കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് യുകെ. 2023 ജൂലൈ 17 മുതല്‍, സ്റ്റുഡന്റ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറുന്നതിന് നിബന്ധന വരും. സ്‌കില്‍ഡ് വര്‍ക്കര്‍, ഗ്ലോബല്‍ ബിസിനസ്സ് മൊബിലിറ്റി, ഗ്ലോബല്‍ ടാലന്റ്, സ്‌കെയ്ല്‍ അപ്, സര്‍ക്കാര്‍ അംഗീകൃത എക്സ്ചേഞ്ച്, ക്രിയേറ്റീവ് വര്‍ക്കര്‍ റൂട്ട് തുടങ്ങിയ വിസയിലേക്ക് മാറല്‍ നിബന്ധനകള്‍ക്കു വിധേയമാകും.
2024 ജുനുവരി 1 മുതല്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ ആകില്ല. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തവര്‍ക്കും യു കെയി ജനിച്ച കുട്ടികള്‍ക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറല്‍ കോഴുസുകള്‍ എന്നിവയ്ക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ആശ്രിതരെ കൊണ്ടുവരാന്‍ കഴിയുക.
സ്റ്റുഡന്റ്സ് വിസയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍, അവരെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്ന കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍, ഡിഗ്രില്‍ തലത്ത്ലോ, ഉയര്‍ന്നതലത്തിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സെര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പില്‍ കോഴ്സ് പൂര്‍ത്തിയാകുന്ന തീയതിക്ക് മുന്‍പുള്ള ഒരു സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്. അതുമല്ലെങ്കില്‍, പി എച്ച് ഡി വിദ്യാര്‍ത്ഥികളാണെങ്കില്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് അവരുടെ പി എച്ച് ഡി കോഴ്സ് ആരംഭിച്ച് കഴിഞ്ഞ് 24 മാസങ്ങള്ക്കുള്ളില്‍ സ്റ്റാര്‍ട്ട് ഡേറ്റ് കാണിക്കരുത്.
നിലവില്‍ വര്‍ക്ക് പെര്‍മിറ്റിലുള്ള ആരുടെയെങ്കിലും ആശ്രിത പങ്കാളി ആകണമെങ്കിലും വിദ്യാര്‍ത്ഥികള്‍ ഈ നിബന്ധന പാലിച്ചിരിക്കണം. നിങ്ങള്‍ വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ അപേക്ഷിക്കുമ്പോള്‍ കോഴ്സ് പൂര്‍ത്തിയാക്കിയതായുള്ള സ്പോണ്‍സറുടെ സാക്ഷ്യപത്രം നല്‍കേണ്ടി വരും. |