Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2348 INR  1 EURO=109.0156 INR
ukmalayalampathram.com
Sun 19th Apr 2026
 
 
മതം
  Add your Comment comment
ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് സമാപനം.
Text By: UK Malayalam Pathram
സെവന്‍ത് ബീച്ചിലെ വില്ലേജ് ഹാളില്‍ നടന്ന പാരിഷ് ഡേയും 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനവും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഇടവക വിശ്വാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ഇടവക വികാരി റവ. ഫാ. സജി എബ്രഹാം കൊച്ചേത്ത്, റവ ഫാദര്‍ ജെറിന്‍ ടി രാജു, ട്രസ്റ്റി അപ്പൂ മണലിത്തറ, സെക്രട്ടറി ജോസഫ് , ആശംസകള്‍ ഏകി. പൊതുയോഗം പ്രത്യേകം തിരഞ്ഞെടുത്ത പ്രോഗ്രാം കോഡിനേറ്റര്‍മാരുടെയും( സുനോജ്, സജി, പ്രിന്‍സി, ജിപ്പു, രാജന്‍, വിനോദ്, ടിജൂ ) എക്സിക്യൂട്ടീവ് കമ്മിറ്റിയും അംഗങ്ങളുടെയും (സജി, ടിറ്റു,സുരേഷ്, സുനില്‍, ഹിന്ടോ) നേതൃത്വത്തിലാണ് വിജയകരമായി കൊണ്ടാടിയത്.


ബ്രിസ്റ്റോള്‍ ഹോളി ഫാമിലി കാത്തലിക് ദേവാലയത്തിലെ വികാരി റവറന്റ് ഫാദര്‍ സജി മാത്യു വിശിഷ്ടാതിഥിയായി ഉള്ള പൊതുസമ്മേളനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ നടന്ന വര്‍ണ്ണാഭമായ കലാപരിപാടികളും മാറ്റുകൂട്ടി.
 
Other News in this category

 
 




 
Close Window