Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 06th Dec 2024
രാഷ്ട്രീയ വിചാരം
  09-10-2024
നവകേരള സദസിലെ വിവാദ പ്രസ്താവന: മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്
നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനം ആണെന്ന പരാമര്‍ശത്തിലാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഹര്‍ജിയിലാണ് നടപടി. കുറ്റകൃത്യത്തിന് പ്രേരണ നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു

നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോണ്‍ ജില്ലാ വൈസ് പ്രസിഡന്റിനെ ഉള്‍പ്പെടെ മര്‍ദ്ദിച്ചത്. വനിതാ നേതാവിനെ ഉള്‍പ്പെടെ കൂട്ടത്തോടെ
Full Story
  03-10-2024
നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
സിപിഐഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ മറ്റ് നടപടികളിലേക്ക് കഴിയാന്‍ സിപിഐഎമ്മിന് കഴിയില്ല. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന്റെ അടുത്താണ് അന്‍വറിന്റെ പുതിയ സ്ഥാനം. മുഖ്യമന്ത്രിയും സര്‍ക്കാരുമായി ഇപ്പോള്‍ പരസ്യയുദ്ധം പ്രഖ്യാപിച്ച പി വി അന്‍വര്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം വരെ ഭരണപക്ഷത്തായിരുന്നു.
Full Story
  01-10-2024
ഇസ്രയേലിനു മുകളില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം; തടയുമെന്ന് അമേരിക്ക; ടെല്‍ അവീവ് നഗരത്തില്‍ ഭീതി
ഇറാനിയന്‍ മിസൈലുകള്‍ വെടിവെച്ച് വീഴ്ത്താന്‍ ബൈഡന്‍ യുഎസ് സൈന്യത്തിന് ഉത്തരവിട്ടു. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ആളാപയമില്ലെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് ഇറാഖ്, ജോര്‍ദാന്‍ വ്യോമപാത അടച്ചു. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാന്‍ തായാറാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. കൃത്യമായ സമയത്ത് തിരിച്ചടിക്കുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു. ടെല്‍ അവീവിലെ ജാഫയില്‍ വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ ഇസ്രയേല്‍ പൊലീസ് അറിയിച്ചതായി റിപ്പോര്‍ട്ട്.

അതേസമയം, ഇസ്രയേലില്‍ ഉടനീളം അപായ സൈറന്‍ നല്‍കി. ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി
Full Story
  01-10-2024
കേരളത്തിന് പ്രളയം ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 145.60 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്
കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയാണ് പ്രഖ്യാപനം. സംസ്ഥാന ദുരന്ത നിവാരണത്തിനായുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളം ആവശ്യപ്പെട്ട അധിക സഹായത്തിന് തീരുമാനമില്ല.

5858.60 കോടി രൂപയാണ് 14 സംസ്ഥാനങ്ങള്‍ക്കായി ആകെ അനുവദിച്ചത്. ഇതില്‍ മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തില്‍ വിശദമായ നിവേദനം കേരളം സമര്‍പ്പിച്ചിരുന്നു. വയനാടിനായി അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കാട്ടിയുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
Full Story
  27-09-2024
ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും; മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും - അന്‍വര്‍
ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

പാര്‍ട്ടി നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ പൊലീസ് സംവിധാനമെത്തി നില്‍ക്കുന്നു. അതിനെതിരെയാണ് സംസാരിച്ചത്. സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പാര്‍ട്ടി ഓഫീസുകളില്‍ സാധാരണക്കാരെത്തുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. കര്‍ഷക തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും പോലുള്ള സാധാരണക്കാരാണ്. ഈ പാര്‍ട്ടിക്ക്
Full Story
  25-09-2024
ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
കനത്ത സുരക്ഷയിലാണ് വോട്ടര്‍മാര്‍ രണ്ടാം ഘട്ടത്തില്‍ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് 3,502 പോളിങ് സ്റ്റേഷനുകളാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നത്. 1,056 പോളിങ് സ്റ്റേഷനുകള്‍ നഗരത്തിലായും 2,446 പോളിങ് സ്റ്റേഷനുകള്‍ ഗ്രാമത്തിലായുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനവിധി എഴുതാന്‍ രാവിലെ ഏഴ് മണി മുതല്‍ ലക്ഷങ്ങള്‍ പോളിങ് ബൂത്തിലെത്തി തുടങ്ങും. വൈകിട്ട് ആറിന് വോട്ടെടുപ്പ് സമാപിക്കും.
പരസ്യം ചെയ്യല്‍

239 സ്ഥാനാര്‍ത്ഥികള്‍ക്കായി 2.57 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. പ്രദേശത്ത് കനത്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ 239 സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രി ഒമര്‍
Full Story
  23-09-2024
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം സൂക്ഷിക്കണമെന്ന് ഹൈക്കോടതി
മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഇന്നു വൈകിട്ട് 4 മണിക്ക് മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജിന് കൈമാറാനിരിക്കെയാണ് ഹര്‍ജി.

മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നും മക്കളുടെ സമ്മതപത്രം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അനാട്ടമി വിഭാഗം മേധാവിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

പിതാവ് സഭാംഗമാണെന്നും അദ്ദേഹത്തിന്റെ വിവാഹം നടന്നത് തൃപ്പൂണിത്തുറ യാക്കോബായ പള്ളിയില്‍ വച്ചാണെന്നും മകള്‍ ആശാ ലോറന്‍സ് ഹര്‍ജിയില്‍ പറയുന്നു. ലോറന്‍സിന്റെ എല്ലാ മക്കളുടെയും മാമോദീസ നടന്നത് പള്ളിയില്‍ വച്ചാണ്. എല്ലാവരുടെയും വിവാഹം നടന്നതും മതാചാരപ്രകാരമാണ്.
Full Story
  19-09-2024
തിരുപ്പതി ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്
തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് (CALF) ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്ആര്‍ കോണ്‍?ഗ്രസ് സര്‍ക്കാര്‍ വലിയതോതില്‍ പ്രസാദത്തില്‍ മൃ?ഗകൊഴുപ്പും മീന്‍ എണ്ണയും ചേര്‍ത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ്
Full Story
[3][4][5][6][7]
 
-->




 
Close Window