Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
ആരോഗ്യം
  06-02-2023
ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുംബം ചികിത്സ നിഷേധിക്കുന്നു: ആരോപണവുമായി ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടി
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതെന്നും സഹോദരന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യം അതീവ ഗുരുതരമാണ്. സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അലക്‌സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതിനല്‍കിയതിനു പിന്നാലെ ആരോപണങ്ങള്‍ തള്ളി ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു.

'അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാന്‍. കേരള സമൂഹത്തില്‍ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ' ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വിഡിയോയില്‍ ഉമ്മന്‍ ചാണ്ടിയും പ്രതികരിക്കുന്നുണ്ട്. 'ചികിത്സയെ കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണ് എന്റെ കുടുംബവും പാര്‍ട്ടിയും എനിക്ക് നല്‍കുന്നത്. ഏറ്റവും മികച്ച ചികിത്സയാണ്
Full Story
  23-01-2023
തൊണ്ടയില്‍ മീന്‍ മുള്ള് കുരുങ്ങി ചികിത്സയ്ക്ക് എത്തിയ പെണ്‍കുട്ടിയുടെ മുതുകില്‍ എക്‌സ്‌റേ മെഷീന്‍ വീണു പരിക്ക്
തൊണ്ടയില്‍ മീന്‍മുള്ളു കുരുങ്ങി ചികില്‍സതേടി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയ നെഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് എക്‌സറേ യന്ത്രം വീണു പരുക്കേറ്റു. .ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ആദിത്യ(21)യെയാണ് നടുവിനു ഗുരുതരപരുക്കേറ്റത്. എക്‌സ്‌റേ എടുക്കുന്നതിനിടെ യന്ത്രഭാഗം ദേഹത്തുപതിക്കുകയായിരുന്നു. 11നു ഉച്ചയ്ക്കു പന്ത്രണ്ടരമണിയോടെയായിരുന്നു സംഭവം.തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ ഫൈനല്‍ ഇയര്‍ ബിഎസ്സി നഴ്‌സിംങ് വിദ്യാര്‍ഥിനിയാണു ആദിത്യ.സംഭവം വിവാദമായതോടെ പരാതിയെക്കുറിച്ചു അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി.
Full Story
  17-01-2023
പുഴു അരിച്ച 449 കിലോ കോഴിയിറച്ചി വിറ്റത് റസ്റ്ററന്റുകളില്‍: ഇറച്ചി വിറ്റ കടകളുടെ കൃത്യമായ പട്ടിക ലഭിച്ചെന്ന് സൂചന
കളമശ്ശേരിയില്‍ കേടായ 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളില്‍. നഗരസഭയുടെ ആരോഗ്യവിഭാഗം പുറത്തുവിട്ട പട്ടിക 24നു ലഭിച്ചു. നഗരത്തിലെ വിവിധ പ്രമുഖ റെസ്റ്റോറന്റുകളിലേക്കൊക്കെ ഈ ഇറച്ചി വിതരണം ചെയ്തിട്ടുണ്ട്.


സംഭവത്തില്‍ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്‍, മരക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യും. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കളമശ്ശേരി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തും. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്.

ഏതൊക്കെ ഹോട്ടലുകളിലേക്കാണ് ഈ ഇറച്ചി എത്തിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നഗരസഭാ സെക്രട്ടറി
Full Story
  06-01-2023
വീണ്ടും പേടിച്ചു വിറച്ച് ജപ്പാന്‍: 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് മരണം 456
കോവിഡ് മരണങ്ങളില്‍ ഞെട്ടി ജപ്പാന്‍. ഒറ്റ ദിവസം 456 കോവിഡ് മരണങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതല്‍ 2,45,542 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,720 കേസുകള്‍ ടോക്കിയോയില്‍ മാത്രമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2022 ഡിസംബറില്‍ 7,688 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ടാം തരംഗമാണ് ഇപ്പോള്‍ ജപ്പാനിലുണ്ടായിരിക്കുന്നതെന്നും നവംബര്‍ മുതല്‍ കോവിഡ് വ്യാപനം കുത്തനെ വര്‍ധിക്കുകയുമാണെന്ന് അധികൃതര്‍ പറഞ്ഞു. 2021ല്‍ അവസാന മൂന്നു മാസം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ 16 മടങ്ങ് അധികമാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയമുണ്ടായത്.
Full Story
  03-01-2023
നഴ്‌സ് രശ്മിയുടെ കരളിലും വൃക്കയിലും ശ്വാസകോശത്തിലും അണുബാധ: കുഴിമന്തി കഴിച്ച് മരിച്ച രശ്മിയുടെ രാസപരിശോധന ഫലം നിര്‍ണായകം
ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് (33) മരിച്ചത് ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധമൂലമെന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ കടുത്ത അണുബാധയുണ്ടായി. എന്നാല്‍, ഏതുതരം അണുബാധയാണെന്നു സ്ഥിരീകരിക്കാന്‍ രാസപരിശോധനാഫലം ലഭിക്കണം. ഭക്ഷ്യവിഷബാധമൂലമാണോ മരണം എന്നു രാസപരിശോധനയിലൂടെയെ സ്ഥിരീകരിക്കാനാകൂ.

രശ്മിയുടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും ആന്തരിക അവയവങ്ങളിലുണ്ടായ അണുബാധ മൂലമാണു മരണമെന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് (മലബാര്‍ കുഴിമന്തി) ഹോട്ടലില്‍നിന്ന് 29ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നായിരുന്നു രോഗബാധ. ഭക്ഷണം കഴിച്ച്
Full Story
  29-12-2022
വുഹാനില്‍ ആദ്യം വ്യാപിച്ച വൈറസിനേക്കാള്‍ ശക്തം ഇപ്പോള്‍ ലോകത്തു പടരുന്ന ബിഎഫ് 7 വകഭേദം
വുഹാനില്‍ ആദ്യമായി വ്യാപിച്ച വൈറസിനോക്കാള്‍ ബിഎഫ് 7 വകഭേദത്തിന് 4 മടങ്ങിലധികം ഉയര്‍ന്ന ന്യൂട്രലൈസേഷന്‍ പ്രതിരോധമുണ്ടെന്നാണ് സെല്‍ ഹോസ്റ്റ് ആന്‍ഡ് മൈക്രോബ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതായത് വാക്സിനേഷനിലൂടെയോ ആര്‍ജിത പ്രതിരോധശേഷിയിലൂടെയോ ഒരു ശരീരത്തിന് ഈ വകഭേദത്തിന്റെ ഇന്‍ഫെക്ടിവിറ്റിയെ എളുപ്പത്തില്‍ തടയാനാകില്ലെന്ന് ചുരുക്കം. ഇവയ്ക്ക് പ്രതിരോധം കൂടുതലാണെങ്കിലും ഏറ്റവും അപകടകാരിയെന്ന് പറയാനാകില്ലെന്നും പഠനം വിലയിരുത്തിയിട്ടുണ്ട്. ആന്റിബോഡികളില്‍ നിന്ന് കൂടുതല്‍ പ്രതിരോധശേഷിയുള്ള ബിക്യൂ 1 ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളുമുണ്ട്.

ചൈന നിര്‍മിച്ച സിനോവാകും സിനോഫോമും വളരെ മോശം വാക്‌സിനുകളാണെന്നും റിപ്പോര്‍ട്ട് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങളെ കൊവിഡ്
Full Story
  28-12-2022
രണ്ടു ദിവസത്തിനിടെ ഇന്ത്യയില്‍ ഇറങ്ങിയ 39 പേര്‍ കോവിഡ്: ഒന്നര മാസം രോഗം കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്
രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്തുനിന്നു വരുന്നവരില്‍ കോവിഡ് വര്‍ധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നില്‍. രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളം സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

6,000 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്ന രണ്ട് ശതമാനം ആള്‍ക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം. ചൈനയില്‍ അടുത്തിടെ കോവിഡ്
Full Story
  21-12-2022
കോവിഡ് കേസുകളില്‍ വര്‍ധനയില്ല: ശബരിമല തീര്‍ഥാടനത്തില്‍ ആശങ്കയില്ല: ആരോഗ്യമന്ത്രി
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കകളില്ല. ആവശ്യമെങ്കില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.


ഇന്ന് വൈകിട്ട് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവില്‍ കൊവിഡ് കേസുകളില്‍ വര്‍ധനയില്ല. പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന തുടങ്ങി. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമെന്ന് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Full Story
[4][5][6][7][8]
 
-->




 
Close Window