Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
ഫ്‌ളോറിസ് കൊടുങ്കാറ്റില്‍ മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം
reporter

എഡിന്‍ബറോ/മാഞ്ചസ്റ്റര്‍: 'ഫ്‌ലോറിസ്' ചുഴലിക്കാറ്റില്‍ സ്‌കോട്ലന്‍ഡില്‍ പത്തനംതിട്ട സ്വദേശിനിക്ക് ദാരുണാന്ത്യം. യുകെയിലെ മാഞ്ചസ്റ്ററിലെ വിഗനില്‍ മകളെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ എത്തിയ മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശിനി ശോശാമ്മ ഏബ്രഹാം (71) ആണ് മരിച്ചത്. നഴ്‌സായ മകള്‍ ലിജോ റോയിയെ സന്ദര്‍ശിക്കാന്‍ ഭര്‍ത്താവ് വി. എ. ഏബ്രഹാമിനൊപ്പം എത്തിയതായിരുന്നു ശോശാമ്മ. അവധിക്കാലമായതിനാല്‍ സ്‌കോട്ലന്‍ഡിലെ എഡിന്‍ബറോ സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടം. എഡിന്‍ബറോയിലെത്തി കാറില്‍ നിന്നിറങ്ങി ജാക്കറ്റ് ധരിക്കുന്നതിനിടെ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ശോശാമ്മ പിന്നോട്ട് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ എഡിന്‍ബറോ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അപകടവിവരം അറിഞ്ഞ് യുഎസിലുള്ള മകള്‍ ലേഖയും ഭര്‍ത്താവ് റിജോയും സ്‌കോട്‌ലന്‍ഡില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ എഡിന്‍ബറോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ലോക കേരള സഭാംഗം കുര്യന്‍ ജേക്കബ് എന്നിവരുടെ സഹായത്തോടെ പുരോഗമിക്കുന്നു. ചെങ്ങരൂര്‍ വടക്കേക്കര കുടുംബാംഗമാണ് ശോശാമ്മ. മക്കള്‍: ലിജോ റോയി, ലേഖ റിജോ (യുഎസ്), ലിറ്റി ജിജോ (മുണ്ടക്കയം), ലിജു ഏബ്രഹാം(പരേതന്‍). മരുമക്കള്‍: റിജോ (യുഎസ്), റോയി ഉമ്മന്‍ (യുകെ), ജിജോ, ലിജി.

 
Other News in this category

 
 




 
Close Window