|
|
|
|
|
| ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ വധം: 15 പ്രതികള്‍ക്കും വധശിക്ഷ |
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷര്‍നാസ് അഷ്റഫ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതികളെല്ലാം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി |
|
Full Story
|
|
|
|
|
|
|
| ഫാമിലി വിസയില്‍ കുവൈറ്റിലേക്ക് മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാന്‍ സാധിക്കില്ല |
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് ഫാമിലി വിസയില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും കൊണ്ടുവരാനാകില്ലെന്ന് അധികൃതര്‍. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കള്‍ എന്നിവര്‍ക്കു മാത്രമായി വിസ പരിമിതപ്പെടുത്തിയത് മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് തിരിച്ചടിയാണ്. പുതിയ നിബന്ധനകള്‍ പ്രകാരം പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ക്ക് അപേക്ഷകള്‍ നല്‍കി തുടങ്ങാം. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്. കുടുംബ വിസാ നടപടികള്‍ പുനരാരംഭിക്കുന്നതായി വ്യാഴാഴ്ച ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
പരിഷ്‌കരിച്ച വീസ നിയമം പ്രാബല്യത്തിലായതിന്റെ |
|
Full Story
|
|
|
|
|
|
|
| കേന്ദ്രഫണ്ട് ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും |
തിരുവനന്തപുരം: കേന്ദ്രഫണ്ട് ലഭിച്ചാല്‍ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. പെന്‍ഷന്‍ കമ്പനിയെപ്പോലും കേന്ദ്രം മുടക്കി. കേന്ദ്രം വെട്ടിയ 57400 കോടി രൂപ ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. യുഡിഎഫിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സമരം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരിനെതിരെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ കുടിശിക രണ്ടു തവണയും കൊടുത്തു തീര്‍ത്തത് പിന്നീടു |
|
Full Story
|
|
|
|
|
|
|
| ഇലോണ്‍ മസ്‌കിനെ പിന്തള്ളി അതിസനമ്പന്ന പട്ടികയില്‍ ഇടംപിടിച്ച് ബെര്‍ണാഡ് അര്‍ണോള്‍ട് |
ന്യൂഡല്‍ഹി: ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോള്‍ട് . ലൂയിസ് വട്ടോണ്‍, ഡിയോര്‍, ടിഫാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്പനിയായ എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമാണ് ബെര്‍ണാഡ്. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം ബെര്‍ണാഡ് അര്‍ണോള്‍ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവോടെ 207.6 ബില്യണ്‍ ഡോളറായി വളര്‍ന്നു.
മസ്‌കിന്റെ 13 ശതമാനം ഓഹരികള്‍ ഇടിഞ്ഞു, ഇത് മസ്‌കിന് 18 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. ടെസ്ലയുടെ 586.14 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡിയോര്‍, ബള്‍ഗാരി, |
|
Full Story
|
|
|
|
|
|
|
| അനധികൃത സ്വത്ത് സമ്പാദനം: യൂറോളജി വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു |
കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2013 മുതല്‍ 2018 വരെ അദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. |
|
Full Story
|
|
|
|
|
|
|
| ഓന്തിനെപ്പോലെ നിറം മാറുന്നവനാണ് നിതീഷ് കുമാറെന്ന് കോണ്‍ഗ്രസ് |
ന്യൂഡല്‍ഹി: ബിജെപി സഖ്യത്തിലേക്ക് പോയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. ഇന്ത്യ മുന്നണി ശക്തമാണ്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും ജയ്റാം രമേശ് പറഞ്ഞു. മുന്നോട്ടുള്ള യാത്രയില്‍ സ്പീഡ് ബ്രേക്കറുകള്‍ പതിവാണ്. നിതീഷിന്റെ രാജി ഒരു സ്പീഡ് ബ്രേക്കര്‍ പോലെ മാത്രമേ പരിഗണിക്കുന്നുള്ളൂ. ഡിഎംകെ, എന്‍സിപി, സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയെല്ലാം ഒറ്റക്കെട്ടായി തന്നെ ബിജെപിയെ നേരിടുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.
നിതീഷ് ബിജെപിക്കൊപ്പം പോകുമെന്ന് അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ |
|
Full Story
|
|
|
|
|
|
|
| ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി |
കൊച്ചി: ഇടുക്കി പൂപ്പാറയിലെ 56 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. പുഴ, റോഡ്, പുറമ്പോക്കു ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെയാണ് നടപടി. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. 2022 ബിജെപി പ്രാദേശിക നേതൃത്വം മേഖലയിലെ രണ്ട് കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 56 ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയത്. പന്നിയാര്‍ പുഴയോട് ചേര്‍ന്ന് നിരവധി കെട്ടിടങ്ങളും വ്യാപാര സ്ഥാപനങ്ങളും |
|
Full Story
|
|
|
|
|
|
|
| റോഡപകടം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി, അതേസ്ഥലത്ത് വാഹനാപകടത്തില്‍ മരിച്ച് കന്യാസ്ത്രീ |
കണ്ണൂര്‍ : കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു. പൂവം സെന്റ് മേരീസ് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറായിരുന്ന സിസ്റ്റര്‍ സൗമ്യയാണ് (58)മരിച്ചത്. മുന്നറിയിപ്പുകള്‍ അധികൃതര്‍ അവഗണിച്ചതാണ് സിസ്റ്റര്‍ സൗമ്യയുടെ ജീവനെടുത്തതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സിസ്റ്ററിന്റെ മരണത്തിന് പിന്നാലെ തളിപ്പറമ്പ്- ആലക്കോട് റോഡിലെ പൂവത്ത് അപകടം നടന്നയിടത്ത് പൊലീസ് ഒരു ബാരിക്കേഡ് സ്ഥാപിച്ചു.
തൊട്ടടുത്ത പളളിയിലേക്ക് പോകാന്‍ കോണ്‍വെന്റിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്. കോണ്‍വെന്റും സ്‌കൂളുമുളള ഭാഗത്ത് അപകടങ്ങള്‍ |
|
Full Story
|
|
|
|
| |