|
|
|
|
|
| സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക് |
മൂന്നാര്‍: സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായി ബിജെപി ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തി. ബിജെപി നേതാക്കള്‍ വീട്ടിലെത്തി ചര്‍ച്ച നടത്തിയതായി എസ് രാജേന്ദ്രന്‍ തന്നെയാണ് വെളിപ്പെടുത്തിയത്. പി കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും ഫോണില്‍ സംസാരിച്ചു. നിലവില്‍ പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ സിപിഎം സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സിപിഎം സസ്പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് രാജേന്ദ്രന്‍ സൂചിപ്പിച്ചു. ബിജെപി നേതാക്കള്‍ വീട്ടിലെത്തിയ വിവരം എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചതാണ്. ഒരുമിച്ച് പോകണമെന്നാണ് സംസ്ഥാന സെക്രട്ടറി |
|
Full Story
|
|
|
|
|
|
|
| ലേബര്‍ പ്രമുഖ ബ്രാന്‍ഡിന്റേത്, എല്ലാം വ്യാജം |
മുംബൈ: മഹാരാഷ്ട്രയില്‍ പ്രമുഖ ബ്രാന്‍ഡിന്റെ പേരില്‍ വ്യാജ വെണ്ണ ഉണ്ടാക്കി വില്‍പ്പന നടത്തിയ ഫാക്ടറിയില്‍ റെയ്ഡ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫാക്ടറിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് ഫാക്ടറി ഉടമയെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. താനെ ഡോംബിവ്‌ലി ഏരിയയിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. വനസ്പതി, ശുദ്ധീകരിച്ച പാമോയില്‍, ഉപ്പ്, ഭക്ഷണത്തിന് നിറം നല്‍കുന്ന പദാര്‍ഥങ്ങള്‍, മറ്റ് ചേരുവകള്‍ എന്നിവ ചേര്‍ത്താണ് വ്യാജ വെണ്ണ നിര്‍മ്മിച്ചിരുന്നത്. വെണ്ണ കട്ടിയാക്കി ഫ്രീസറില്‍ സൂക്ഷിച്ച ശേഷം ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞ് പ്രമുഖ ബ്രാന്‍ഡിന്റെ പേരോടുകൂടിയാണ് വിപണിയില്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് പൊലീസ് അറിയിച്ചു. പ്രമുഖ |
|
Full Story
|
|
|
|
|
|
|
| ഓഡിറ്റ് നടത്തിയിട്ടില്ല, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദായനികുതി വകുപ്പ് പരിശോധന |
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. യാതൊരുവിധ ആസൂത്രണവുമില്ലാതെ വകുപ്പുകള്‍ സൃഷ്ടിച്ചാണ് സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നതെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിശ്വാസ്യത ഉറപ്പുവരുത്താതെ സൃഷ്ടിച്ച ഇത്തരം വകുപ്പുകള്‍ മൂലം അക്കൗണ്ടുകള്‍ പരിശോധിച്ച് ആദായനികുതി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോര്‍ഡ് ഫയലുകള്‍ നല്‍കുന്നില്ല. പ്രഥമദൃഷ്ട്യാ ലഭിച്ച തെളിവുകള്‍ അഴിമതിയ്ക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. |
|
Full Story
|
|
|
|
|
|
|
| എത്ര പാര്‍ട്ടി മാറി വന്നയാളാണ് മുരളിയേട്ടനെന്ന് പദ്മജ |
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് പദ്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു. ചില ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു. ഒന്നൊന്നര കൊല്ലമായി ആശുപത്രിയിലും മറ്റുമായി കിടപ്പിലായിരുന്നു. ആറുമാസം മാത്രമേ ആയിട്ടുള്ളൂ പുറത്തിറങ്ങിത്തുടങ്ങിയിട്ട്. ഇതെല്ലാം അറിയുന്ന സഹോദരന്‍ കെ മുരളീധരന്റെ വര്‍ക്ക് ഫ്രം ഹോം എന്ന പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചുവെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയത്തിനു വേണ്ടി സ്വന്തം പെങ്ങളെപ്പറ്റി ഇങ്ങനെയൊന്നും പറയരുത്. ബാക്കിയൊക്കെ പറഞ്ഞോട്ടെ, അതൊക്കെ ആളുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. കോണ്‍ഗ്രസില്‍ തുടരണില്ല എന്ന് നിശ്ചയിച്ചിരുന്നു. അതു തന്നു, ഇതു തന്നു |
|
Full Story
|
|
|
|
|
|
|
| വിമാനത്തില്‍ സിഗരറ്റ് വലിച്ചു, നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍ |
മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ സിഗരറ്റ് വലിച്ച 42കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിലെ ശുചിമുറിക്കുള്ളിലാണ് ഇയാള്‍ പുകവലിച്ചത്. സംഭവം അറിഞ്ഞയുടന്‍ ഇന്‍ഡിഗോ വിമാന ജീവനക്കാര്‍ ഇടപെട്ട് യാത്രക്കാരനെ തടഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനെ മുംബൈ പൊലീസിന് കൈമാറി.
വിമാനത്തിനുള്ളില്‍ സിഗരറ്റിന്റെ രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്‍ പുകവലിക്കുന്നതായി കണ്ടെത്തിയത്. ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 336 പ്രകാരം യാത്രക്കാരനെതിരെ കേസെടുത്തു. ഇയാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് |
|
Full Story
|
|
|
|
|
|
|
| സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിസി |
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സര്‍വകലാശാല നാലംഗ കമ്മീഷനെ നിയോഗിച്ചു. ഡീന്‍ എം കെ നാരായണന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ കാന്തനാഥന്‍ എന്നിവര്‍ക്ക് വീഴ്ച പറ്റിയോയെന്നാണ് കമ്മീഷന്‍ അന്വേഷിക്കുക. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് നിര്‍ദേശിച്ചിട്ടുള്ളത്. വൈസ് ചാന്‍സലറാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വിസി ഇരുവരോടും നേരത്തെ വിശദീകരണം തേടിയിരുന്നു.
വിവരം അറിഞ്ഞ ഉടന്‍ തന്നെ ഇടപെട്ടെന്നും, തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് ഇവര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ വിശദീകരണം |
|
Full Story
|
|
|
|
|
|
|
| കേരളത്തിന് ആശ്വാസം, 13000 കോടി കടമെടുക്കാന്‍ അനുവാദം |
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസം. 13,600 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി. കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ്, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി 26,000 കോടി കടമെടുക്കാന്‍ അനുമതി നല്‍കാന്‍ ഉത്തരവിടണമെന്നായിരുന്നു കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിലാണ് 13,600 കോടി കടമെടുക്കാന്‍ കോടതി അനുമതി. ബാക്കി തുക കടമെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരും കേരളവും തമ്മില്‍ |
|
Full Story
|
|
|
|
|
|
|
| ഇന്ദിരയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ |
കൊച്ചി: കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസാണ് ബന്ധുക്കളുടെ പക്കല്‍ നിന്നും മൃതശരീരം റോഡിലൂടെ വലിച്ചിഴച്ച് ആംബുലന്‍സില്‍ കയറ്റിക്കൊണ്ടു പോയത്. കോതമംഗലം ടൗണില്‍ നടന്നത് സ്വാഭാവിക പ്രതിഷേധം മാത്രമാണ്. പ്രതിഷേധിച്ച എറണാകുളം ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത രീതിയെന്താണ്. കൊലപാതകക്കേസിലെയും ക്രിമിനല്‍ കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്യുന്ന രീതിയിലല്ലേ, സമരസ്ഥലത്തു നിന്നും പിടിച്ചുകൊണ്ടു പോയത്. എന്തു കുറ്റമാണ് ചെയ്തത്. എന്തിനാണ്, സിനിമയില്‍ കാണുന്നതുപോലെ ഡിസിസി പ്രസിഡന്റ് ഷിയാസിനെ ഒന്നര മണിക്കൂര്‍ ജീപ്പില്‍ കറക്കിയത്. പ്രതിഷേധിച്ച എറണാകുളം ഡിസിസി |
|
Full Story
|
|
|
|
| |