ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങളുടെ ആവേശം നിറഞ്ഞിരിക്കെ, വടക്കന്‍ അയര്‍ലന്‍ഡില്‍ ഈ വര്‍ഷത്തെ ആദ്യത്തെ 'ക്രിസ്മസ് അതിഥി' എത്തിയത് ഒരു മലയാളി കുടുംബത്തിലേക്ക്.
തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനു മാത്യുവിന്റെയും ജസ്‌ന ആന്റണിയുടെയും മകളായ മീര മരിയ മനുയാണ് ഡിസംബര്‍ 25-ന് പുലര്‍ച്ചെ 12.25-ന് ജനിച്ച് 'ക്രിസ്മസ് ബേബി'യായി മാറിയത്. ബെല്‍ഫാസ്റ്റിന് സമീപമുള്ള ഡണ്ടൊണാള്‍ഡിലെ അള്‍സ്റ്റര്‍ ആശുപത്രിയിലാണ് മീറയുടെ ജനനം.
സൗത്ത് ഈസ്റ്റേണ്‍ ട്രസ്റ്റിലെ ഈ വര്‍ഷത്തെ ആദ്യത്തെ കുഞ്ഞായി മീറയെ ആശുപത്രി അംഗങ്ങളും ട്രസ്റ്റ് അധികൃതരും ചേര്‍ന്ന് വലിയ വരവേല്‍പ്പോടെ സ്വീകരിച്ചു. 2025 ഡിസംബര്‍ 29-നാണ് ജസ്‌നയ്ക്ക് പ്രസവ തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 24-ാം തീയതി അര്‍ദ്ധരാത്രിയോടെ ജസ്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കെയര്‍ അസിസ്റ്റന്റും നഴ്‌സിങ് വിദ്യാര്‍ഥിനിയുമായ ജസ്‌ന (32)യും മനുവും ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മീറ. മഞ്ഞുവീഴുന്ന അയര്‍ലന്‍ഡ് നഗരത്തിന് ക്രിസ്മസ് പുലരിയില്‍ ലഭിച്ച ഏറ്റവും മനോഹരമായ വാര്‍ത്തകളിലൊന്നായി മീറയുടെ ജനനം മാറി. ആശുപത്രി മുഴുവന്‍ ആഘോഷമാക്കിയ ഈ സന്തോഷവാര്‍ത്ത പിന്നീട് ബെല്‍ഫാസ്റ്റിലെ മാധ്യമങ്ങളും ഏറ്റെടുത്തു