|
ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ് എം എ) രോഗം ബാധിച്ച കുട്ടികള്‍ക്ക് ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോയുടെ മരുന്ന് കൊടുക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസാണ് തന്നെ മന്ത്രിയാക്കിയത്. ഇടതുസര്‍ക്കാര്‍ കാലത്തേതു പോലെ സര്‍ജറിക്കൊപ്പം കത്രിക ഫ്രീയായി ഇട്ടു കൊടുക്കുന്ന പരിപാടി ഇപ്പോഴില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയ മുന്‍ ആരോഗ്യമന്ത്രിമാരെയും മുരളീധരന്‍ വിമര്‍ശിച്ചു.
സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടാത്ത വനിതകള്‍ ഇന്നലെ ഒരുമിച്ച് വന്നിരുന്നു എന്നായിരുന്നു പ്രതികരണം. ഒരു മന്ത്രിയുടെ കാലത്താണ് അണുബാധയുണ്ടായി കുട്ടികള്‍ മരിച്ചത്. മറ്റൊരു മന്ത്രിയുടെ കാലത്താണ് നിപ്പയില്‍ മനുഷ്യര്‍ മരിച്ചത്. മറ്റൊരു മന്ത്രി കിട്ടാത്ത അടി കിട്ടിയെന്ന് നുണ പറഞ്ഞവരാണെന്നും മന്ത്രി പറഞ്ഞു. |