിച്ചിരിക്കുന്നത്. 207 വെള്ളപ്പൊക്ക ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ചയും ശക്തമായ മഴ പെയ്യുന്നതോടെ ട്രെന്റ്, സെവേണ്‍, തെയിംസ് നദികളില്‍ ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തുമെന്നാണ് അറിയിപ്പ്. ഇത് ചുറ്റുപാടുമുള്ള പ്രദേശത്തെ ബാധിച്ചേക്കാം. രാജ്യം നേരിടുന്ന വെള്ളപ്പൊക്കം രാഷ്ട്രീയ

Full Story
  07-01-2024
ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരന്‍ യാത്രക്കാര്‍ക്ക് മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു

ലണ്ടന്‍ : വിമാനം പറന്നുയരുന്നതിനു ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് ലണ്ടനില്‍ ബ്രിട്ടിഷ് എയര്‍വെയ്‌സിലെ ജീവനക്കാരന്‍ യാത്രക്കാര്‍ക്കു മുന്‍പില്‍ കുഴഞ്ഞുവീണു മരിച്ചു. പുതുവത്സരത്തലേന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് യാത്രക്കാര്‍ക്കു മുന്‍പില്‍ 52കാരനായ വിമാനജീവനക്കാരന്‍ ബോധംകെട്ടുവീണത്. ഉടന്‍തന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി.ജീവനക്കാരന്‍ ബോധരഹിതനായി വീഴുമ്പോള്‍ വിമാനം പറന്നുയരുന്നതിനായി എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിരുന്നു.

വിമാനത്തിന്റെ വാതില്‍ അടയ്ക്കുകയും യാത്രക്കാര്‍ അവരുടെ സീറ്റുകളില്‍ ഇരിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ്

Full Story
  07-01-2024
ട്രെയിനില്‍ യുവതിക്ക് മുന്നില്‍ സ്വയംഭോഗം, ഇന്ത്യന്‍ യുവാവിന് ലണ്ടനില്‍ ശിക്ഷ

ലണ്ടന്‍: ട്രെയിന്‍ യാത്രക്കിടെ സ്ത്രീയുടെ മുന്നില്‍ നിന്ന് സ്വയംഭോ?ഗം ചെയ്ത ഇന്ത്യന്‍ യുവാവിന് ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി. മുകേഷ് ഷാ എന്ന ഇന്ത്യന്‍ വംശജനെയാണ് കോടതി ശിക്ഷിച്ചത്. അണ്ടര്‍ഗ്രൗണ്ട് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കമ്പാര്‍ട്ടുമെന്റില്‍ ഒറ്റക്ക് യാത്ര ചെയ്ത സ്ത്രീയുടെ മുന്നില്‍വെച്ചാണ് ഇയാള്‍ അശ്ലീലമായി പെരുമാറിയത്. വടക്കന്‍ ലണ്ടനിലെ വെംബ്ലിയിലാണ് 43കാരനായ മുകേഷ് ഷാ താമസം. ഒമ്പത് മാസത്തെ തടവിനാണ് കോടതി ഇയാളെ ശിക്ഷിച്ചത്. ലണ്ടന്‍ ഇന്നര്‍ ക്രൗണ്‍ കോടതിയാണ് ഉത്തരവിട്ടത്. ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും ഇയാളെക്കൊണ്ട് ഒപ്പിടുവിച്ചു. 2022 നവംബര്‍ 4ലാണ് സംഭവം. യുവതി.െ ഭയപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമായ സംഭവമായിരുന്നെന്നും ചിത്രം

Full Story
  07-01-2024
22 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദര്‍ശിക്കുന്നു

ലണ്ടന്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച മുതല്‍ യുകെയിലെത്തും. 22 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിരോധ മന്ത്രി യുകെ സന്ദര്‍ശിക്കുന്നത്. രാജ്നാഥ് സിംഗ് 2022 ജൂണില്‍ യുകെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രോട്ടോക്കോള്‍ കാരണങ്ങളാല്‍ യാത്ര റദ്ദാക്കുകയായിരുന്നു.യുകെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സുമായി സിംഗ് നിര്‍ണായക ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷാ മേഖലകളിലെ ഉഭയകക്ഷി സഹകരണം സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഒപ്പുവെച്ചേക്കും. ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും തുടര്‍ന്ന് ലണ്ടനിലെ മഹാത്മാഗാന്ധി,

Full Story
  07-01-2024
മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് യുകെയില്‍ അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത മലയാളി ഡോക്ടര്‍ ആനി ഫിലിപ്പ് (65) യുകെയില്‍ നിര്യാതയായി. ബ്രിട്ടനിലെ ബെഡ്ഫോര്‍ഡ്ഷെയറിലുള്ള വെസ്റ്റണിങ്ങില്‍ ആണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം കുമാരപുരം കോട്ടോമണ്ണില്‍ ഫിലിപ്പ് വില്ലയില്‍ ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്ത്യ, സൗദി അറേബ്യ, ദുബായ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലായി പതിറ്റാണ്ടുകള്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ഗൈനക്കോളജി രംഗത്ത് പ്രശസ്തയായിരുന്നു. ഭര്‍ത്താവ്: ഡോ. ഷംസ് മൂപ്പന്‍, മക്കള്‍: ഡോ. ഏബ്രഹാം തോമസ്, ഡോ. ആലീസ് തോമസ്. ട്രിവാന്‍ഡ്രം മെഡിക്കല്‍ കോളജ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്റെ (യുകെ) സജീവ പ്രവര്‍ത്തകയായിരുന്നു ഡോ. ആനി. ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസും എംഡിയും

Full Story
[80][81][82][83][84]
 
-->




 
Close Window