Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
ആരോഗ്യം
  Add your Comment comment
ലോക്ക് ഡൗണ്‍ കാലത്തെ മടുപ്പകറ്റാന്‍ യോഗ പരിശീലിക്കാന്‍ പ്രധാനമന്ത്രി
Reporter
ജനങ്ങള്‍ക്ക് വീട്ടിലിരിക്കാന്‍ പ്രചോദനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ കാലത്തെ മടുപ്പകറ്റാന്‍ യോഗ പരിശീലിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം താന്‍ യോഗ ചെയ്യുന്ന ഒരു ചിത്രവും മോദി തന്റെ ട്വിറ്ററില്‍ പങ്കുവച്ചു.
കൊറോണ വൈറസ് വ്യാപനം മൂലം രാജ്യം ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്ന
പശ്ചാത്തലത്തിലാണ് ഈ സാന്ത്വനം. മന്‍ കി ബാത്ത് എന്ന പരിപാടിക്കിടയില്‍ പ്രധാനമന്ത്രിയോട് ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്. താന്‍ എങ്ങനെയാണ് ലോക്ക് ഡൗണ്‍ ദിവസങ്ങള്‍ മടിപ്പ് കൂടാതെ ചിലവഴിക്കുന്നത് എന്നായിരുന്നു ചോദ്യം. ഇതിനുളള മറുപടി താന്‍ പോസ്റ്റ് ചെയ്യാമെന്നായിരുന്നു പ്രധാനമന്ത്രി അന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് താന്‍ യോഗ ചെയ്യുന്ന ചിത്രം ട്വിറ്ററിലൂടെ മോദി പങ്കുവച്ചത്. സമയം ലഭിക്കുമ്പോള്‍ ആഴ്ചയില്‍ രണ്ട് തവണ താന്‍ യോഗ അഭ്യസിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. ഇതിലൂടെ ശാന്തി,സമാധാനം,ഉന്മേഷം എന്നിവയെല്ലാം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനാല്‍ ലോക്ക് ഡൗണ്‍ കാലത്ത് എല്ലാവരും യോഗ പരിശീലിക്കണമെന്നും മോദി കൂട്ടിചേര്‍ത്തു. കൊറോണ വൈറസ് സാമൂഹ വ്യാപനമാകാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window