Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
മതം
  10-12-2025
ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു

ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിരയും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ലണ്ടനിലെ തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ദേശവിളക്ക് നടത്തുന്നത്. അന്നേ ദിവസം തത്വമസി യുകെ, ശ്രീ ഗുരുവായൂരപ്പ സേവാ സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഉള്ള ഭജന. ഗുരുവായൂരപ്പ സേവാ സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി,ശേഷം പ്രതേക വഴിപാടായ നീരാഞ്ജനം, തുടര്‍ന്ന് ദീപാരാധന, പടിപൂജ, സമൂഹ ഹരിവരാസനവും ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. നീരാഞ്ജനം നടത്താന്‍ താത്പര്യമുള്ള ഭക്ത ജനങ്ങള്‍ സംഘടകരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സുരേഷ്

Full Story
  10-12-2025
ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ

ഇംഗ്ലണ്ടിലെ, ഹേവാര്‍ഡ്‌സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ഡിസംബര്‍ 13 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 11 വരെ ഹേവാര്‍ഡ്‌സ് ഹീത്തിലുള്ള സ്‌കെയ്ന്‍സ് ഹില്‍ മില്ലെനിയും വില്ലേജ് സെന്റെറില്‍ വച്ച് വിപുലമായ രീതിയില്‍ നടത്തപ്പെടുന്നു. അന്നേ ദിവസം തത്വമസി ഭജന്‍സ് യുകെ യുടെ നേതൃത്വത്തിലുള്ള അയ്യപ്പ നാമ സങ്കീര്‍ത്തനം, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിസ്വാരറുടെ കര്‍മികത്വത്തില്‍, ഗണേശ പൂജ, വിളക്ക്പൂജ, പടിപൂജ, പടിപ്പാട്ട്,നീരാഞ്ജനം, ഹരിവരാസനം, ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 07466396725, 07425168638, 07838708635

Full Story
  07-12-2025
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകരവിളക്ക് മഹോത്സവം ജനുവരി പത്തിന്
ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ മകരവിളക്ക് മഹോത്സവം ജനുവരി പത്തിന് ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടു മണി മുകല്‍ രാത്രി ഒന്‍പതു മണി വരെ ജൈന കമ്മ്യൂണിറ്റി സെന്ററിലാണ് മഹോത്സവം നടക്കുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക

ബുക്കിംഗ് ഫോമില്‍ കുടുംബ അര്‍ച്ചന, പറ വഴിപാട്, സംഭാവന സമര്‍പ്പിക്കല്‍ (കണിക്ക) എന്നിവ ഉണ്ടായിരിക്കുന്നതാണ്.


മഹോത്സവത്തിലെ പ്രധാന പരിപാടികള്‍

വിളംബര ഘോഷയാത്ര

മഹാഗണപതി പൂജ

അലങ്കാര പൂജ

വിളക്ക് പൂജ

പടി പൂജ

മഹാ ദീപാരാധന

ഒരു സംഗീത വഴിപാട് - തത്വമസി ഭജനകളുടെ ഭജന

ചിന്തു പാട്ട് - ജിഎംഎംഎച്ച്സി ചിന്തു ടീം

മാഞ്ചസ്റ്റര്‍ മേളത്തിന്റെ ചെണ്ട - ഭക്തിസാന്ദ്രമായ
Full Story
  25-11-2025
സൗത്താംപ്ടണ്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി അയ്യപ്പ പൂജ നടത്തി

നവംബര്‍ 22-ന് സൗത്താംപ്ടണ്‍ വേദിക് സൊസൈറ്റി ടെംപിള്‍ ഹാളില്‍ നടന്ന പൂജയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. മൂന്ന് മണിക്ക് ഗണപതി പൂജയോടെ തുടങ്ങിയ അയ്യപ്പ പൂജ ഭക്തര്‍ക്ക് ആഴത്തിലുള്ള ആത്മീയാനുഭവമായി. 'സ്വാമി ശരണം' എന്ന ഭക്തിനാദം നിറഞ്ഞ അന്തരീക്ഷത്തില്‍ നിരവധി കുടുംബങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. ഈ വര്‍ഷത്തെ പൂജയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകമായത് സദാനന്ദന്‍ നയിച്ച തത്വമസി ഭജന സംഘം അവതരിപ്പിച്ച ഭജനയായിരുന്നു. ഭക്തിഗാനങ്ങള്‍ ചടങ്ങിന് ദൈവികമായ ഭാവം നല്‍കി, പങ്കെടുത്തവരെ ആത്മീയതയില്‍ കൂടുതല്‍ ലയിപ്പിച്ചു. പൂജയുടെ കാര്‍മ്മികത്വം ശ്രീകാന്ത് നമ്പൂതിരി വഹിച്ചു. ചടങ്ങുകളുടെ ഭാഗമായി അര്‍ച്ചന, അഭിഷേകം, അയ്യപ്പ നാമജപം, പടിപൂജ, ഹരിവരാസനം എന്നിവയും നടന്നു. വേദിക് സൊസൈറ്റി

Full Story
  22-11-2025
ബര്‍മിംഗാം ബാലാജി ക്ഷേത്രാങ്കണത്തിലെ അയ്യപ്പ സന്നിധിയില്‍ ഡിസംബര്‍ ആറിന് യുകെ മലയാളി ഗായകരുടെ സംഗീതാര്‍ച്ചന

മലയാളം, തമിഴ്, ഹിന്ദി ഭക്തി ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ട് വൈകിട്ട് നാലു മണി മുതല്‍ എട്ടു മണിവരെ നീണ്ടു നില്‍ക്കുന്ന ഈ സംഗീതാര്‍ച്ചനയില്‍ യുകെയിലെ പ്രശസ്തരായ ഗായകര്‍ക്കൊപ്പം കീബോര്‍ഡിസ്റ്റ് മുകേഷ് കണ്ണന്‍, തബലിസ്റ്റ് സന്ദീപ്, വയലിനിസ്റ്റ് അക്ഷ കുമാര്‍ എന്നിവര്‍ നയിക്കുന്ന ഓര്‍ക്കസ്ട്രയും ചേരും. ഈ ഭക്തിഗാന സുധ ആസ്വദിക്കുന്നതിനായി യുകെയിലെ എല്ലാ അയ്യപ്പ ഭക്തരെയും ബാലാജി ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Full Story
  18-11-2025
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി മണ്ഡല - മകരവിളക്ക് ചിറപ്പ് മഹോത്സവം
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ നവംബര്‍ 17 തിങ്കളാഴ്ച മുതല്‍ 2026 ജനുവരി 14 ബുധനാഴ്ച വരെ മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവം. റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ വര്‍ഷത്തിലെ ഏറ്റവും പരിശുദ്ധമായ മണ്ഡല-മകരവിളക്ക് ചിറപ്പ് മഹോത്സവം 2025-2026 ഭക്തിപൂര്‍വ്വവും അനുഷ്ഠാനനിഷ്ഠയോടെയും ആചരിക്കാന്‍ ക്ഷേത്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

വര്‍ഷം 2020 മുതല്‍ ഓരോ മണ്ഡലകാലത്തും ഭക്തിപൂര്‍വ്വം നടത്തിവരുന്ന അയ്യപ്പന്‍ വിളക്ക് പൂജകളും, പ്രത്യേക അയ്യപ്പ പൂജകളും, ഈ വര്‍ഷവും നവംബര്‍ 17 മുതല്‍ ഭക്തിപൂര്‍വ്വം ആരംഭിക്കുന്നു.

മണ്ഡല മകരവിളക്ക് പൂജകള്‍ നവംബര്‍ 17 തിങ്കളാഴ്ച രാവിലെ 7:30 AM മുതല്‍, ശ്രീ മഹാഗണപതിയുടെ അനുഗ്രഹപ്രാപ്തിക്കായി നടക്കുന്ന ഗണപതി ഹോമത്തോടെ ആരംഭിക്കും. വൈകുന്നേരം 6:00 മുതല്‍ 9:00 വരെ
Full Story
  11-11-2025
റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ആന്തരിക സൗഖ്യ ധ്യാനം

റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് ഈമാസം 28 മുതല്‍ 30 വരെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. വിന്‍സന്‍ഷ്യന്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടറും അഭിഷിക്ത വചന പ്രോഘോഷകനുമായ ഫാ. ജോര്‍ജ്ജ് പനക്കലും റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ടും ധ്യാന ശുശ്രൂഷകനായ ഫാ. പോള്‍ പള്ളിച്ചന്‍കുടിയിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക. 28ന് വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ 30ന് ഞായറാഴ്ച്ച വൈകുന്നേരം നാലു മണി വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. താമസിച്ചുള്ള ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക് 27ന് വൈകുന്നേരം മുതല്‍ താമസം ഒരുക്കുന്നതാണ്. ത്രിദിന ധ്യാനത്തില്‍ പങ്കുചേരുന്നവര്‍ക്ക്

Full Story
  30-10-2025
യുകെ, യൂറോപ്പ് ആന്റ് ആഫ്രിക്ക ഡയസിസിലെ ഹോളി ഇന്നസെന്റ് ദേവാലയത്തില്‍ ഒവിബിഎസ്
യുകെ, യൂറോപ്പ് ആന്റ് ആഫ്രിക്ക ഡയസിസിലെ ഹോളി ഇന്നസെന്റ് ദേവാലയത്തില്‍ പതിവു പോലെ കുഞ്ഞുങ്ങളുടെ അവധിക്കാലത്ത് നടത്തിവരാറുള്ള ഒവിബിഎസ് വ്യാഴം, വെള്ളി, ശനി, ഞായര്‍ തീയതികളില്‍ നടത്തുന്നു. സണ്‍ഡേ സ്‌കൂള്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് തങ്കന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വികാരി ഫാ. മാത്യു പാലത്തിങ്കല്‍ ചിന്താവിഷയം അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ കണ്‍വീനേഴ്സ് ആയി ജോളി തോമസ്, മനോജ് കുര്യന്‍ എന്നിവര്‍ പ്രവര്‍ത്തിക്കും.
Full Story
[1][2][3][4][5]
 
-->




 
Close Window