|
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 98,200 രൂപയും ഗ്രാമിന് 12,275 രൂപയുമാണ് ഇന്നത്തെ നിരക്ക്. നിലവില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 13,391 രൂപയും, പവന് 1,07,128 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,043 രൂപയും പവന് 80,344 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 210 രൂപയും കിലോഗ്രാമിന് 2,10,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. |