|
|
|
|
|
| ലെബനനില്‍ ആക്രമണം നടത്തി ഇസ്രയേല്‍: 100 ഇടങ്ങളില്‍ ആക്രമണം: വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു |
|
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനില്‍ നടന്നത്. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബെയ്‌റൂത്ത് , തെക്കന്‍ ലെബനന്‍, ബെക്ക താഴ്വര തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബെക്ക താഴ്വരയില്‍ നടന്ന ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പൗരന്മാര്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു.ജനത്തിരക്കുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. നഗരത്തിലെ ആശുപത്രികള്‍ പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. |
|
Full Story
|
|
|
|
|
|
|
| യുദ്ധം ജയിച്ചെന്ന് ഇറാന്‍; ലക്ഷ്യം നേടിയെന്ന് ട്രംപ് - രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തലില്‍ അഭിപ്രായം ഇങ്ങനെ |
|
ഇറാന്‍-അമേരിക്ക യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍. യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും ശത്രുപക്ഷം മാസങ്ങളായി വെടിനിര്‍ത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അവകാശപ്പെടുന്നത്. അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്നും ഇറാന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ഫലമാണ് ഈ വെടിനിര്‍ത്തലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറും നടത്തിയ നിര്‍ണ്ണായകമായ നയതന്ത്ര |
|
Full Story
|
|
|
|
|
|
|
| ഇറാനില്‍ ആണവ ആക്രമണം ഉണ്ടാകില്ല: വ്യക്തത വരുത്തി അമേരിക്കന്‍ വൈറ്റ് ഹൗസ് |
|
ഇറാനെതിരെ യുഎസ് ആണവ ആക്രമണമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ്. ഇറാനിലെ സൈനിക നടപടികളെക്കുറിച്ചുള്ള പ്രസ്താവനക്കിടെ വാന്‍സിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് വിശദീകരണം. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഉപയോഗിക്കുമെന്നായിരുന്നു വാന്‍സ് പറഞ്ഞത്. എന്നാല്‍ അത് ആണവായുധം അല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഇറാന്‍ നാഗരികതയെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി മരിക്കുമെന്നും അവര്‍ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറുമെന്നും ട്രംപ്. |
|
Full Story
|
|
|
|
|
|
|
| അതിജീവിതയുടെ പേര് പരസ്യപ്പെടുത്തിയാല്‍ നടപടി: കമ്മീഷണര്‍ |
|
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വീണ്ടും ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാവും കസ്റ്റഡിയില്‍ ആവശ്യപ്പെടുക. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
'കാരവാനില്‍ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാല്‍ ഭാവിയില്‍ നടപടി സ്വീകരിക്കും. ചിലരെ ചോദ്യംചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി സമിതിയുടെ (ICC) മുന്നില്‍ പരാതി നല്‍കിയോയെന്ന് അറിയില്ല. സെറ്റിലുള്ളവര്‍ക്ക് സംഭവം അറിയാം.' - കമ്മീഷണര്‍ പറഞ്ഞു.
രഞ്ജിത്തിനെ |
|
Full Story
|
|
|
|
|
|
|
| രമേശ് പിഷാരടി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് മഹിള മോര്‍ച്ച: പരാതി നല്‍കി |
|
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നല്‍കി മഹിള മോര്‍ച്ച. മഹിള മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോനാണ് പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈം?ഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പിഷാരടി മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി മഹിള മോര്‍ച്ച രം?ഗത്തെത്തിയത്.
പാലക്കാട് വടക്കന്തറയില്‍ വച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രമേശ് പിഷാരടിയെ തടഞ്ഞതിന് ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോ?ഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ചയുടെ പരാതി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്ന വ്യക്തി പൊതുരം?ഗത്ത് ഉണ്ടാകുന്നത് ശരിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ |
|
Full Story
|
|
|
|
|
|
|
| കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ പ്രവാസികളുടെ സുരക്ഷയെ ബാധിക്കുമെന്ന് നരേന്ദ്രമോദി |
|
ലക്ഷക്കണക്കിന് മലയാളികള്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ അവരുടെ സുരക്ഷയെ ബാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. തിരുവല്ലയില്‍ നടന്ന എന്‍ഡിഎയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങള്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരുടെ വിശ്വാസത്തെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും നിലവിലെ പ്രതിസന്ധി കോണ്‍ഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും യഥാര്‍ത്ഥ മനോഭാവം തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയില്‍ കഴിയുന്ന |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു; ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ചര്‍ച്ച ചെയ്തു |
|
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് 60-ലധികം രാജ്യങ്ങള്‍ പങ്കെടുത്ത ഈ വെര്‍ച്വല്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും യോഗം ആഹ്വാനം ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളില്‍ പൗരന്മാരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്ന വിക്രം മിസ്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ നാവികരാണ് ഇതുവരെ ഹോര്‍മുസ് മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഈ പ്രതിസന്ധി ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുന്ന കാര്യവും അദ്ദേഹം |
|
Full Story
|
|
|
|
|
|
| |