|
|
|
|
|
| NHS ആശുപത്രികളില്‍ രോഗികള്‍ക്ക് നീണ്ട കാത്തിരിപ്പ് |
ലണ്ടന്‍: അടിയന്തര ചികിത്സയ്ക്കായി എന്‍എച്ച്എസ് ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്ന ദുരവസ്ഥ തുടരുന്നു. 2025-ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദ്ദേശിച്ച ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയില്‍ കാത്തിരുന്നവര്‍ 52,000 പേരാണെന്ന് കണക്ക്. ഇവരില്‍ 6,893 പേര്‍ക്ക് കിടക്ക ലഭിച്ചത് 48 മണിക്കൂറിന് ശേഷമാണ്.
അവശതയും വേദനയും സഹിച്ച് ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിന്റെ വരാന്തയില്‍ ട്രോളികളിലും കസേരകളിലും നിലത്തുമായി അരലക്ഷത്തോളം പേര്‍ കാത്തിരുന്നുവെന്നതാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ അടിയന്തര പരിഹാരം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ETA) സംവിധാനം പ്രാബല്യത്തില്‍ |
ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങളിലൊന്നായി യുണൈറ്റഡ് കിംഗ്ഡം (UK) പുതിയ യാത്രാ നിയമങ്ങള്‍ നടപ്പിലാക്കി. ഫെബ്രുവരി 25 മുതല്‍ പ്രാബല്യത്തില്‍ വന്ന ഇലക്ട്രോണിക് ട്രാവല്‍ ഓഥറൈസേഷന്‍ (ETA) സംവിധാനം, യുകെയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് പൂര്‍ണ്ണമായും ഡിജിറ്റല്‍ നിരീക്ഷണത്തിന് കീഴിലാക്കും.
അമേരിക്ക, ഓസ്‌ട്രേലിയ ഉള്‍പ്പെടെ 85 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇനി മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ യുകെയില്‍ പ്രവേശിക്കാനാവില്ല. വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുവാദമുള്ള വിദേശ പൗരന്മാര്‍ക്ക് യാത്രയ്ക്ക് മുമ്പ് ETA നിര്‍ബന്ധമാണ്. ടൂറിസം, ബിസിനസ് മീറ്റിംഗുകള്‍, ആറുമാസത്തില്‍ |
|
Full Story
|
|
|
|
|
|
|
| ഇറാന്‍ സംഘര്‍ഷം: ബ്രിട്ടനില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു |
ലണ്ടന്‍: ഏപ്രില്‍ മുതല്‍ എനര്‍ജി ബില്ലുകള്‍ കുറയുമെന്ന പ്രതീക്ഷയില്‍ ആയിരുന്ന ബ്രിട്ടന്‍, ഇറാനില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ അക്രമത്തെ തുടര്‍ന്ന് പുതിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇന്ധനവില ഉയരുമെന്ന ആശങ്കയില്‍ ജനങ്ങള്‍ പെട്രോള്‍ സ്റ്റേഷനുകളിലേക്ക് ഓടുന്ന കാഴ്ചകള്‍ പുറത്തുവരുന്നു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം പാശ്ചാത്യ മേഖലയിലേക്കുള്ള എണ്ണ നീക്കത്തിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകളും പോര്‍ട്ടുകളും ആക്രമിച്ചതോടെ സ്ഥിതി ഗുരുതരമായി. ഇതിനകം തന്നെ ക്രൂഡ് ഓയില്‍ വില ബാരലിന് 13 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 2024 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ അഭയാര്‍ഥി സംരക്ഷണ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ |
ലണ്ടന്‍: ബ്രിട്ടനിലെ അഭയാര്‍ഥി സംരക്ഷണ നിയമത്തില്‍ കാതലായ പൊളിച്ചെഴുത്തിന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് തയ്യാറെടുക്കുന്നു. ഡെന്മാര്‍ക്കിനെ മാതൃകയാക്കി, അഭയാര്‍ഥി സ്റ്റാറ്റസിനായി അതിര്‍ത്തി കടന്നെത്തുന്നവരെ ഘട്ടം ഘട്ടമായി മടക്കി അയയ്ക്കാനാണ് പുതിയ പദ്ധതി.
പുതിയ നിയമപ്രകാരം, അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന അഭയാര്‍ഥി സ്റ്റാറ്റസ് താല്‍ക്കാലികമായിരിക്കും. ഓരോ 30 മാസം കൂടുമ്പോഴും കേസുകള്‍ റിവ്യൂ ചെയ്ത്, അവര്‍ വന്ന രാജ്യത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടാല്‍ സുരക്ഷാ വിലയിരുത്തലിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കും.
മാതാപിതാക്കളില്ലാത്ത |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് ആശുപത്രികളില്‍ കിടക്കക്കായി 24 മണിക്കൂറിലേറെ കാത്തിരിപ്പ് |
ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പാണ് ഇപ്പോള്‍ പതിവായത്. 2025-ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദേശിച്ച ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയില്‍ കാത്തിരിപ്പിന് വിധേയരായത് 52,000 രോഗികളാണെന്നാണ് കണക്ക്. ഇവരില്‍ 6,893 പേര്‍ക്ക് കിടക്ക ലഭിച്ചത് 48 മണിക്കൂറിനു ശേഷമാണ്.
അനാരോഗ്യവും വേദനയും സഹിച്ച് ട്രോളികളിലും കസേരകളിലും നിലത്തുമായി അരലക്ഷത്തോളം പേര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയില്‍ കാത്തിരിക്കേണ്ടി വന്നത് എന്‍എച്ച്എസിലെ ഗുരുതരമായ സ്ഥിതിവിശേഷത്തെ |
|
Full Story
|
|
|
|
|
|
|
| ഇന്നലെ വരെ വിമാന ടിറ്റ് ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റാം: ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും റീഫണ്ട് |
|
വരുംദിവസങ്ങളിലും വിമാന സര്‍വീസ് തടസ്സപ്പെട്ടാല്‍ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാന്‍ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും
ഗള്‍ഫ് മേഖലയുടെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹബ്ബുകള്‍ അടച്ചതോടെ ലോകമെമ്പാടുമുള്ള വിമാന സര്‍വീസുകളെ ഇത് ബാധിച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ 3,400ലധികം വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫ് |
|
Full Story
|
|
|
|
|
|
|
| ബാല്യകാലത്ത് എഴുതിയ രാജ്ഞി എലിസബത്തിന്റെ കത്ത് ലക്ഷങ്ങള്‍ക്കു ലേലത്തില്‍ |
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കുട്ടിക്കാലത്ത് കൊട്ടാരത്തിലെ ജീവനക്കാരിക്ക് അയച്ച ഹൃദയസ്പര്‍ശിയായ കത്ത് ലേലത്തില്‍ വിറ്റുപോയത് ലക്ഷങ്ങള്‍ക്കാണ്. ഏകദേശം £25,000 (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 30 ലക്ഷം) ലഭിച്ച കത്തിന് ആദ്യം വെറും £4,000 മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്.
1936-നും 1940-നും ഇടയില്‍, രാജ്ഞിക്ക് 10 മുതല്‍ 12 വയസ്സ് വരെയായിരുന്ന കാലത്താണ് കത്തെഴുതിയത്. വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജിലെ ഹെഡ് ഹൗസ്‌മെയ്ഡ് ആയിരുന്ന ബിയാട്രിസ് സ്റ്റില്‍മാനാണ് കത്ത് സ്വീകരിച്ചത്.
കത്തിലെ ഉള്ളടക്കം
കത്തില്‍ രാജ്ഞി വരച്ച നായ്ക്കള്‍, കുതിരകള്‍, കുട്ടികള്‍ തുടങ്ങിയ |
|
Full Story
|
|
|
|
|
|
|
| പശ്ചിമേഷ്യന്‍ സംഘര്‍ഷം: അയര്‍ലന്‍ഡ് ആശങ്കയറിയിച്ചു |
ലണ്ടന്‍: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡ് ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഐറിഷ് പ്രസിഡന്റ് കാതറിന്‍ കൊണോലി ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രങ്ങളുടെ അധിനിവേശവും യുദ്ധവും ജീവഹാനിയിലേക്കും നാശത്തിലേക്കും നയിക്കുന്നുവെന്നും രാജ്യാന്തര സമാധാനത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും കൊണോലി വ്യക്തമാക്കി.
ഇറാനിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ആശങ്കയറിയിച്ചു. ''മേഖലയിലെ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതകളില്‍ വളരെയധികം ആശങ്കാകുലനാണ്'' എന്ന് അദ്ദേഹം |
|
Full Story
|
|
|
|
| |