Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  01-09-2023
പത്തനംതിട്ടയില്‍ പെരുമഴ: രണ്ട് ഡാമുകള്‍ തുറന്നു: പാലക്കാട് തീച്ചൂട്, പൊരിവെയില്‍: തകിടം മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ
പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതമാണ് ഉയര്ത്തിയത്. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതിനെ തുടര്‍ന്നാണ് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നത്.

ഡാമുകള്‍ തുറന്നതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവി റോഡില്‍ മരംവീണ് പലയിടത്തും ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി.

പത്തനംതിട്ട ജില്ലയിലെ ഉള്‍വനങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പമ്പയാറ്റിലും കക്കാട്ടാറിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. ആനത്തോട് അണക്കെട്ട് ഭാഗത്ത് രണ്ടിടത്ത് മണ്ണിടിഞ്ഞു.
അതേസമയം, വടക്കന്‍ കേരളത്തില്‍ കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയില്‍ പലയിടത്തും കിണറുകള്‍ വറ്റി. പകല്‍ സമയത്ത് കനത്ത വെയിലാണ്. വേനല്‍ക്കാലത്തേതു പോലെ
Full Story
  18-08-2023
അധ്യാപികയില്‍ നിന്നു കൈക്കൂലി വാങ്ങി പ്രധാനാധ്യാപകനെ വിജിലന്‍സ് പൊക്കി: പിടികൂടിയത് കോട്ടയത്ത് സ്‌കൂളില്‍ വച്ച്
കോട്ടയത്ത് അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപകനും കൂട്ടുപ്രതിയായ എഇഒയ്ക്കും എതിരെയാണ് നടപടി. ചാലുകുന്ന സിഎന്‍ഐ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാം ജോണ്‍, എഇഒ മോഹന്‍ദാസ് എന്നിവരാണ് കൈക്കൂലി വാങ്ങിയത്. അഴിമതി വച്ചുപൊറിക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

കോട്ടയം സ്വദേശിയും മറ്റൊരു സ്‌കൂളിലെ അധ്യാപികയുമായ പരാതിക്കാരി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സര്‍വീസ് കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് അപേക്ഷ നല്‍കിയിരുന്നു. താന്‍ ഇടപെട്ട് വേഗത്തില്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പ്രധാനാധ്യാപകന്‍ പരാതിക്കാരിയെ സമീപിച്ചത്. ഓഫീസര്‍ക്ക് നല്‍കാന്‍ 10,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.

തുടര്‍ന്ന് അധ്യാപിക
Full Story
  17-08-2023
ഫ്‌ളാറ്റിലേക്ക് ക്ഷണിക്കും: നഗ്നയായി കൂടെ നിന്ന് ഫോട്ടോ എടുക്കും; പിന്നീട് പണം ചോദിച്ച് ഭീഷണി
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തും. വശീകരിച്ച് അകത്തേക്ക് എത്തിച്ചശേഷം, സംഘത്തിലെ മറ്റുള്ളവരുടെ സഹായത്തോടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തും. ശേഷം വിലപേശല്‍. ബെംഗളൂരുവില്‍ പൊലീസിന്റെ പിടിയിലായ മോഡല്‍ മെഹര്‍ എന്ന നേഹയും സംഘവും നടത്തിവന്ന ഹണിട്രാപ്പിന്റെ രീതിയാണിത്. 20നും 50നും ഇടയില്‍ പ്രായമുള്ളവരാണ് യുവതിയുടെ കെണിയില്‍ വീണത്. ഇതില്‍ത്തന്നെ 25-30 പ്രായമുള്ളവരാണ് കൂടുതലും.

മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകള്‍ക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാല്‍ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും. ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും. അകത്തു കയറിയ ഉടന്‍ നേഹ ഇവരോടൊപ്പം സെല്‍ഫിയെടുക്കും. പിന്നീടുള്ള ദൃശ്യം
Full Story
  16-08-2023
കോടതി ഉത്തരവുകളില്‍ അവിഹിതം, വേശ്യ, വ്യഭിചാരിണി എന്നീ വാക്കുകള്‍ വേണ്ട: സുപ്രീംകോടതി സ്‌റ്റൈല്‍ ബുക്ക് പുറത്തിറക്കി
പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ സുപ്രീംകോടതി ശൈലീപുസ്തകം പുറത്തിറക്കി. കോടതി ഉത്തരവുകളില്‍ ലിംഗവിവേചനപരമായ പരാമര്‍ശം ഒഴിവാക്കാനാണ് ശൈലീപുസ്തകം. അവിഹിതം, പ്രകോപന വസ്ത്രധാരണം, വേശ്യ എന്നിവ ഉള്‍പ്പെടെ നാല്‍പ്പതോളം പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് കോടതി പുറത്തിറക്കിയ ശൈലീപുസ്തകത്തില്‍ പറയുന്നുണ്ട്. ഭാവിയില്‍ ജഡ്ജിമാര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തരുതെന്ന് ശൈലീ പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

ഒരു സ്ത്രീയെ 'വ്യഭിചാരിണി' എന്ന് വിളിക്കുന്നത് ഉചിതമല്ല. പകരം 'വിവാഹത്തിനു പുറത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ' എന്ന് പറയാം. 'അവിഹിതം' എന്ന പദത്തിനു പകരം 'വിവാഹത്തിനു പുറത്തുള്ള ബന്ധം', നിര്‍ബന്ധിത ബലാത്സംഗം എന്നതിനു പകരം 'ബലാത്സംഗം' എന്ന് പ്രയോഗിക്കണം. 'വേശ്യ' എന്ന
Full Story
  16-08-2023
അംഗപരിമിതര്‍ക്ക് റോബോട്ടിക് വീല്‍ചെയര്‍ സമ്മാനിച്ച് മമ്മൂട്ടി
സാധാരണ വീല്‍ചെയറില്‍ തള്ളിനീക്കിയ അംഗപരിമിതര്‍ക്ക് റോബോട്ടിക്/ ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ച് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പുതിയ ഉദ്യമം. ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബല്‍, കൈറ്റ്‌സ് ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകള്‍ക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്തത്.
പദ്ധതിയുടെ വിതരണ ഉദ്ഘാടനം മലപ്പുറം പൊന്നാനിയില്‍ അബൂബക്കറിന് വീല്‍ചെയര്‍ നല്‍കി മമ്മൂട്ടി നിര്‍വഹിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍,നിര്‍മ്മാതാവ് ആന്റോ ജോസഫ് പ്രോജക്ട് ഓഫീസര്‍ അജ്മല്‍ ചക്കര പാടം, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം രാജ്യം 77ാം സ്വന്തന്ത്ര്യ
Full Story
  02-08-2023
പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിക്കാമെന്ന് മദ്രാസ് ഹൈക്കോടതി
വിശ്വാസികളുടെ ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. മധുര ബഞ്ചാണ് വിധി പറഞ്ഞത്. അനാവശ്യമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമുണ്ടാക്കരുതെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിനോട് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിപ്പുനല്‍കി.

പളനിക്ഷേത്രത്തില്‍ ഹൈന്ദവരല്ലാത്തവര്‍, നിരീശ്വരവാദികള്‍ തുടങ്ങിയവര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞിടയ്ക്ക് ഇതരമതത്തില്‍പ്പെട്ട ചിലര്‍ ക്ഷേത്രത്തില്‍ കയറാന്‍ ശ്രമിച്ചതായി ഹിന്ദുസംഘടനകള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബാനര്‍ ക്ഷേത്രത്തിനുസമീപം ദേവസ്വംവകുപ്പ് സ്ഥാപിച്ചു.

എന്നാല്‍ അധികം വൈകാതെതന്നെ ഇവിടെനിന്ന് നീക്കി. ഇതിനെതിരേ പഴനി സ്വദേശിയായ സെന്തില്‍കുമാര്‍ കോടതിയെ
Full Story
  02-08-2023
അറസ്റ്റില്‍ മരിച്ച താമിര്‍ ക്രൂരമായി മര്‍ദനമേറ്റെന്ന് പോസ്റ്റം മോര്‍ട്ടം: 8 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
താനൂരില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എട്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ ഡിഐജി അജിതാ ബീഗമാണ് സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിലാണ് നടപടി. കസ്റ്റഡി മര്‍ദ്ദനം നടന്നതായാണ് ഇന്റലിജിന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയത്.

താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായി തെളിയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിന്
Full Story
  24-07-2023
ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ത്തല്ലി: സംഘട്ടനത്തിനു കാരണം പള്ളി പുതുക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം
ചെങ്ങന്നൂര്‍ തോനയ്ക്കാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംഘര്‍ഷം. പള്ളി പുതുക്കി പണിതതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

പൊതുയോഗത്തില്‍ കണക്ക് അവതരിപ്പിക്കുന്നതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടാവുകയായിരുന്നു. വരവ് ചെലവ് കണക്കിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.

പള്ളി അടുത്തിടെ പുതുക്കി പണിതിരുന്നു. ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുറെനാളുകളായി തര്‍ക്കം നിലവിലുണ്ട്. നിലവിലുള്ള ഭരണ സമിതി ക്രമക്കേട് കാട്ടിയെന്ന ആരോപണം മറുവിഭാ?ഗം ഉന്നയിച്ച് വരികയായിരുന്നു.

അരമണിക്കൂറോളം സംഘര്‍ഷം നീണ്ടുനിന്നു. പള്ളി ഹാളില്‍ നിന്ന് പുറത്തേക്കും സംഘര്‍ഷം നീണ്ടു. പള്ളിയിലുണ്ടായിരുന്നവര്‍ തന്നെയാണ്
Full Story
[7][8][9][10][11]
 
-->




 
Close Window