|
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് നാട്ടിലേക്ക് കടന്ന യുവാവ് ഇന്ത്യയില്‍ പുതിയ ജീവിതം തുടങ്ങിയതായി റിപ്പോര്‍ട്ട്. പങ്കജ് ലാംബ എന്ന 24 കാരനാണ് മുന്‍ കാമുകി മധു പാണ്ഡെയുമൊത്ത് ജീവിക്കാന്‍ ഭാര്യ ഹര്‍ഷിത ബ്രെല്ലയെ കൊലപ്പെടുത്തിയത്. ലണ്ടനില്‍ കാറില്‍ യുവതിയുടെ മൃതദേഹം കണ്ടുകിട്ടും മുമ്പ് ഇയാള്‍ ഇന്ത്യയിലേക്ക് മുങ്ങിയിരുന്നു.
നോര്‍ത്താംപ്ടണ്‍ കോര്‍ബിയയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ നവംബര്‍ 10നാണ് ബ്രെല്ലയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ഒരു കാറിന്റെ ബൂട്ടില്‍ ഒളിപ്പിച്ച് പിറ്റേന്ന് കാര്‍ ഇല്‍ഫോര്‍ഡില്‍ ഉപേക്ഷിച്ചു. അടുത്ത ദിവസം ലാംബ മുംബൈയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ കയറി മുംബൈയില്‍ നിന്ന് ഡല്‍ഹിയിലെത്തി സ്വന്തം നാടായ ഗുഡ്ഗാവിലെക്ക് പോയി. അവിടെ മുന്‍ കാമുകിയേയും 11വയസുള്ള മകളേയും കണ്ടെത്തി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്പായില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ലാംബ, മധു പാണ്ഡെയെ കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു മധു പാണ്ഡെ ആ സമയത്ത്. പിന്നീട് 2023 ല്‍ ആണ് ഇയാള്‍ ഹര്‍ഷിത ബ്രെല്ലയെ വിവാഹം കഴിക്കുന്നത്.
ബ്രെല്ലയുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച് ഇയാള്‍ കാമുകിയുടെ ഇന്ത്യയിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് സംശയിക്കുന്നുണ്ട്. കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുന്‍പ് ഹര്‍ഷിത ബ്രെല്ല ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കീയിരുന്നു. തന്റെ ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഭര്‍ത്താവ് നിര്‍ബന്ധപൂര്‍വ്വം ഏറ്റെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു. |