Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ആരോഗ്യം
  02-04-2020
കേരളത്തില്‍ ഏപ്രില്‍ പകുതിയോടെ കൊവിഡ് 19 നെ തടഞ്ഞു നിറുത്താന്‍ കഴിയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍
സംസ്ഥാനത്ത് ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നതാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. സംസ്ഥാനത്ത് നിലവില്‍ 237 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സംഖ്യ 500 വരെ ഉയര്‍ന്നേക്കാം. ഏപ്രില്‍ മാസം പകുതിയോടെയായിരിക്കും കേരളത്തില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുക. എന്നാല്‍ ഇതിനപ്പുറത്തേക്ക്
Full Story
  02-04-2020
കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം ഓസ്‌ട്രേലിയയില്‍ ആരംഭിച്ചു
ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങി.
ഓസ്‌ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്.
Full Story
  31-03-2020
ലോക്ക് ഡൗണ്‍ കാലത്തെ മടുപ്പകറ്റാന്‍ യോഗ പരിശീലിക്കാന്‍ പ്രധാനമന്ത്രി
ജനങ്ങള്‍ക്ക് വീട്ടിലിരിക്കാന്‍ പ്രചോദനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ കാലത്തെ മടുപ്പകറ്റാന്‍ യോഗ പരിശീലിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം താന്‍ യോഗ ചെയ്യുന്ന ഒരു ചിത്രവും മോദി തന്റെ ട്വിറ്ററില്‍ പങ്കുവച്ചു.
കൊറോണ വൈറസ് വ്യാപനം മൂലം രാജ്യം ലോക്ക് ഡൗണ്‍ ചെയ്തിരിക്
Full Story
  30-03-2020
തോമസ് (93) മറിയാമ്മ (88) - രണ്ടാളുടെയും കൊറോണ രോഗം മാറി: പത്തനംതിട്ട സ്വദേശികള്‍ ചികിത്സ നടത്തിയത് കോട്ടയത്ത്
കൊവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് രോഗം ഭേദമായി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികള്‍ക്കാണ് രോഗം ഭേദമായത്.

ഒരു ഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന
Full Story
  24-03-2020
വസൂരിയെ മറികടന്ന ഇന്ത്യ, പോളിയോ മറികടന്ന ഇന്ത്യ: കൊറോണയെ മറികടക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തെ നേരിടാന്‍ ഇന്ത്യക്ക് വളരെയധികം ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍ ചൊവ്വാഴ്ച പറഞ്ഞു. സ്‌മോള്‍പോക്‌സ് (വസൂരി), പോളിയോ എന്നീ രണ്ട് പകര്‍ച്ചവ്യാധികള്‍ ഉന്മൂലനം ചെയ്തതിന്റെ അനുഭവമുള്ള ഇന്ത്യക്ക് ഇക്കാര്യത്തില്‍
Full Story
  23-03-2020
പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള 276 ഡോക്ടര്‍മാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ നിയമനം: എല്ലാവര്‍ക്കും അഡൈ്വസ് മെമ്മോ അയച്ചു
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.. പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നാണ് ഇവരെ തിരഞ്ഞെടുത്ത് നിയമനം നല്‍കുന്നത്. എല്ലാവര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കിക്കഴിഞ്ഞു. വീഡിയോ
Full Story
  18-03-2020
വൈറസ് ബാധിച്ചയാള്‍ സ്പര്‍ശിച്ച സ്ഥലത്ത് 4 മണിക്കൂര്‍ ജീവനോടെ നില്‍ക്കും: കൊറോണ വൈറസിന്റെ ശക്തിയെ കുറിച്ച് പഠന റിപ്പോര്‍ട്ട്
ലോകത്ത് മഹാമാരിയായി പടരുന്ന കൊറോണ വൈറസ് പെട്ടന്ന് നശിച്ചുപോകില്ലെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

കൊറോണ വൈറസ് വായുവില്‍ നാലു മണിക്കൂറുകളോളം സജീവമായി തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെമ്പ് പ്രതലത്തില്‍ നാല് മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24
Full Story
  18-03-2020
കേരളത്തില്‍ ഇന്ന് പുതുതായി ആര്‍ക്കും കൊറോണ ബാധയില്ല: കേസുകളില്ല, ഇരുപത്തയ്യായിരം പേര്‍ നിരീക്ഷണത്തില്‍
കേരളത്തില്‍ ഇന്ന് ആര്‍ക്കും കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25603 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇതില്‍ 25363 വീടുകളിലും 237 പേര്‍ ആശുപത്രികളിലും ഉണ്ട്.

പുതുതായി ഇന്ന് 7861 പേരെ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. പരിശോധനയ്ക്ക് അയച്ചത് 2550
Full Story
[53][54][55][56][57]
 
-->




 
Close Window