|
ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഏഴു ദിവസത്തെ ബൈബിള്‍ പഠന ധ്യാനം ഈ വര്‍ഷം നവംബര്‍ 23 തിങ്കള്‍ മുതല്‍ 29 ഞായര്‍ വരെ നോര്‍ത്ത് വെയില്‍സിലെ കഫെന്‍ ലീ പാര്‍ക്കില്‍ നടത്തുന്നു.
ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തിലിനൊപ്പം ഒരാഴ്ച താമസിച്ചുള്ള ഈ ശുശ്രൂഷക്ക് താമസത്തിനും ഭക്ഷണത്തിനുമായുള്ള രജിസ്ട്രേഷന്‍ ഫീസ് 325 പൗണ്ടാണ്.
വചന പഠനത്തിന്റെ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും, കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഡിവൈന്‍ യു.കെ ഡയറക്ടര്‍ ഫാ. ജോസഫ് എടാട്ട് ശുശ്രൂഷകളില്‍ സഹായിക്കാന്‍ ഉണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക
സിജു സൈമണ്‍ 07983 556834
സ്ഥലത്തിന്റെ വിലാസം
Cefn Lea Christian Conference Centre, Dolfor, Newtown, Wales SY16 4AJ |