ഇന്ത്യന്‍ ഹോക്കി താരം പി. ആര്‍. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആവേശോജ്വല സ്വീകരണം. തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് കോടി രൂപ പാരിതോഷികം മുഖ്യമന്ത്രി കൈമാറി. മാനവീയം വീഥിയില്‍ നിന്ന് ഘോഷയാത്രയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്. പാരിസ് ഒളിമ്പിക്‌സ്സില്‍ വെങ്കലനേട്ടം ആവര്‍ത്തിച്ചതിന് കേരളം നല്‍കുന്ന വലിയ സ്വീകരണമാണിത്.
തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും വെങ്കല മെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. മാനവീയം വീഥിയില്‍ നിന്ന് തുറന്ന ജീപ്പില്‍ ഘോഷയാത്രയായി ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്കെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും ചേര്‍ന്ന സ്വീകരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം കൈമാറി മുഖ്യമന്ത്രി. കൂടാതെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അഞ്ച് കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കിയ ഉത്തരവും വേദിയില്‍ കൈമാറി. |