Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി; പുതുവര്‍ഷ സമ്മാനമായി സര്‍വീസ് തുടങ്ങും
Text By: UK Malayalam Pathram
ഇന്ത്യയില്‍ 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി, ഇന്റര്‍-സിറ്റി യാത്രയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയില്‍ ലോകോത്തര ഹൈ സ്പീഡ് റെയില്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) ഇടനാഴി ഘട്ടം ഘട്ടമായി ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വൈഷ്ണവ് പറഞ്ഞു. സൂറത്ത് മുതല്‍ ബിലിമോറ വരെ - ആദ്യ ഭാഗം തുറക്കും. വാപ്പി മുതല്‍ സൂററ്റ് വരെ - അടുത്ത ഘട്ടം. വാപ്പി മുതല്‍ അഹമ്മദാബാദ് വരെ - മൂന്നാം ഘട്ടം. താനെ മുതല്‍ അഹമ്മദാബാദ് വരെ - തുടര്‍ന്നുള്ള ഘട്ടം. മുംബൈ മുതല്‍ അഹമ്മദാബാദ് വരെ - അവസാന ഭാഗം. എന്നാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window