Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ടെസ്റ്റ് നടത്തിയപ്പോള്‍ KSRTC സ്‌റ്റേഷന്‍ മാസ്റ്ററും മദ്യലഹരിയില്‍: ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങിയത് 100 ജോലിക്കാര്‍
Text By: Team ukmalayalampathram

കെഎസ്ആര്‍ടിസിലെ ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി ജീവനക്കാര്‍. 15 ദിവസത്തിനിടെ 100 ജീവനക്കാരെയാണ് പരിശോധനയിലൂടെ പിടികൂടിയത്. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്. സംഭവത്തില്‍ കെഎസ്ആര്‍ടിസിയിലെ 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു. സ്വിഫ്റ്റിലെയും കെഎസ്ആര്‍ടിസിയിലെ തല്‍ക്കാലിക ജീവനക്കാരും അടങ്ങുന്ന 26 പേരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. 2024 ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ കെഎസ്ആര്‍ടിസി വിജിലന്റ്സ് സ്പെഷ്യല്‍ സര്‍പ്രൈസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രോ?ഗ്രാമിന്റെ ഭാ?ഗമായാണ് നടപടി. 60 കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ്, 9 സ്ഥിരെ മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍മാര്‍, 9 ബദല്‍ കണ്ടക്ടര്‍, ഒരു കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍, അഞ്ച് സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവരെയാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയവരായി കണ്ടെത്തിയത്. ഡ്യൂട്ടിക്കെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്നാണ് നിലവിലെ ഉത്തരവ്.

 
Other News in this category

 
 




 
Close Window