നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യവകുപ്പില്‍ നടന്ന ക്രമക്കേട് വെളിപ്പെടുത്തിയത്. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റ് മാര്‍ച്ച് 30ന് മറ്റൊരു കമ്പനിയില്‍നിന്നു 1550 രൂപയ്ക്കാണ് വാങ്ങിയതെന്നും ചൂണ്ടിക്കാട്ടുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പിപിഇ കിറ്റിന്റെ വില ആയിരം രൂപ കൂടി. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. |