Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.6098 INR
ukmalayalampathram.com
Wed 18th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കൊച്ചി മേയര്‍ സ്ഥാനം രണ്ടു വനിതകള്‍ പങ്കിടും: വി.കെ മിനി മോളും ഷൈനി മാത്യുവും
Text By: UK Malayalam Pathram

കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കൊച്ചി മേയറാകില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയര്‍ പദം പങ്കിടും. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് മിനി മോള്‍ക്ക് അനുകൂലമായത്. ലത്തീന്‍ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നല്‍കാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ദീപ്തി മേരി വര്‍ഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതല്‍ മേയര്‍ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന പാര്‍ലമെന്റെ പാര്‍ട്ടി യോഗത്തില്‍ വികെ മിനി മോള്‍ക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. വികെ മിനി മോള്‍ക്ക് 17 പേര്‍ പിന്തുണ നല്‍കിയപ്പോള്‍ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്തി മേരി വര്‍ഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

 
Other News in this category

 
 




 
Close Window