Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
UK Special
  13-01-2024
എന്‍എച്ച്എസ് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വിട്ടയച്ച ആയിരക്കണക്കിന് രോഗികള്‍ തിരികെ എത്തിയതായി റിപ്പോര്‍ട്ട്

ലണ്ടന്‍: എന്‍എച്ച്എസ് മാനസികാരോഗ്യ ആശുപത്രികളില്‍ നിന്ന് വിട്ടയച്ച ആയിരക്കണക്കിന് രോഗികളെ വീണ്ടും തിരികെ പ്രവേശിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മോശം പരിചരണത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നതാണ് പ്രസ്തുത സംഭവങ്ങള്‍ എന്ന വിമര്‍ശനവും ഒരു വശത്തുകൂടി ശക്തമാകുകയാണ്. രോഗം ഭേദമാകാതെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നത് കടുത്ത പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. രോഗം പൂര്‍ണമായും ഭേദമാകാത്ത പലരും ആക്രമണ മനോഭാവവും കടുത്ത ആത്മഹത്യാ പ്രവണതയും കാണിക്കുന്നവരാണ്. ഇത് അവരുടെ കുടുംബത്തിലും സമൂഹത്തിലും കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതയുണ്ട്.
Full Story

  13-01-2024
യുകെയില്‍ ശക്തമായ മഞ്ഞുവീഴ്ച: താപനില മൈനസ് അഞ്ചിലേക്ക്

ലണ്ടന്‍: വീക്കെന്‍ഡിലും, അടുത്ത ആഴ്ചയിലേക്കും മഞ്ഞ്, ഐസ് എന്നിവ മൂലമുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. യാത്രകള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടുമെന്ന് സൂചിപ്പിക്കുന്ന അലേര്‍ട്ടുകള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നോര്‍ത്തേണ്‍ സ്‌കോട്ട്ലണ്ടിലെ ഭാഗങ്ങളാണ് കവര്‍ ചെയ്യുന്നത്. തിങ്കളാഴ്ചയിലേക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിനായി മറ്റൊരു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ചില റോഡുകളും, റെയില്‍വെ ലൈനുകളും കാലാവസ്ഥയില്‍ ബാധിക്കപ്പെടുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. ട്രീറ്റ് ചെയ്യാത്ത റോഡുകളിലും, നടപ്പാതകളിലും, സൈക്കിള്‍ പാതകളിലും ഐസ് പാച്ചുകളും രൂപപ്പെടും.

ഐസ് നിറഞ്ഞ ഇടങ്ങളില്‍ തെന്നിവീണ്

Full Story
  13-01-2024
ഹൊറിസണ്‍ വ്യാജ കേസ്: നഷ്ടപരിഹാരം നല്‍കുന്ന രീതി പോസ്റ്റ് ഓഫിസിന്റെ അന്ത്യം കുറിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: സബ് പോസ്റ്റ്ഓഫീസര്‍മാരെ വ്യാജ പ്രതികളാക്കിയ കേസില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ടാക്സ് ഇളവ് തേടുന്നത് പോസ്റ്റ് ഓഫീസിന് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍. 100 മില്ല്യണ്‍ നികുതി ബില്ലിന് പുറമെ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടല്‍ ഭീഷണിയും നേരിടേണ്ടി വരുമെന്നാണ് ടാക്സ് വിദ്ഗധരുടെ മുന്നറിയിപ്പ്. നഷ്ടപരിഹാരങ്ങള്‍ നല്‍കുന്നതിനായി പോസ്റ്റ് ഓഫീസ് 934 മില്ല്യണ്‍ പൗണ്ട് ടാക്സ് ഇളവാണ് നേടിയത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ടാക്സ് പോളിസി അസോസിയേറ്റ്സ് മേധാവി ഡാന്‍ നെയ്ഡിലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഫുജിട്സു അക്കൗണ്ടില്‍ സോഫ്റ്റ്വെയറിലെ വീഴ്ചകളാണ് ബ്രാഞ്ചുകളില്‍ നിന്നും പണം നഷ്ടമാകുന്നതായി

Full Story
  12-01-2024
ലോകത്ത് ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നാലാം സ്ഥാനത്ത്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ യുകെ ഇക്കഴിഞ്ഞ വര്‍ഷം നാലാംസ്ഥാനത്ത്. ബ്രിട്ടന്റെ പൗരന്‍മാര്‍ക്ക് ബെല്‍ജിയം, ലക്സംബര്‍ഗ്, നോര്‍വെ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം 191 രാജ്യങ്ങളില്‍ വിസയില്ലാതെ യാത്ര ചെയ്യാം. ഓസ്ട്രേലിയയും ആറാം സ്ഥാനം നിലനിര്‍ത്തി, 189 രാജ്യങ്ങളിലേക്കാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുക.ഈ വര്‍ഷം നാല് ഇയു അംഗരാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ എന്നിവര്‍ ലോകത്തിലെ അതിശക്തമായ പാസ്പോര്‍ട്ടുകളില്‍ ഇടംപിടിച്ചു. ഇവിടുത്തെ പൗരന്‍മാര്‍ക്ക് ലോകത്തിലെ 227 രാജ്യങ്ങളില്‍ 194 ഇടങ്ങളിലേക്കും വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നതാണ് ഗുണം.


188 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ യുഎസ് പാസ്പോര്‍ട്ട് അംഗീകാരം നല്‍കുന്നു. 2014-ല്‍
Full Story
  12-01-2024
എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ക്കെതിരേ ബിബിസി റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയിലെ പ്രമുഖ എന്‍എച്ച്എസ് ആശുപത്രികളിലും രോഗികളെ ചികില്‍സിക്കുന്നതിനുള്ള പോരായ്മ ചൂണ്ടിക്കാട്ടിയുള്ള ബിബിസി റിപ്പോര്‍ട്ട് പുറത്ത്. 20 വര്‍ഷത്തെ റെക്കോര്‍ഡുകള്‍ വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ വടക്കന്‍ അയര്‍ലന്‍ഡും വെയില്‍സും ഫോര്‍ ഹവര്‍ ആക്‌സിഡന്റ് ആന്‍ഡ് എമെര്‍ജന്‍സി(എ&ഇ) ടാര്‍ഗറ്റ് ഒരിക്കല്‍ പോലും നിറവേറ്റിയിട്ടില്ലെന്ന് കണ്ടെത്തി. ഇത് അപകട-അടിയന്തര സഹായങ്ങള്‍ക്കായി പ്രവേശിക്കുന്ന രോഗികള്‍ ചികിത്സയ്ക്കായും മറ്റും നാല് മണിക്കൂറില്‍ കൂടുതല്‍ കാത്തിരിക്കാതിരിക്കാനായി നടപ്പാക്കിയ നിയമമാണ്. എ&ഇ, ക്യാന്‍സര്‍, പ്ലാന്‍ഡ് കെയറിനുള്ള കാത്തിരുപ്പ് സമയം എന്നിവ ഉള്‍ക്കൊള്ളുന്ന മൂന്ന് പ്രധാന ലക്ഷ്യങ്ങളാണ്

Full Story
  12-01-2024
വികസിത രാജ്യങ്ങളിലെ കാന്‍സര്‍ അതിജീവന നിരക്കില്‍ യുകെ ഏറെ പിന്നില്‍

ലണ്ടന്‍: വികസിത രാജ്യങ്ങളിലെ കാന്‍സര്‍ അതിജീവന നിരക്കില്‍ യു കെ ഏറെ പിന്നില്‍. ഏറ്റവും ഗുരുതരമയ കാന്‍സര്‍ ബാധിച്ചവരില്‍ 16 ശതമാനം പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തിലേറെ കാലം ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലെസ്സ് സര്‍വൈവബിള്‍ കാന്‍സര്‍ ടാസ്‌ക്‌ഫോഴ്‌സ് നടത്തിയ പഠനത്തില്‍ കണ്ടത് കരള്‍, മസ്തിഷ്‌കം, ഈസൊഫാഗല്‍ പാന്‍ക്രിയാറ്റിക്, ആമാശയം കാന്‍സറുകളാണ് അതിജീവന നിരക്കില്‍ എറ്റവും പുറകിലെന്നും കണ്ടെത്തി. കൊറിയ, ബെല്‍ജിയം, അമേരിക്ക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥനങ്ങളിലെത്തിയ കാന്‍സര്‍ അതിജീവനലിസ്റ്റില്‍, പൊതുവെ 27-ാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് ബ്രിട്ടന് കഴിഞ്ഞത്. ഓരോ വര്‍ഷവും 90,000 പേരില്‍ കാന്‍സര്‍

Full Story
  12-01-2024
മാര്‍ക്ക് കുറഞ്ഞാലും വിദേശ വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി യോര്‍ക്ക് യൂണിവേഴ്‌സിറ്റി

ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള മിനിമം മാര്‍ക്ക് യോഗ്യതകളില്‍ കുറവ് വരുത്തി യോര്‍ക്ക് യൂണിവേഴ്സിറ്റി. സാമ്പത്തിക വെല്ലുവിളി മറികടക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളെ ആശ്രയിക്കാതെ മറ്റ് വഴികളില്ലാത്തതിന്റെ പേരിലുള്ള നീക്കത്തില്‍ യുകെയിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും പുറത്താകുമെന്നാണ് ഇപ്പോള്‍ ആശങ്ക. എ-ലെവലില്‍ ബിബിസി ഗ്രേഡുകള്‍ക്ക് തുല്യമായ കുറഞ്ഞ മാര്‍ക്ക് ലഭിച്ചാലും ഉയര്‍ന്ന ഫീസ് നല്‍കുന്ന വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുമെന്നാണ് റസല്‍ ഗ്രൂപ്പ് യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപനം. അതേസമയം ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് എ*എഎ മുതല്‍ ബിബിബി വരെ സ്‌കോര്‍ ലഭിച്ചാല്‍ മാത്രമാണ് ഇവിടെ പ്രവേശനം

Full Story
  12-01-2024
തുടര്‍ച്ചയായ രണ്ടാം മാസവും എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റില്‍ ഇടിവ്

ലണ്ടന്‍: എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളുടെ ശരിയായ കണക്കെടുപ്പ് ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കൈവിട്ട തോതില്‍ അപ്പോയിന്റ്മെന്റുകളും, ഓപ്പറേഷനുകളും റദ്ദാക്കേണ്ടി വന്നതായി പ്രാഥമിക വിവരങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ വേഗത കുറയ്ക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതിനിടയിലാണ് നവംബറില്‍ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന് നീളം കുറഞ്ഞതായി കണക്കുകള്‍ പുറത്തുവരുന്നത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് കാത്തിരിപ്പ് പട്ടികയില്‍ ഈ കുറവ് രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും രോഗികള്‍ക്ക് ലഭിക്കുന്ന പരിചരണം ഇപ്പോഴും അസ്വീകാര്യമായ

Full Story
[541][542][543][544][545]
 
-->




 
Close Window