|
യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്' (Toxic) എന്ന ചിത്രത്തിന്റെ ടീസറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശക്തമായ മറുപടിയുമായി റിമ കല്ലിങ്കല്‍ രംഗത്ത്. ടീസറിലെ രംഗങ്ങളെ ചൊല്ലിയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെയാണ് റിമയുടെ പ്രതികരണം.
''സ്ത്രീകളുടെ ആനന്ദം, സമ്മതം (Consent), സ്ത്രീകള്‍ സിസ്റ്റങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ആളുകള്‍ ഇപ്പോഴും തലപുകഞ്ഞ് ആലോചിക്കുമ്പോള്‍, ഞാന്‍ ഇവിടെ 'ചില്ല്' ചെയ്യുന്നു.....
തന്റെ പുതിയ ഇന്‍സ്റ്റാഗ്രാം വീഡിയോയിലാണ് റിമ കല്ലിങ്കല്‍ കുറിക്കു കൊള്ളുന്ന ഈ വരികള്‍ പങ്കുവെച്ചിരിക്കുന്നത്...
ഗീതുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള റിമയുടെ ഈ നിലപാട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്....
'പ്രശ്‌നം നിങ്ങളുടെ സദാചാരബോധത്തിനാണ്'' എന്നാണ് റിമ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. |