|
|
|
|
|
| ബ്രിട്ടനില്‍ അഭയാര്‍ഥി സംരക്ഷണ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ |
ലണ്ടന്‍: ബ്രിട്ടനിലെ അഭയാര്‍ഥി സംരക്ഷണ നിയമത്തില്‍ കാതലായ പൊളിച്ചെഴുത്തിന് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് തയ്യാറെടുക്കുന്നു. ഡെന്മാര്‍ക്കിനെ മാതൃകയാക്കി, അഭയാര്‍ഥി സ്റ്റാറ്റസിനായി അതിര്‍ത്തി കടന്നെത്തുന്നവരെ ഘട്ടം ഘട്ടമായി മടക്കി അയയ്ക്കാനാണ് പുതിയ പദ്ധതി.
പുതിയ നിയമപ്രകാരം, അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കുന്ന അഭയാര്‍ഥി സ്റ്റാറ്റസ് താല്‍ക്കാലികമായിരിക്കും. ഓരോ 30 മാസം കൂടുമ്പോഴും കേസുകള്‍ റിവ്യൂ ചെയ്ത്, അവര്‍ വന്ന രാജ്യത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടാല്‍ സുരക്ഷാ വിലയിരുത്തലിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കും.
മാതാപിതാക്കളില്ലാത്ത |
|
Full Story
|
|
|
|
|
|
|
| എന്‍എച്ച്എസ് ആശുപത്രികളില്‍ കിടക്കക്കായി 24 മണിക്കൂറിലേറെ കാത്തിരിപ്പ് |
ലണ്ടന്‍: ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പാണ് ഇപ്പോള്‍ പതിവായത്. 2025-ല്‍ ഡോക്ടര്‍മാര്‍ അഡ്മിഷന്‍ നിര്‍ദേശിച്ച ശേഷം 24 മണിക്കൂറിലേറെ ആശുപത്രി വരാന്തയില്‍ കാത്തിരിപ്പിന് വിധേയരായത് 52,000 രോഗികളാണെന്നാണ് കണക്ക്. ഇവരില്‍ 6,893 പേര്‍ക്ക് കിടക്ക ലഭിച്ചത് 48 മണിക്കൂറിനു ശേഷമാണ്.
അനാരോഗ്യവും വേദനയും സഹിച്ച് ട്രോളികളിലും കസേരകളിലും നിലത്തുമായി അരലക്ഷത്തോളം പേര്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ വരാന്തയില്‍ കാത്തിരിക്കേണ്ടി വന്നത് എന്‍എച്ച്എസിലെ ഗുരുതരമായ സ്ഥിതിവിശേഷത്തെ |
|
Full Story
|
|
|
|
|
|
|
| ഇന്നലെ വരെ വിമാന ടിറ്റ് ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റാം: ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും റീഫണ്ട് |
|
വരുംദിവസങ്ങളിലും വിമാന സര്‍വീസ് തടസ്സപ്പെട്ടാല്‍ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഗള്‍ഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാന്‍ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാല്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും
ഗള്‍ഫ് മേഖലയുടെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹബ്ബുകള്‍ അടച്ചതോടെ ലോകമെമ്പാടുമുള്ള വിമാന സര്‍വീസുകളെ ഇത് ബാധിച്ചു.
ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ 3,400ലധികം വിമാനങ്ങള്‍ റദ്ദാക്കി. ഗള്‍ഫ് |
|
Full Story
|
|
|
|
|
|
|
| ബാല്യകാലത്ത് എഴുതിയ രാജ്ഞി എലിസബത്തിന്റെ കത്ത് ലക്ഷങ്ങള്‍ക്കു ലേലത്തില്‍ |
ലണ്ടന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കുട്ടിക്കാലത്ത് കൊട്ടാരത്തിലെ ജീവനക്കാരിക്ക് അയച്ച ഹൃദയസ്പര്‍ശിയായ കത്ത് ലേലത്തില്‍ വിറ്റുപോയത് ലക്ഷങ്ങള്‍ക്കാണ്. ഏകദേശം £25,000 (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 30 ലക്ഷം) ലഭിച്ച കത്തിന് ആദ്യം വെറും £4,000 മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്.
1936-നും 1940-നും ഇടയില്‍, രാജ്ഞിക്ക് 10 മുതല്‍ 12 വയസ്സ് വരെയായിരുന്ന കാലത്താണ് കത്തെഴുതിയത്. വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജിലെ ഹെഡ് ഹൗസ്‌മെയ്ഡ് ആയിരുന്ന ബിയാട്രിസ് സ്റ്റില്‍മാനാണ് കത്ത് സ്വീകരിച്ചത്.
കത്തിലെ ഉള്ളടക്കം
കത്തില്‍ രാജ്ഞി വരച്ച നായ്ക്കള്‍, കുതിരകള്‍, കുട്ടികള്‍ തുടങ്ങിയ |
|
Full Story
|
|
|
|
|
|
|
| പശ്ചിമേഷ്യന്‍ സംഘര്‍ഷം: അയര്‍ലന്‍ഡ് ആശങ്കയറിയിച്ചു |
ലണ്ടന്‍: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അയര്‍ലന്‍ഡ് ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഐറിഷ് പ്രസിഡന്റ് കാതറിന്‍ കൊണോലി ആവശ്യപ്പെട്ടു. പരമാധികാര രാഷ്ട്രങ്ങളുടെ അധിനിവേശവും യുദ്ധവും ജീവഹാനിയിലേക്കും നാശത്തിലേക്കും നയിക്കുന്നുവെന്നും രാജ്യാന്തര സമാധാനത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നുവെന്നും കൊണോലി വ്യക്തമാക്കി.
ഇറാനിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ആശങ്കയറിയിച്ചു. ''മേഖലയിലെ സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതകളില്‍ വളരെയധികം ആശങ്കാകുലനാണ്'' എന്ന് അദ്ദേഹം |
|
Full Story
|
|
|
|
|
|
|
| ക്രാന്‍ഫീല്‍ഡ് സര്‍വകലാശാല ഗവേഷകന്റെ കൊലപാതക കേസ് ദുരൂഹതയില്‍ |
ലണ്ടന്‍: ഇംഗ്ലണ്ടിലെ ബെഡ്ഫോര്‍ഡിലെ വീട്ടില്‍ വച്ചാണ് ക്രാന്‍ഫീല്‍ഡ് സര്‍വകലാശാലയിലെ എയറോസ്‌പേസ് ഗവേഷകനായ ഡോ. മിംഗുക്ക് സിയോയെ 2022 ജനുവരി 25ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയും സഹഗവേഷകയുമായ ബ്യോങ് ജു ജിയോണ്‍യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബ്യോങ് ജു ജിയോണ്‍ അതേ സര്‍വകലാശാലയില്‍ റിസര്‍ച്ച് ഫെലോ ആയിരുന്നു. ഇരുവരും ചേര്‍ന്ന് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഭര്‍ത്താവിന്റെ കൊലക്കുറ്റം ചുമത്തിയിരുന്ന ജിയോണ്‍ 2022 മേയ് 3ന് ആത്മഹത്യ ചെയ്തതോടെ കേസില്‍ ദുരൂഹത ഏറി.
വര്‍ഷങ്ങളോളം ഡോ. മിംഗുക്ക് സിയോ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നുവെന്ന് തേംസ് വാലി |
|
Full Story
|
|
|
|
|
|
|
| പശ്ചിമേഷ്യന്‍ സംഘര്‍ഷം: ബ്രിട്ടന്‍ ആരംഭിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യം |
ലണ്ടന്‍/ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ദൗത്യവുമായി ബ്രിട്ടന്‍ രംഗത്തിറങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടന്‍ നടത്തുന്ന ഏറ്റവും വലിയ രക്ഷാദൗത്യമായിരിക്കും ഇതെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 94,000-ലധികം ബ്രിട്ടിഷ് പൗരന്മാരാണ് നാട്ടിലേക്ക് മടങ്ങാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാതകള്‍ തുറക്കാന്‍ വൈകുകയാണെങ്കില്‍, കുടുങ്ങിക്കിടക്കുന്നവരെ ബസ്സുകളില്‍ സൗദി അറേബ്യയില്‍ |
|
Full Story
|
|
|
|
|
|
|
| ലേബര്‍ പാര്‍ട്ടി എംപി ജോഷ് സൈമണ്‍സ് രാജിവച്ചു |
ലണ്ടന്‍: പ്രധാനമന്ത്രി കിയ സ്റ്റാമറിന്റെ നിര്‍ദേശപ്രകാരം എത്തിക്‌സ് ഉപദേഷ്ടാവ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിയിലെ എംപി ജോഷ് സൈമണ്‍സ് കാബിനറ്റ് ഓഫിസ് മന്ത്രിസ്ഥാനത്തില്‍ നിന്ന് രാജിവച്ചു. 32 വയസ്സുകാരനായ സൈമണ്‍സ് എംപിയാകുന്നതിന് മുന്‍പ് നയിച്ചിരുന്ന ലേബര്‍ ടുഗെതര്‍ സംഘടന ബ്രിട്ടനിലെ മാധ്യമപ്രവര്‍ത്തകരുടെ പശ്ചാത്തലം അന്വേഷിക്കാന്‍ റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശിച്ചതാണ് വിവാദത്തിന് വഴിവച്ചത്.
2015-ല്‍ ലേബര്‍ പാര്‍ട്ടിയിലെ വിവിധ വിഭാഗങ്ങളെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടന പിന്നീട് ജെറമി കോര്‍ബിന്റെ നേതൃത്വത്തെ എതിര്‍ക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു. 2020-ലെ നേതൃത്വ |
|
Full Story
|
|
|
|
| |