Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
രാഷ്ട്രീയ വിചാരം
  05-10-2023
ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു; തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച സഖാവ്
മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി കഴിഞ്ഞ നാല് മാസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച 11 മണി മുതല്‍ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിനു വെക്കും. ഉച്ചയ്ക്ക് 2 മണിമുതല്‍ സിഐടിയു ഓഫിസിലും പൊതു ദര്‍ശനം നടക്കും. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തില്‍ നടക്കും.

1956 ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാകുന്നത്. 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിന്നു. 1985 ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി.

തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന്
Full Story
  29-09-2023
കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഓഫിസില്‍ പോകാനാകാത്ത സാഹചര്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി
ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പരസ്യമായി അവഹേളിച്ചെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. അതിനാലാണ് കാനഡക്കാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചതെന്നും ഭീകരവാദവും അക്രമവും വിഘടനവാദവും കാനഡ പ്രോത്സാഹിപ്പിക്കുന്നു. ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ കാനഡ വിഷയം ചര്‍ച്ചയായെന്ന് എസ്.ജയശങ്കര്‍ അറിയിച്ചു.

അതേസമയം, ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്ഐയാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. അടിസ്ഥാനമില്ലാത്ത ആരോപണം കാനഡ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചതിനെ തുടര്‍ന്ന് കാനഡയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ രേഖകളടക്കം ഇന്ത്യ
Full Story
  27-09-2023
പ്രളയത്തെ നോക്കീ വിതുമ്പീ, പ്രജകള്‍ക്കു വേണ്ടി കരഞ്ഞൂ - മന്ത്രി സജി ചെറിയാനെ പുകഴ്ത്തിയ വീട്ടമ്മയുടെ പാട്ട് വൈറലായി
മന്ത്രിയെ സാക്ഷിയാക്കി ചെങ്ങന്നൂര്‍ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് പാട്ട് എഴുതിയതും.

സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമണ്‍ കരകൗശല നിര്‍മാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തിയുള്ള വീട്ടമ്മയുടെ ഗാനാലാപനം.

പ്രളയകാലത്ത് ഉള്‍പെടെ ചെങ്ങന്നൂര്‍ എംഎല്‍എ കൂടിയായ സജി ചെറിയാന്‍ നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയായിരുന്നു പാട്ട്. മന്ത്രിയെ ജനസേവകന്‍, അഭിമാന താരം, ചെങ്ങന്നൂരിന്റെ അഭിലാഷം, കര്‍മയോദ്ധാവ്, രണവീരന്‍, ജന്മനാടിന്റെ രോമാഞ്ചം, കണ്‍കണ്ട ദൈവം, കാവലാള്‍, ജനമന്ത്രി, സന്തോഷതാരം തുടങ്ങിയ വാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ചാണ് കവിത
Full Story
  26-09-2023
അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠയുടെ തീയതി പ്രഖ്യാപിച്ചു: 2024 ജനുവരി 22ന് പ്രതിഷ്ഠ; 7 ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകള്‍
അയോദ്ധ്യ ശ്രീരാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠയുടെ തിയതി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ജനുവരി 22 നാകും വിഗ്രഹ പ്രതിഷ്ഠ നടത്തുക. 7 ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ക്ഷേത്രത്തിന്റെ അവസാന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് നിര്‍മാണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.

വിഗ്രഹ പ്രതിഷ്ഠയില്‍ പങ്കെടുക്കാനായി അയോധ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 5 ദിവസം അവിടെ തങ്ങും. ജനുവരി 20 മുതല്‍ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയില്‍ തങ്ങുകയെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു.
Full Story
  26-09-2023
സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ആളുകള്‍ വരുന്നത് ഔദാര്യത്തിനല്ല, അവകാശത്തിനായാണ്: സമയബന്ധിതമായി നടപടി ഉണ്ടാകണം- മുഖ്യമന്ത്രി
'ഔദാര്യത്തിനല്ല, അവകാശത്തിനായാണു സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ആളുകള്‍ വരുന്നത്. ഇതു മുന്നില്‍ക്കണ്ട്, സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണം. ഇതിനുള്ള സന്നദ്ധത ജീവനക്കാരില്‍ ഉണ്ടാക്കുകയെന്നതാണു മേഖലാ യോഗങ്ങളുടെ മുഖ്യ ഉദ്ദേശ്യം. `ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തില്‍
Full Story
  19-09-2023
ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്ക്: സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന ബില്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി
വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരണത്തിനു മുന്‍പ്, പാര്‍ലമെന്റിന്റെ പ്രത്യേക സെഷനില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു.
വനിതാ സംവരണം പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍.
വനിതാ സംവരണം നടപ്പാക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ആദരം. ജനാധിപത്യം കൂടുതല്‍ കരുത്താര്‍ജിക്കും. ബില്‍ ഏകകണ്ഠമായി പാസാക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യസഭ പാസാക്കിയ ബില്‍
Full Story
  14-09-2023
ഹിന്ദി ഭാഷ തമിഴ്‌നാടിനെയും കേരളത്തെയും ഒന്നിപ്പിക്കുമോ? അമിത്ഷായുടെ പ്രസംഗത്തിന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രതികരണം
ഹിന്ദി ഭാഷ ഇന്ത്യയിലെ ജനങ്ങളെ ഏകീകരിക്കുന്നു എന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടു മറുപടിയെന്ന പോലെ തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രതികരണം. 'അമിത് ഷാ ഹിന്ദി ഭാഷയെ അമിതമായി സ്നേഹിക്കുന്നു' എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

''ഹിന്ദി ഭാഷ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു'' എന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി ദിവസ് സന്ദേശത്തില്‍ പറഞ്ഞത്. ഹിന്ദി ഒരിക്കലും മറ്റൊരു ഇന്ത്യന്‍ ഭാഷയോടും മത്സരിക്കുന്നില്ല. എല്ലാ ഭാഷകളും ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ശക്തമായ ഒരു രാജ്യം ഉയര്‍ന്നുവരുകയുള്ളൂവെന്നും അമിത് ഷാ ' പറഞ്ഞു.
എന്നാല്‍ ''ഹിന്ദി തമിഴ്‌നാടിനെയും കേരളത്തെയും ഒന്നിപ്പിക്കുന്നത്
Full Story
  13-09-2023
ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു: സംസ്‌കാരം സ്വദേശമായ കണ്ണൂരിലെ ശ്മശാനത്തില്‍
മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ തുടരുന്നതിനിടെയായിരുന്നു വിയോഗം. മൃതദേഹം ഉച്ചയ്ക്ക് 12 വരെ കലൂരിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം നാളെ വൈകീട്ട് നാലിന് കണ്ണൂര്‍ മണത്തണ കുടുംബ ശമ്ശാനത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അവിവാഹിതനാണ്. പി.പി.ചന്ദ്രന്‍, പി.പി.ഗണേശന്‍, പരേതനായ കുഞ്ഞിരാമന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
കണ്ണൂര്‍ കൊട്ടിയൂര്‍ കൊളങ്ങരയത്ത് തറവാട്ടില്‍ കൃഷ്ണന്‍ നായരുടെയും
Full Story
[6][7][8][9][10]
 
-->




 
Close Window