Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.4091 INR  1 EURO=108.4952 INR
ukmalayalampathram.com
Wed 08th Apr 2026
രാഷ്ട്രീയ വിചാരം
  04-11-2025
ബിഹാറില്‍ പരസ്യപ്രചാരണം അവസാനിച്ചു; സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ മഹാസഖ്യം

ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. സ്ത്രീകള്‍ക്ക് മുപ്പതിനായിരം രൂപയും കര്‍ഷകര്‍ക്ക് താങ്ങുവിലക്ക് പുറമെ സാമ്പത്തിക സഹായവും അധികാരത്തിലെത്തിയാല്‍ നല്‍കുമെന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ് പ്രഖ്യാപിച്ചു. തോല്‍വി മുന്നില്‍ കണ്ടാണ് പ്രഖ്യാപനം എന്ന് ബിജെപി നേതാക്കള്‍ പരിഹസിച്ചു. സ്ത്രീ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ പരമാവധി ശ്രമത്തിലാണ് മഹാസഖ്യം. 'മായി ബഹിന്‍ മാന്‍' യോജന എന്ന പേരിലുള്ള പദ്ധതി വഴി അധികാരത്തില്‍ എത്തിയാല്‍ ജനുവരി മാസം തന്നെ മുപ്പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം. ഒരു ക്വിന്റല്‍ നെല്ലിന് 300 രൂപയും, ഒരു കിന്റ്‌റല്‍ ഗോതമ്പിന് 400 രൂപയും താങ്ങുവിലയ്ക്ക് പുറമേ

Full Story
  29-10-2025
മൂന്നാം ഊഴത്തില്‍ പൂര്‍ണ പ്രതീക്ഷയോടെ പിണറായി സര്‍ക്കാര്‍; സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ജനകീയ സമീപനം
ഭരണ തുടര്‍ച്ച ലക്ഷ്യമിട്ടുള്ള വമ്പന്‍ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷന്‍ 1600 ല്‍ നിന്നും 2000 ആയി വര്‍ധിപ്പിച്ചതോടെ വന്‍ പ്രതീക്ഷകളാണ് ഇടത് പക്ഷന് കൈവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് തൊട്ടടുത്തുനില്‍ക്കെ ഭരണത്തുടര്‍ച്ചയ്ക്കായുള്ള ശ്രദ്ധേയമായ നീക്കമാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിലും വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിമാസ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദീര്‍ഘകാലമായി സെക്രട്ടറിയേറ്റിനുമുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ അടക്കം പരിഗണിച്ചുള്ള സൂഷ്മതയോടെയുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ക്ഷേമ പെന്‍ഷന്‍ 200 വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു, 200 രൂപ വര്‍ധനയെന്ന നിര്‍ദേശത്തെ
Full Story
  22-10-2025
ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി
ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെയും ചുമതല നല്‍കി. എഐസിസിയില്‍ റിസര്‍ച്ച് വിംഗിലെ ജോര്‍ജ് കുര്യനാണ് കേരളത്തിലെ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്.കെപിസിസി പുനസംഘടനയില്‍ ചാണ്ടി ഉമ്മനും ഷമ മുഹമ്മദും പ്രതിഷേധമറിയിച്ചിരുന്നു. പട്ടികയിലിടം പ്രതീക്ഷിച്ച ഷമ മുഹമ്മദ്, തഴയപ്പെട്ടതോടെ കഴിവ് മാനദണ്ഡമാണോയെന്ന് പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
Full Story
  14-10-2025
ഗാസ: ''വേദനാജനകമായ ഒരു പേടിസ്വപ്നത്തിന്'' അറുതി വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഇസ്രയേലും പലസ്തീനും തര്‍ക്കഭൂമിയാക്കിയ ഗാസയിലെ യുദ്ധത്തിന് രണ്ടുവര്‍ഷക്കാലം നീണ്ടു നിന്ന ദുരിതങ്ങള്‍ക്കു ശേഷം സമാപനം. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവന്‍മാര്‍ സമാധാന കരാറില്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് നിര്‍ണായക തീരുമാനം. രണ്ട് വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഗസ്സയില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ''വേദനാജനകമായ ഒരു പേടിസ്വപ്നത്തിന്'' അറുതി വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.''വൈറ്റ് ഹൗസില്‍ ഇസ്രായേലിന് ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ സുഹൃത്ത്'' എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിനെ പ്രശംസിച്ചത്. ഗസ്സയെ

Full Story
  13-10-2025
ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കും: ഇസ്രായേല്‍ പ്രധാനമന്ത്രി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേലിന്റെ പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.തിങ്കളാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 'സമാധാനത്തിന്റെ പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കുകയും അടുത്ത വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിനായി ആഗോളതലത്തില്‍ പ്രചാരണം നടത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.അടുത്ത വര്‍ഷം ട്രംപിനെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്യുന്നതിനായി യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണും മറ്റ് ആഗോള പാര്‍ലമെന്ററി നേതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പദ്ധതികള്‍ ഇസ്രായേല്‍ പാര്‍ലമെന്റ് സ്പീക്കര്‍
Full Story
  13-10-2025
നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം; ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും -മുഖ്യമന്ത്രി
നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്താന്‍ സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങളുടെ അടുത്തെത്തി പഠനം നടത്തും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു,
നവകേരളം വികസന ക്ഷേമ പദ്ധതിയിലൂടെ ജനങ്ങളെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകം ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എല്ലാ കുടുംബങ്ങളില്‍ നിന്നും അനുഭവങ്ങളും അഭിപ്രായം അടക്കം തേടുവാനും ഇത് വഴി സാധിക്കും. 2026 ജനവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധ സേനയുടെ സേവനം ഉപയോഗിച്ച് കൊണ്ട് ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വീടുകളിലെത്തി നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്നും അദ്ദേഹം
Full Story
  12-10-2025
ബിഹാറിലേത് 243 അംഗ നിയമസഭ; ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ ഒന്നിച്ചു മത്സരിക്കും
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 243 അംഗ നിയമസഭയിലേക്ക് ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും. ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാംവിലാസ്) 29 സീറ്റുകളിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എമ്മും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മും ആറ് സീറ്റുകളില്‍ വീതവും മത്സരിക്കാന്‍ ധാരണയായി. ചരിത്രത്തില്‍ ഇതാദ്യമായാണ് ബിജെപിയും ജെഡിയുവും ഒരേ എണ്ണം സീറ്റുകളില്‍ സഖ്യത്തില്‍ മത്സരിക്കുന്നത്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ക്കായി ബീഹാറില്‍ നിന്നുള്ള മുതിര്‍ന്ന എന്‍ഡിഎ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മ്മേന്ദ്ര പ്രധാന്‍, ബീഹാര്‍ ചുമതലയുള്ള വിനോദ് തവ്ഡെ, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍
Full Story
  11-10-2025
കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ നിന്ന് 150 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കണ്ടെത്തി കേന്ദ്ര അന്വേഷണ ഏജന്‍സി
അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കെ.സി. വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഇഡിയുടെ ബെംഗളൂരു സോണല്‍ ഓഫീസ് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ചല്ലക്കെരെയിലെ രണ്ട് വ്യത്യസ്ത ലോക്കറുകളില്‍ നിന്ന് 50.33 കോടി രൂപ വിലമതിക്കുന്ന 40 കിലോ 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി ഇഡി പിടിച്ചെടുത്തു. ബാംഗ്ലൂരിലെ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ കെ.സി. വീരേന്ദ്ര പപ്പിഇതോടെ കേസിലെ ആകെ പിടിച്ചെടുക്കല്‍ 150 കോടി രൂപ കവിഞ്ഞു. ഇതിനുമുമ്പ്, 21 കിലോ സ്വര്‍ണ്ണക്കട്ടികള്‍, പണം, ആഭരണങ്ങള്‍, ആഡംബര വാഹനങ്ങള്‍, ബാങ്ക് ബാലന്‍സുകള്‍ എന്നിവയുള്‍പ്പെടെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Full Story
[5][6][7][8][9]
 
-->




 
Close Window