Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  29-09-2023
വായില്‍ സോക്‌സ് തിരുകി കൊല്ലപ്പെട്ട നിലയില്‍ ഫ്‌ളൈറ്റ് അസിസ്റ്റന്റ്: മൃതദേഹം കണ്ടെത്തിയത് എയര്‍പോര്‍ട്ട് മാരിയറ്റില്‍
യു.എസ് എയര്‍ലൈന്‍സ് ഫ്ളൈറ്റ് അറ്റന്‍ഡിനെ വായില്‍ സോക്സ് തിരുകിയ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 10.45നാണ് 66 കാരി ഡയാന റമോസിനെ ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ട് മാരിയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാസ് വേഗസ് സ്വദേശിനിയായ സ്ത്രീ രണ്ട് ദിവസം മുന്‍പേ തന്നെ ചെക്ക് ഔട്ട് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഹോട്ടലിലെ താമസം അകാരണമായി നീട്ടുകയായിരുന്നു.

ഹൗസ്‌കീപ്പിംഗ് ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല. മുറിയില്‍ നിന്ന് സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്തിയിട്ടുമില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഫിലാഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് ഡയറക്ട് കണക്ഷനാണുള്ളത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തെയും
Full Story
  20-09-2023
108 അടി ഉയരത്തില്‍ ശങ്കരാചാര്യരുടെ ശില്‍പത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി: 2000 കോടി രൂപ ചെലവില്‍ നിര്‍മിച്ച പ്രതിമ അനാച്ഛാദനം ഉടന്‍
ഭോപ്പാല്‍ ഓംകാരേശ്വരില്‍ അനാച്ഛാദനത്തിനൊരുങ്ങി ആദിശങ്കരാചാര്യരുടെ പ്രതിമ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സെപ്റ്റംബര്‍ 21 ന് അനാച്ഛാദനം ചെയ്യും. രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ച് 108 അടി ഉയരത്തില്‍ നിര്‍മിച്ചതാണ് ആദിശങ്കരാചാര്യരുടെ പ്രതിമ.
നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. എന്‍ ഡി ടി വി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.സെപ്റ്റംബര്‍ 18 ന് നടത്താനിരുന്ന അനാച്ഛാദന കര്‍മ്മം കനത്ത മഴ കാരണം, സെപ്റ്റംബര്‍ 21 ലേക്ക് പുനഃക്രമീക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

36 ഏക്കര്‍ ഭൂമിയില്‍ അദ്വൈത ലോക് എന്ന പേരില്‍ മ്യൂസിയവും വേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചിട്ടുണ്ട്. 2000
Full Story
  13-09-2023
നടി മീര നന്ദന്‍ വിവാഹിതയാവുന്നു; വരന്‍ ശ്രീജു
വരന്‍ ശ്രീജുവുമായുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങള്‍ എടുത്ത ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജിലും മീരയുടെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് മീര നന്ദനും ശ്രീജുവും പരിചയപ്പെടുന്നത്. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തന്നെയാണ് ഇരുവരുടെയും വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച ശേഷം മീരയെ കാണാന്‍ ശ്രീജു ദുബായിലെത്തുകയായിരുന്നു.

മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന്‍ മലയാള സിനിമയില്‍ നായികയായി അരങ്ങേറിയത്. ഇതിന് മുന്‍പ് ഗായികയായും ആര്‍ജെ ആയുമൊക്കെ തിളങ്ങിയിരുന്നു മീര. പുതിയ മുഖത്തിലെ
Full Story
  06-09-2023
ചൈനയുടെ വന്‍മതിലില്‍ ഒരു ദ്വാരം: അന്വേഷിച്ചപ്പോള്‍ ജോലി സ്ഥലത്ത് വേഗമെത്താന്‍ രണ്ടു പേര്‍ മതില്‍ തുളച്ചെന്നു തെളിഞ്ഞു
പണിസ്ഥലത്തേക്ക് എളുപ്പത്തിലെത്താന്‍ വന്മതിലിന്റെ ഒരുഭാഗം പൊളിച്ചവര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. വന്‍മതിലില്‍ നേരത്തേ ഉണ്ടായിരുന്നു ദ്വാരം വലുതാക്കുകയാണ് ഇവര്‍ ചെയ്തത്. ഇതുവഴി പണിസ്ഥലത്തേക്ക് എക്സ്‌കവേറ്റര്‍ കൊണ്ടുപോകാനായിരുന്നു നീക്കം. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ചു തന്നെയാണ് വന്‍മതിലിന്റെ ഒരു ഭാഗം തുരന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

38 വയസ് പ്രായം വരുന്ന പുരുഷനും 55 വയസുകാരിയായ സ്ത്രീയുമാണ് സംഭവത്തില്‍ അറസ്റ്റലിലായത്. അന്വേഷണം പുരോ?ഗമിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇരുവരും വന്‍മതിലിന്റെ അടുത്തുള്ള ഒരു നിര്‍മാണ സ്ഥലത്ത് ജോലി ചെയ്യുന്നവരാണെന്നും യാത്ര ചെയ്യേണ്ട ദൂരം കുറയ്ക്കാന്‍ ആയിരുന്നു ഈ നീക്കമെന്നും യുയു കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോ പത്രക്കുറിപ്പില്‍
Full Story
  02-09-2023
മുഖ്യമന്ത്രി പിണറായി വിജയന് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മലയാളികള്‍
സെപ്റ്റംബര്‍ രണ്ടിനാണ് പിണറായി വിജയന്‍ കമലയെ വിവാഹം കഴിച്ചത്. ഇന്ന് ഇവരുടെ നാല്‍പ്പത്തിനാലാം വിവാഹവാര്‍ഷികമാണ്. 1979ല്‍ ഇതേ ദിവസമായിരുന്നു കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പിണറായി വിജയന്റെയും തലശ്ശേരി സെന്റ് ജോസഫ്സ് സ്‌കൂള്‍ അധ്യാപിക കമലയുടെയും വിവാഹം.

പിണറായി വിജയന്റെ സ്വകാര്യ ജീവിതം അടുത്ത കാലം വരെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നില്ല. ആചാരങ്ങളും ആഘോഷങ്ങളും പരസ്യമാക്കേണ്ടെന്ന കമ്മ്യൂണിസ്റ്റ് പ്രേത്യേയ ശാസ്ത്രം തന്നെയാണ് മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് വരെ പിണറായി വിജയനും പിന്തുടര്‍ന്ന് വന്നിരുന്നത്.

1979 സെപ്റ്റംബര്‍ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയില്‍ കമലയെ പിണറായി വിജയന്‍ ജീവിത സഖിയാക്കുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയില്‍വാസത്തിനും കൊടിയ പീഡനങ്ങള്‍ക്കും ശേഷം
Full Story
  02-09-2023
യഥാര്‍ഥത്തില്‍ ഷാരുഖ് ഖാന്‍ കഷണ്ടിയാണോ? ജവാന്‍ പോസ്റ്ററില്‍ നിന്നു ചിലര്‍ ചികഞ്ഞു കണ്ടെത്തിയത് നേരോ?
ജവാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിക്കുന്നത് മൊട്ടയടിച്ച ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാനെ ആണ്. എന്നാല്‍ ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍.
ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഷാരൂഖ് വെളിപ്പെടുത്തുന്നു. ബുര്‍ജ് ഗലീഫയില്‍ നടന്ന ജവാന്റെ പ്രമൊഷന്‍ പരിപാടിയില്‍ ഇരുപതിനായിരത്തോളം ആരാധകരാണ് പങ്കെടുത്തത്.

സിനിമയില്‍ എനിക്ക് കഷണ്ടി പോലും ഉണ്ട്. എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ് ഇത്. ഇതിലായിരിക്കും ആദ്യമായും അവസാനമായും നിങ്ങള്‍ക്ക് എന്നെ ഇങ്ങനെ
Full Story
  01-09-2023
പത്തനംതിട്ടയില്‍ പെരുമഴ: രണ്ട് ഡാമുകള്‍ തുറന്നു: പാലക്കാട് തീച്ചൂട്, പൊരിവെയില്‍: തകിടം മറിഞ്ഞ് കേരളത്തിലെ കാലാവസ്ഥ
പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു. മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതമാണ് ഉയര്ത്തിയത്. ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തിയതിനെ തുടര്‍ന്നാണ് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നത്.

ഡാമുകള്‍ തുറന്നതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവി റോഡില്‍ മരംവീണ് പലയിടത്തും ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി.

പത്തനംതിട്ട ജില്ലയിലെ ഉള്‍വനങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പമ്പയാറ്റിലും കക്കാട്ടാറിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. ആനത്തോട് അണക്കെട്ട് ഭാഗത്ത് രണ്ടിടത്ത് മണ്ണിടിഞ്ഞു.
അതേസമയം, വടക്കന്‍ കേരളത്തില്‍ കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയില്‍ പലയിടത്തും കിണറുകള്‍ വറ്റി. പകല്‍ സമയത്ത് കനത്ത വെയിലാണ്. വേനല്‍ക്കാലത്തേതു പോലെ
Full Story
  18-08-2023
അധ്യാപികയില്‍ നിന്നു കൈക്കൂലി വാങ്ങി പ്രധാനാധ്യാപകനെ വിജിലന്‍സ് പൊക്കി: പിടികൂടിയത് കോട്ടയത്ത് സ്‌കൂളില്‍ വച്ച്
കോട്ടയത്ത് അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പ്രധാന അധ്യാപകനും കൂട്ടുപ്രതിയായ എഇഒയ്ക്കും എതിരെയാണ് നടപടി. ചാലുകുന്ന സിഎന്‍ഐ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാം ജോണ്‍, എഇഒ മോഹന്‍ദാസ് എന്നിവരാണ് കൈക്കൂലി വാങ്ങിയത്. അഴിമതി വച്ചുപൊറിക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

കോട്ടയം സ്വദേശിയും മറ്റൊരു സ്‌കൂളിലെ അധ്യാപികയുമായ പരാതിക്കാരി കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സര്‍വീസ് കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് അപേക്ഷ നല്‍കിയിരുന്നു. താന്‍ ഇടപെട്ട് വേഗത്തില്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് പ്രധാനാധ്യാപകന്‍ പരാതിക്കാരിയെ സമീപിച്ചത്. ഓഫീസര്‍ക്ക് നല്‍കാന്‍ 10,000 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടു.

തുടര്‍ന്ന് അധ്യാപിക
Full Story
[6][7][8][9][10]
 
-->




 
Close Window