|
കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍. കരിങ്കട വീട്ടില്‍ സാജു ആന്റണിയും (64) ഭാര്യ അനു (54), മകന്‍ സബിന്‍ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്താണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്.
മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്നും ഇത് കൊടുത്തുതീര്‍ക്കണമെന്നും ബന്ധുവിനെ ചുമതലപ്പെടുത്തുന്നതായി ആത്മഹത്യക്കുറിപ്പ് കിട്ടി. മാതാപിതാക്കളാണ് കത്ത് എഴുതിയതെന്നു കരുതുന്നു.
മാതാപിതാക്കളാണ് ആദ്യം ജീവനൊടുക്കിയതെന്നും ഇവര്‍ മരിച്ചുകിടക്കുന്നതുകണ്ട് സവിനും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. |