|
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തെ നേരിടാന്‍ ഇന്ത്യക്ക് വളരെയധികം ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്‍ ചൊവ്വാഴ്ച പറഞ്ഞു. സ്‌മോള്‍പോക്‌സ് (വസൂരി), പോളിയോ എന്നീ രണ്ട് പകര്‍ച്ചവ്യാധികള്‍ ഉന്മൂലനം ചെയ്തതിന്റെ അനുഭവമുള്ള ഇന്ത്യക്ക് ഇക്കാര്യത്തില്‍ ലോകത്തിന് വഴികാട്ടിയാവാന്‍ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.
'സ്ഥിരീകരിച്ച കേസുകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം കാണുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ ലാബുകള്‍ ആവശ്യമുണ്ട്. ഇന്ത്യ വളരെ ജനസംഖ്യയുള്ള രാജ്യമാണ്, വളരെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഒരു രാജ്യത്ത് ഈ വൈറസ് വളരെ അധികം വ്യാപിക്കാം.സ്‌മോള്‍പോക്‌സ്, പോളിയോ എന്നീ രണ്ട് പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതില്‍ ഇന്ത്യ ലോകത്തെ നയിച്ചു, അതിനാല്‍ ഇന്ത്യയ്ക്ക് വളരെയധികം ശേഷിയുണ്ട്, 'കോവിഡ് 19 പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള മൈക്കല്‍ ജെ റയാന്‍ പറഞ്ഞു.
'ഇതിന് എളുപ്പ വഴികള്‍ ഇല്ല. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ മുമ്പ് ചെയ്തതുപോലെ ലോകത്തിന് വഴി കാണിക്കേണ്ടത് വളരെ പ്രധാനമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |