Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
സിനിമ
  Add your Comment comment
നിവിന്‍ പോളി നായകനാകുന്ന 'ബേബി ഗേള്‍' ഈ മാസം റിലീസിനെത്തും
Text By: UK Malayalam Pathram
നിവിന്‍ പോളിയുടെ നായകനാകുന്ന 'ബേബി ഗേള്‍' ഈ മാസം റിലീസിനെത്തും




നിവിന്‍ പോളി, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബോബി സഞ്ജയ്, അരുണ്‍ വര്‍മ്മ ഈ ഗംഭീര കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണിത്. 'സര്‍വ്വംമായ 'എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന നിവിന്‍ പോളി ചിത്രം കൂടിയാണ് 'ബേബി ഗേള്‍'.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് സനല്‍ മാത്യു എന്ന കഥാപാത്രമായാണ് നിവിന്‍ പോളി ചിത്രത്തില്‍ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന 'ബേബി ഗേള്‍' അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കുന്നത്. റിയല്‍ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പോയാണ് ഈ ചിത്രം. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളില്‍ ലൈവ് ലൊക്കേഷന്‍ ഷൂട്ടുകള്‍ ആയിരുന്നു മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകളെല്ലാം ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാകും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. ചിത്രത്തില്‍ നായികയായി എത്തുന്നത് ലിജോ മോള്‍ ആണ്. സംഗീത് പ്രതാപും അഭിമന്യു തിലകനും മുഖ്യ വേഷങ്ങള്‍ ചെയ്യുന്നു. ജനിച്ച് നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് പ്രധാന കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍, ജാഫര്‍ ഇടുക്കി, മേജര്‍ രവി, പ്രേം പ്രകാശ്, നന്ദു, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി,ജോസുകുട്ടി, അതിഥി രവി, ആല്‍ഫി പഞ്ഞിക്കാരന്‍, മൈഥിലി നായര്‍എന്നിങ്ങനെ ഒരു ഗംഭീര താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരന്‍, സംഗീതം - സാം.സി എസ്, കോ-പ്രൊഡ്യൂസര്‍ - ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സന്തോഷ് കൃഷ്ണന്‍, നവീന്‍. പി. തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍ - അഖില്‍ യശോധരന്‍, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യും - മെല്‍വി. ജെ, മേക്കപ്പ് -റഷീദ് അഹമ്മദ്, സ്റ്റണ്ട് വിക്കി . സൗണ്ട് മിക്‌സ് -ഫസല്‍ എ ബെക്കര്‍. സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ. സൗണ്ട് റെക്കോര്‍ഡിസ്റ്റ്- ഗായത്രി എസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുകു ദാമോദര്‍, നവനീത് ശ്രീധര്‍, അഡ്മിനിസ്ട്രേഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- ബബിന്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, പി ആര്‍ ഓ- മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -പ്രേംലാല്‍ പട്ടാഴി, ടൈറ്റില്‍ ഡിസൈന്‍ -ഷുഗര്‍ കാന്‍ഡി, പബ്ലിസിറ്റി ഡിസൈന്‍ -യെല്ലോ ടൂത്ത്‌സ്, മാര്‍ക്കറ്റിംഗ് -ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റ്, അഡ്വര്‍ടൈസിംഗ് കണ്‍സള്‍ട്ടന്റ് - ബ്രിങ്‌ഫോര്‍ത്ത്, തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ബേബി ഗേള്‍' ജനുവരിയില്‍ തീയേറ്ററുകളില്‍ എത്തും.
 
Other News in this category

 
 




 
Close Window