Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
രാഷ്ട്രീയ വിചാരം
  01-11-2023
എന്റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണു കേരളം. - കേരളീയം വേദിയില്‍ മനസ്സു തുറന്ന് കമല്‍

രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം തേടിയിരുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം 2023 മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയം വേദിയില്‍ ഇംഗ്ലീഷിലാണ് താരം പ്രസംഗിച്ചത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്കും തനിക്ക് കേരളത്തോടുള്ള സ്‌നേഹം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഈ ഭാഷ തെരഞ്ഞെടുത്തതെന്ന് പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ പ്രത്യേകത അത്രയധികം സവിശേഷമായതാണെന്നും, കേരള മോഡല്‍ വികസനം തന്നെ രാഷ്ട്രീയമായി സ്വാധീനിച്ചെന്നും കമല്‍ ഹാസന്‍ പറഞ്ഞു. കേരളം തന്റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണെന്നും. തന്റെ കലാ ജീവിതത്തെ

Full Story
  30-10-2023
മലപ്പുറത്തെ പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഓണ്‍ലൈനായി പ്രസംഗിച്ച് പലസ്തീനിലെ ഹമാസ് നേതാവ് ഖാലിദ് മിഷേല്‍
മലപ്പുറത്തെ പലസ്തീന്‍ അനുകൂല പരിപാടിയില്‍ ഓണ്‍ലൈനായി പ്രസംഗിച്ച ഹമാസ് നേതാവ് ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കേരള പൊലീസ്. ഹമാസ് നേതാവിന്റെ പ്രസംഗം കേരളാ പൊലീസ് പരിശോധിച്ചു. കേസെടുക്കാന്‍ വകുപ്പില്ല എന്നാണ് പൊലീസ് നിഗമനം.

ഹമാസ് ഖത്തര്‍ നേതാവ് ഖാലിദ് മിഷേലിന്റെ അറബി പ്രസംഗത്തിന്റെ മലയാളം പരിഭാഷ പരിശോധിച്ചാണ് പൊലീസിന്റെ നിഗമനം. ഹമാസിനെ ഭീകര സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎപ്പിഎ ഷെഡ്യൂള്‍ 1ലെ 42 ഭീകര സംഘടനകളില്‍ ഹമാസ് ഇല്ല. ഐക്യരാഷ്ട്ര സംഘടനയും ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരം രാജ്യദ്രോഹ പരാമര്‍ശം ഇല്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.

വെള്ളിയാഴ്ച
Full Story
  26-10-2023
പലസ്തീനു വേണ്ടി നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു; കോഴിക്കോട് ബീച്ചില്‍ പലസ്തീനുവേണ്ടി തടിച്ചുകൂടിയ ജനങ്ങളോട് പി കെ കുഞ്ഞാലിക്കുട്ടി
ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ വലുതാണ് കോഴിക്കോട് ബീച്ചില്‍ പലസ്തീനുവേണ്ടി തടിച്ചുകൂടിയ ജനസാഗരമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ ആയുധമെന്നും കോഴിക്കോട് നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീനികള്‍ നമ്മളെ മുറിവേല്‍പ്പിച്ച് മരിച്ചുവീഴുകയാണ്. ലോകത്ത് മനസാക്ഷി മരവിച്ച് നില്‍ക്കുന്നു. പലസ്തീനായി നമ്മള്‍ നമ്മുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു. ഈ റാലി ഫലം കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലോകം മുഴുവന്‍ കൊലപാതകങ്ങളെ അപലപിക്കുകയാണെന്നും ഇസ്രയേലിന്റെ മൂര്‍ച്ചയേറിയ ആയുധങ്ങളേക്കാള്‍ ശക്തമാണ് പൊതുജനാഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ ജനത പലസ്തീന് ഒപ്പമാണെന്നും
Full Story
  26-10-2023
പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ഭാരതം മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല; മുഖ്യമന്ത്രി
പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതമെന്ന് ആക്കാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മതിയെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ എന്നത് ഒഴിവാക്കുന്നതിന് പിന്നിലെ രാഷ്ട്രീയം പകല്‍പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉള്‍പ്പെടെ
Full Story
  17-10-2023
കേരളാ കോണ്‍ഗ്രസ് അറുപതാം ജന്മദിനാഘോഷവും പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ കണ്‍വെന്‍ഷനും നവംബര്‍ 11ന് കവന്‍ട്രിയില്‍

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറുപതാം ജന്മദിനാഘോഷത്തിന്റ്റെ പശ്ചാത്തലത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് യുകെ യുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷവും കണ്‍വെന്‍ഷനും നവംബര്‍ 11 ശനിയാഴ്ച് കവന്‍ട്രി സെന്റ് ജോണ്‍ ഫിഷര്‍ ചര്‍ച്ച് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ ജിപ്സണ്‍ തോമസ് എട്ടുതൊട്ടിയില്‍ , ബിനോയ് പൊന്നാട്ട് ,ബിജു മാത്യു ഇളംതുരുത്തില്‍ , ബീറ്റാജ് അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു . ശനിയാഴ്ച്ച രാവിലെ 10 :30 നു ചേരുന്ന യോഗം കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി ജെ ജോസഫ് MLA വിഡിയോ കോണ്‍ഫെറെന്‍സിലൂടെ ഉദഘാടനം ചെയ്യുന്നതും കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ: മോന്‍സ് ജോസഫ് MLA , ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ:

Full Story
  13-10-2023
ഭീകരത ഉന്മൂലനം ചെയ്യണം; ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിച്ച് നില്‍ക്കണം - പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരതയ്ക്കും യുദ്ധത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത ഉന്മൂലനം ചെയ്യണമെന്നും ഭീകരതയ്‌ക്കെതിരെ ലോകം ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്.യുദ്ധത്തില്‍ വിഭജിച്ച് നില്‍ക്കുന്ന ലോകത്തിന് ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല. ജി 20 സ്പീക്കര്‍മാരുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്ററി സ്പീക്കര്‍മാരാണ് G-20 ഉച്ചകോടിയില്‍ സന്നിഹിതരായിട്ടുള്ളത്.ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സമയാണിത്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നല്‍കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി
Full Story
  11-10-2023
എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി രാജര്‍ഷി രാമവര്‍മന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നാക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ പ്രമേയം

എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്‍പ്പറേഷന്‍. രാജ്യഭക്തിയുള്ളത്‌കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാജര്‍ഷി രാമവര്‍മനിന്നു മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് രാജര്‍ഷി രാമവര്‍മന്റെ പേരു നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോര്‍പറേഷന്റെ തീരുമാനം. ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വേ പാത നിര്‍മിക്കുക എന്നതിന് പിന്നില്‍ രാജര്‍ഷി രാമവര്‍മ്മയുടെ ദീര്‍ഘകാലത്തെ പ്രയത്‌നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ്

Full Story
  11-10-2023
വിവാഹം കഴിക്കാത്തതിനു കാരണം എന്തെന്ന് വിദ്യാര്‍ഥികള്‍: ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറുപടി നല്‍കി രാഹുല്‍ഗാന്ധി
എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്ന് വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജയ്പൂര്‍ മഹാറാണി കോളജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുല്‍ കാരണം വിശദീകരിച്ചത്. ചോദ്യോത്തര വേളയില്‍ കുട്ടികളിലൊരാള്‍ കോണ്‍ഗ്രസ് എംപിയോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചിരുന്നു.
"മിടുക്കനും വളരെ സുന്ദരനുമാണ്...പിന്നെന്താ ഇതുവരെ കല്യാണം കഴിക്കാത്തത്?" ഇതറിയിരുന്നു ചോദ്യം. 'കോണ്‍ഗ്രസ് പാര്‍ട്ടിയിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലുമാണ് ശ്രദ്ധ' ചോദ്യത്തിന് രാഹുല്‍ ഗാന്ധി ലളിതമായി മറുപടി നല്‍കി. പരിപാടിയില്‍ അദ്ദേഹത്തോട് ഇഷ്ടഭക്ഷണത്തെക്കുറിച്ചും ചോദിച്ചു. കയ്പയും കടലയും ചീരയും ഒഴികെ മറ്റൊന്നിനും തനിക്ക് പ്രശ്‌നമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സ്വാതന്ത്ര്യ
Full Story
[4][5][6][7][8]
 
-->




 
Close Window