Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.919 INR  1 EURO=106.1571 INR
ukmalayalampathram.com
Thu 18th Dec 2025
വാര്‍ത്തകള്‍
  04-02-2024
ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിച്ചു, ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

ചെന്നൈ: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല തട്ടിയെടുത്ത സംഭവത്തില്‍ തമിഴ്നാട് പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഇയാളുടെ പക്കല്‍ നിന്നു പൊള്ളാച്ചി പൊലീസ് പിടിച്ചെടുത്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ പൊള്ളാച്ചി ഓഫീസിലേക്കു മാറ്റം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച അവധിയിലായിരുന്ന ശബരിഗിരിയാണു(41) പിടിയിലായത്. മാക്കിനാംപട്ടി സായിബാവ കോളനിയിലെ മഹേശ്വരിയുടെ 4 പവന്‍ മാല, കോലാര്‍പട്ടി ചുങ്കത്തിലെ ഹംസവേണിയുടെ 2 പവന്‍ മാല തുടങ്ങിയവ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ശാന്തി തിയറ്ററിനു പിന്‍വശത്ത് ഓയില്‍ കാനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു

Full Story
  03-02-2024
തിരുവനന്തപുരം മെട്രൊ: പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോയുടെ ഡിപിആറിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി). കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡിഎംആര്‍സി ഉദ്യോസ്ഥരുമായി ചര്‍ച്ച നടത്തി കെഎംആര്‍എല്‍ അവര്‍ നല്‍കിയ വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്തു. ഇത് സര്‍ക്കാരിനെ അറിയിച്ചതിനു ശേഷമാകും അന്തിമ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുക. മെട്രോയുടെ ഒന്നാം ഘട്ടനിര്‍മ്മാണത്തിന്റെ ഡിപിആര്‍ പൂര്‍ണമായതായാണ് സൂചന.

രണ്ടാം ഘട്ടത്തിലെ വികസനത്തിന്റെ സാധ്യതകളുടെ പഠനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതുകൂടി പൂര്‍ത്തിയാക്കി, രണ്ടാഴ്ചയ്ക്കകം മെട്രോയുടെ ഡിപിആര്‍

Full Story
  03-02-2024
മാനന്തവാടിയില്‍ പിടികൂടിയ തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു

ബംഗളൂരു: വെള്ളിയാഴ്ച മാനന്തവാടിയില്‍ പിടികൂടി ഇന്ന് പുലര്‍ച്ചെ ബന്ദിപ്പൂര്‍ കാട്ടില്‍ വിട്ട തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞു. വനംമന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആന ചരിയാനുണ്ടായ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനുശേഷമാണ് വെള്ളിയാഴ്ച തണ്ണീര്‍ കൊമ്പനെ പിടികൂടിയത്. എലിഫന്റ് ആംബുലന്‍സില്‍ രാമപുരയിലെത്തിച്ച ശേഷം ആനയെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മാനന്തവാടി നഗരത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള കണിയാരത്തും പായോടും ഒറ്റയാനെത്തിയത്. എന്നാല്‍ ആന പ്രകോപനം സൃഷ്ടിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിരുന്നില്ല. ജനങ്ങള്‍ ആശങ്കയിലായതോടെ

Full Story
  03-02-2024
ഇറാഖിലും സിറിയയിലും അമേരിക്കയുടെ ആക്രമണം

വാഷിങ്ടണ്‍: ഇറാനെതിരെ തിരിച്ചടി തുടങ്ങി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും 85 കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തി. അമേരിക്കന്‍ സൈനികരെ അക്രമിച്ച കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അല്‍- മയാദിന് സമീപം നടന്ന ആക്രണത്തില്‍ ആറ് ഇറാന്‍ പോരാളികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഞായറാഴ്ച ജോര്‍ദനിലെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Full Story
  02-02-2024
വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു, തമിഴക വെട്രി കഴകം

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. വിജയ് ആണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രധാന ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ

Full Story
  02-02-2024
ഭവന വായ്പ മുടങ്ങി, വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടു, മനംനൊന്ത് യുവാവ് ജീവനൊടുക്കി

തൃശൂര്‍: സ്വകാര്യബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാഞ്ഞാണി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഷ്ണുവാണ് മരിച്ചത്. 26 വയസായിരുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് വീടുവയ്ക്കാനായി വിഷ്ണുവിന്റെ കുടുംബം കാഞ്ഞാണി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും എട്ടുലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. 8,74,000 രൂപ തിരിച്ചടയ്ക്കുകയും ചെയ്തതായി വിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

കോവിഡ് കാലത്തുള്‍പ്പടെ തിരിച്ചടവ് മുടങ്ങിയതോടെ ആറ് ലക്ഷം രൂപ കുടിശികയായി. കുടിശ്ശിക തുക അടയ്ക്കാനായി നിരന്തരമായി ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടതായും ഇന്ന് വീട് ഒഴിയാനും താക്കോല്‍ കൈമാറണമെന്നും ബാങ്ക് പ്രതിനിധി അറിയിച്ചിരുന്നതായും

Full Story
  02-02-2024
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മഞ്ജുവാര്യരും?

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള ശ്രമങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ കടന്നു. കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വിജയിപ്പിക്കണമെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ധാരണയായത്. ഇതു പ്രകാരം എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് പാര്‍ട്ടി. ചാലക്കുടിയില്‍ സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ആലോചനകളുള്ളതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സിനിമാനടന്‍ ഇന്നസെന്റിനെ മത്സരിപ്പിച്ച് സിപിഎം ചാലക്കുടി മണ്ഡലത്തില്‍

Full Story
  01-02-2024
ആദായനികുതി പരിധിയില്‍ മാറ്റമില്ല, വന്‍ പ്രഖ്യാപനങ്ങളില്ലാതെ ബജറ്റ്

ന്യൂഡല്‍ഹി: ആദായനികുതി പരിധിയില്‍ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. നിലവിലെ ആദായനികുതി പരിധി നിലനിര്‍ത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു കോടി വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുന്ന സാഹചര്യം ഒരുക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായാണ് ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഇതുവഴി ഓരോ വീടിനും പ്രതിമാസം 18000 രൂപ വരെ ലാഭിക്കാന്‍ സാധിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. വരുന്ന

Full Story
[250][251][252][253][254]
 
-->




 
Close Window